അപരാജിതൻ -38 5341

“വിഷയം മാറ്റല്ലേ ,മനുവേട്ടാ ,,” അവൾ കെറുവിച്ചു

“ഇല്ല ,,,പറഞ്ഞോ ,,”

“അല്ല ,,,,അപ്പുവേട്ടന് അത് പോയിട്ടുമില്ല ,,പക്ഷെ അപ്പുവേട്ടന് അടക്കാനാകാത്ത ആസക്തിയുമുണ്ട് , അത് എങ്ങനെയൊക്കെയോ തടഞ്ഞു നിർത്തുകയുമാണല്ലോ ,,അന്ന് പാറുചേച്ചി ഉടുപ്പ് മാറുന്ന കണ്ടപ്പോളും അതുപോലെ  നാഗങ്ങളുടെ കേളി നടക്കുന്ന സമയം മരത്തിന്റെ മുകളിൽ ഇരുന്ന സമയത്തും അപ്പുവേട്ടന് അത് പോകുമെന്ന  അവസ്ഥ വന്നതല്ലേ ,,മാത്രവുമല്ല ,, അപ്പുവേട്ടനും ആ കുവലയൻ കുതിരയും ഒരേ സ്വഭാവമെന്നു പറയുന്നുമുണ്ട് , അശ്വജാതി,,,അപ്പൊ എല്ലാം കൂടെ നോക്കുമ്പോ എനിക്കൊരു പേടി ”

“അതിനു പേടിക്കാനെന്താ ,,അനു ..”

“എനിക്കിപ്പോ പേടി അപ്പുവേട്ടന്റെ വ്രതം ആ അമ്രപാലി പൊളിക്കുമോന്നാ ,,ആ നാശം പിടിച്ചവൾ കാമം തലയ്ക്ക്  പിടിച്ചവളല്ലേ കണ്ണുകാണിച്ചും തൊട്ടും അപ്പുവേട്ടന്റെ അത് കളയുമോന്നാ എനിക്കിപ്പോ പേടി അപ്പുവേട്ടൻ ഇപ്പോ  ഉണ്ടായിരുന്ന ഇഷ്ടം കൂടെ പറഞ്ഞതല്ലേ ..പാറുവേച്ചി പാവം കാലും പൊള്ളിച്ചു കണ്ണും എരിയിപ്പിച്ചു കരഞ്ഞിരിക്കാല്ലേ ,,എന്തോരം സങ്കടപ്പെടുകയാ ,,ഒന്നുമില്ലേലും ശിവശൈലത്തെ അവ്വയാർ അത് പാറുവേച്ചിയല്ലേ,,ഒരുപാട് സങ്കടപെടുന്നുണ്ട് ,, ആ പട്ടേരി പറഞ്ഞതല്ലേ ,,നാരായണനാണ് മയിൽപ്പീലി കൊണ്ട് മായ സൃഷ്‌ടിച്ചു പാറുവേച്ചിയെ ശിവരഞ്ജനോട് അടുപ്പിച്ചത് എന്ന് ,,,അപ്പൊ ,,സത്യമായും അപ്പുവേട്ടന്റെ പോകാതെയിരിക്കുന്ന അതൊക്കെ ,,,പാറുവേച്ചിക്ക് തന്നെ കിട്ടിയാൽ മതി , എന്റെ അപ്പുവേട്ടന്റെ ബ്രഹ്മചര്യം അത് പാറുവേച്ചി ഇല്ലാതെയാക്കിയാൽ മതി , അല്ലാതെ വേറെയാരും വേണ്ടാ ,,എനിക്കതു  സങ്കടമാകും ”

“അനൂ ,,,നീ ഒരുപാട് സീരിയസാകല്ലേ ,,എന്തായാലും അതൊക്കെയറിയണമെങ്കിൽ ബാലുച്ചേട്ടനെ ഞാനൊന്നു കണ്ടുപിടിക്കട്ടെ ,, അതുവരെ കൂടുതലായി ഒന്നുമാലോചിച്ചു തലയ്ക്ക് ചൂട് കൂട്ടണ്ട,,കേട്ടല്ലോ ”

“എനിക്ക് വേറെയൊരു ടെൻഷനുമില്ല ,, എന്റെ അപ്പുവേട്ടൻ എവിടെ നിൽക്കുന്നോ അവിടെയാകും വിജയം , അത് അർജ്ജുനന്റെയൊപ്പം കൃഷ്ണൻ നിൽക്കണ പോലെയാ ,,അതിലൊന്നും എനിക്കൊരു സംശയവുമില്ല ,, തിരുനയനാർ  മാത്രമല്ല രാജരാജ നയനാരാ എന്റെ അപ്പുവേട്ടൻ ,,അത് കൊണ്ട് എന്തായാലും ആരൊക്കെ എതിരെ നിന്നാലും ഒരു ദയയുമില്ലാതെ അപ്പുവേട്ടൻ കൊന്നു കൊലവിളിക്കും ,,പക്ഷെ എന്തൊക്കെ വന്നാലും  പാറുവേച്ചിക്ക് കൊടുക്കാനുള്ളത് ഒരു മറയുമില്ലാതെ കൊടുത്താൽ മതി, പാറുവേച്ചിക്കും അതല്ലേയിഷ്ടം ,എന്റെ പാറുവേച്ചിയുടെ വയറ്റിൽ ഒരു ജീവൻ ജനിക്കാണെങ്കിൽ അത് നയനാരുടെ സന്തതിയായിരിക്കണം,,എന്തായാലും പാറുവേച്ചിയുടെ ഉദരത്തിൽ ജനിക്കുന്ന കുഞ്ഞ് പ്രഗത്ഭനാകും എന്നത് പട്ടേരി  കൂടെ ഗണിച്ചു പറഞ്ഞതല്ലേ ,,അപ്പോ അങ്ങനെ മതി ,,”

“അപ്പൊ വൈഗയോ ,,,അവൾക്ക് അമ്മയുടെ പേരിൽ വാക്കു കൊടുത്തതല്ലേ..”

“അയ്യോ ,,വീണ്ടും കുഴഞ്ഞല്ലോ ,,” അനുപമ വിഷമത്തിലായി

“അതാ പറഞ്ഞേ,,നമ്മള് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട ,,ബാലുച്ചേട്ടൻ തന്നെ പറഞ്ഞു തരട്ടെ,,”

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.