അപരാജിതൻ -38 5341

മനു ഭയം കൊണ്ട് അലറിക്കരഞ്ഞു.

അവനും അവനു മേലെ ഇരിക്കുന്ന ചുടലയുമുള്ള കട്ടിൽ വട്ടത്തിൽ കറങ്ങി അതിവേഗം ആകാശത്തു നിന്നും ഭൂമിയിലേക്ക് പതിച്ചു തുടങ്ങി.

അവനു മുകളിൽ ഇരുന്ന ചുടല അന്നേരം നിശബ്ദനായി.

കൃഷ്ണമണികൾ ഭ്രൂമധ്യത്തിലേക്ക് ഉയർത്തി കണ്ണുകൾ അടച്ചു.

അവന്റെ ശിരസിൽ നിന്നും കൈ എടുത്ത് പെരുവിരലും ചൂണ്ടു വിരലും ചേർത്ത് ചിന്മുദ്ര പിടിച്ചു.

കട്ടിൽ അതിവേഗം താഴേക്കു പതിച്ചുകൊണ്ടേയിരുന്നു.

മന്ദഹാസത്തോടെ ചുടല കണ്ണുകൾ തുറന്നു.

തന്റെ മുഖം തനിക്ക് കീഴെ കിടക്കുന്ന മനുവിന്റെ വലത്തേ കാതിനു സമീപമായി കൊണ്ട് വന്നു.

സൊൽ,,

നാൻ സൊൽറ പടിയെ സൊൽ”

ഭയത്തോടെ മനു ചുടല എന്താണ് പറയാൻ പോകുന്നത് എന്ന് ശ്രദ്ധിച്ചു.

 

“ഉന്നിഴൈന്തനിനൈവുക്ക്

ഉന്മനതുവാനമാകിയാടുമിടൈത്ത്

നീയെൻട്ര മനിതൻ നിൽക്കവേണ്ടും

അങ്കെയുങ്കളുടലുമുണർവുമെല്ലാമെ

യന്തയറിവിനെ പാർക്ക വേണ്ടും”

 ചുടല പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

സൊല്ലെടാ,,,

എല്ലാമേ നീ മറന്താലും ..

ഇത് മട്ടും നീ മറക്കകൂടാത്,,,,

സൊല്ലെടാ”

ചുടല അവന്റെ കഴുത്തിൽ അമർത്തി ഭീഷണിപ്പെടുത്തി.

 

“ഉന്നിഴൈന്തനിനൈവുക്ക്

ഉന്മനതുവാനമാകിയാടുമിടൈത്ത്

നീയെൻട്ര മനിതൻ നിൽക്ക വേണ്ടും

അങ്കെയുങ്കളുടലുമുണർവുമെല്ലാമെ

യന്തയറിവിനെ പാർക്ക വേണ്ടും”

 

ഒരക്ഷരം പോലും തെറ്റാതെ മനു മനസ്സിൽ പതിഞ്ഞ ആ പാടൽ ഏറ്റു പറഞ്ഞു.

,,,,,,,,,,,”

എന്ന് മുഖം ഇളക്കി ജടയാട്ടി ചുടല സന്തോഷത്തോടെ അലറി.

ആ അലർച്ച അവന്റെ കാതുകൾക്കുള്ളിലേക്ക് കടന്നു ചെന്ന് അവന്റെ കർണ്ണപടങ്ങളെ തകർക്കുവാൻ പോന്നയത്രയും തീവ്രമായിരുന്നു.

അതിന്റെ തീവ്രത താങ്ങാൻ ആകാതെ മനു കൈകൾ കൊണ്ട് ഇറുക്കി കാതുകൾ അടച്ചു.

അപ്പോളേക്കും കട്ടിൽ മുകളിൽ നിന്നും താഴേക്ക് ശക്തിയിൽ പതിച്ചു.

പതിച്ചതിന്റെ ആയത്തിൽ മനു കട്ടിലിൽ നിന്നും ഉയർന്നു താണു.

@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.