അപരാജിതൻ -38 5513

“എന്താ മനുവേട്ടാ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?”

“അറിയില്ല,,അനു ,,എന്തായാലും കണ്ടുപിടിക്കണം, അക്ഷരങ്ങൾ പിരിച്ചു വായിച്ചപ്പോൾ മനസിലായത് എന്റെ ഇഴൈന്ത നിനൈവുക്ക് മീൻസ് എന്റെ നഷ്ടമായ ഓർമ്മയ്ക്ക് ഞാനെവിടെയോ നിൽക്കണം എന്തോ കാണണം എന്നാ”

“എവിടെ നിൽക്കണമെന്ന് മനുവേട്ടാ ?” ആകാംഷയോടെ അനുപമ തിരക്കി.

“അറിയില്ല കണ്ടുപിടിക്കണം”

“അപ്പൊ എന്താ കാണേണ്ടത് എന്ന് പറഞ്ഞത് ?”

“ഉടലുമുണർവുമെല്ലാമെയന്തയറിവിനെ പാർക്കവേണ്ടും എന്നല്ലേ അതായതു എന്റെ ഉടലും ബോധവും എല്ലാം ഏതോ അറിവിനെ കാണണം ”

അനുപമയ്‌ക്ക് അത്ഭുതമടക്കാൻ സാധിച്ചില്ല.

“മനുവേട്ടാ ,,ഇതൊക്കെ ,,എനിക്കൊന്നും മനസിലാകുന്നില്ലല്ലോ ”

“അതെ അനു,,സത്യത്തിൽ ഞാൻ വല്ലാത്തൊരു വലയത്തിന്റെയുള്ളിലാണ് പെട്ടിരിക്കുന്നത്, എനിക്കിപ്പോൾ ഇതിൽ നിന്നും ചാടാനും സാധിക്കുന്നില്ല, ചുടല പറഞ്ഞ പോലെ ആ സ്ഥലത്ത് എന്തായാലും എങ്ങനെയെങ്കിലും എനിക്കവിടെ പോകണം അനു അല്ലാതെ സാധിക്കില്ല” അവൻ അല്പം ആധിയോടെ പറഞ്ഞു.

“പേടിക്കണ്ട മനുവേട്ടാ ടെൻഷനടിക്കാതെ,,ഒക്കെ കണ്ടുപിടിക്കാൻ പറ്റും”

“ഹമ് ,,,എന്നാ ശരി അനു,,കുറച്ചു പരിപാടികള്ണ്ട്,,എന്നാ ഞാൻ പിന്നെ വിളിക്കാം ”

“ഓക്കേ,,മനുവേട്ടാ ” മനു ഫോൺ വെച്ചു.

@@@@@

അന്ന്  രാത്രി

മുറിയിൽ ഇരുന്നവൻ കമ്പ്യൂട്ടറിൽ ആവും വിധം വിവരങ്ങൾ പരതുകയായിരുന്നു.

തന്റെ മനസ്സും ബുദ്ധിയും വിചാരവികാരങ്ങളും പൂർണ്ണമായും അർപ്പിച്ചു

നിരവധി തവണ മനസിലും ഉച്ചത്തിലും ആ വരികൾ ഉരുവിട്ട് കൊണ്ടിരുന്നു.

അവനൊരു വാശി തന്നെയായിരുന്നു എങ്ങനെയെങ്കിലും അത് കണ്ടുപിടിക്കണം എന്നത്.

അവൻ കൂട്ടുകാരോട് തിരക്കിയും പുസ്തകങ്ങൾ പരതിയും ഇന്റർനെറ്റിൽ നോക്കിയും അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.

 

ഇതിനിടയിൽ

ദേവദാസ് അവന്റെ മുറിയിലേക്ക് വന്നു.

മനൂ ,,,”

അവൻ വിളികേട്ടു തിരിഞ്ഞു നോക്കി.

എന്താ പപ്പാ ”

ഉറങ്ങണില്ലേ നീ ,,”

അവനു സമീപമായി വന്നു നിന്നുകൊണ്ട് ചോദിച്ചു.

പപ്പാ ,,ഒറക്കം വരണില്ല,,എനിക്കിതൊന്നു കണ്ടു പിടിക്കണം ”

എന്തായിത് കൊറേ നേരമായല്ലോ നീ ഇത് നോക്കുന്നത് ?”

ഞാൻ സ്വപ്നത്തിൽ കേട്ട വരികളാ പപ്പാ,,,”

അത് കേട്ടപ്പോൾ ദേവദാസിന് താല്പര്യമായി

സ്വപ്നത്തിൽ കേട്ട വരികളോ ?”

അതെ പപ്പാ …”

അദ്ദേഹ൦ ആ പേപ്പർ എടുത്തു നോക്കി

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.