അപരാജിതൻ -38 5288

അന്ന് ആ ബുദ്ധവിഹാരം പുറമെ നിന്നും കണ്ടു തിരികെ പോകുകയായിരുന്നു.

ഇന്നവൻ ബുദ്ധഭിക്ഷുക്കളുടെ പുറകെ അവർ ജപിക്കുന്ന അതെ മന്ത്രം ജപിച്ചു കൊണ്ട് നടന്നു.

അവിടെയും ദർശനത്തിനായി നിരവധി സന്ദർശകരുണ്ടായിരുന്നു.

ഉള്ളിലേക്ക് പ്രവേശിക്കും മുൻപ് അവൻ ചെരുപ്പുകൾ അഴിച്ചു കൈകാൽ മുഖം കഴുകി.

വിശ്വാസത്തോടെ ഉള്ളിലേക്ക് നടന്നു.

അവിടെ നിരവധി ബുദ്ധഭിക്ഷുക്കൾ ധ്യാനം ചെയ്യുന്നത് കണ്ടു.

ശബ്ദമുണ്ടാക്കാതെ അവിടെ കൈകൾ കൂപ്പിയവനിരുന്നു.

അല്പം കഴിഞ്ഞു അപ്പുറത്തെ ഹാളിലേക്ക് നടന്നു.

അവിടെ  ശ്രീബുദ്ധന്റെ സ്വർണ്ണം പൂശിയ  വലിയ വിഗ്രഹത്തിന്റെ  മുന്നിലെത്തി അവൻ തൊഴുതു നമസ്കരിച്ചു.

 

അതെ ഹാളിൽ തന്നെ ബോധിസത്വ൯മാരുടെ വിഗ്രഹങ്ങളും ഉണ്ടായിരുന്നു.

എല്ലായിടത്തും ദീപങ്ങൾ തെളിയിച്ചു  ധൂപങ്ങൾ പുകച്ചിരുന്നു

ആ സൗരഭ്യം ആ വലിയ ഹാളിൽ നിറയെ വ്യാപരിച്ചിരുന്നു.

അവൻ ഓരോ ബോധിസത്വന്മാരുടെ മുന്നിലും പോയി വണങ്ങി.

ആദ്യ വിഗ്രഹം കണ്ടപ്പോൾ തന്നെ അത്ഭുതത്തോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“അവലോകിതേശ്വരൻ ”

ആദരപൂർവ്വം അവൻ വണങ്ങി.

കരുണയുടെയും സഹാനുഭൂതിയുടെയും സത്ത ഉൾക്കൊണ്ട ബോധിസത്വൻ അവലോകിതേശ്വരൻ

അതിനുമപ്പുറമുള്ള വിഗ്രഹവും അവനെ ആശ്ചര്യപ്പെടുത്തി

വിമോചനത്തിന്റെ സത്തയാർന്ന ആര്യതാര.

അവൻ അവിടെയും നമസ്‌കരിച്ചു.

അവിടെ നിന്നും ഓരോരോ ബോധിസത്വന്മാരെ അവൻ വണങ്ങി നടന്നു.

ഒടുവിൽ എത്തിചേർന്നത് കാണുമ്പോൾ തന്നെ ഭയം തോന്നിപ്പിക്കുന്ന ഒരു ലോഹ വിഗ്രഹത്തിനു മുൻപിൽ.

യമാന്തക് വജ്രഭൈരവ ബോധിസത്വന് മുന്നിൽ

അറിവിന്റെയും വിജ്ഞാനത്തിന്റെയും ബോധിസത്വരൂപമായ മഞ്ജുശ്രീ ബോധിസത്വന്റെ ഉഗ്രസംഹാര സ്വരുപമാണ് യമാന്തക് വജ്രഭൈരവൻ.

ലഡാക്കിൽ യമാന്തക് വജ്രഭൈരവ ബോധിസത്വന് മുന്നിൽ പ്രാർത്ഥിച്ചപ്പോളാണ് പാർവ്വതിയുടെ വല്യപ്പൂപ്പനായ സത്യാനന്ദ സ്വാമികൾക്ക് ബുദ്ധവിഹാരത്തിൽ വെച്ച് ആത്മീയദർശനം അനുഭവപ്പെട്ടതും അതിലൂടെ പാർവ്വതി കിഴക്കെവിടെയോ താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്ന ദേവിയാണ് എന്ന് മനസ്സിലാക്കാനും  സാധിച്ചത് എന്ന് മനു ഓർത്തു.

അവൻ വജ്രഭൈരവന് മുന്നിൽ കണ്ണുകളടച്ചു കൈകൾ കൂപ്പി ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

ബാലുച്ചേട്ടനെ കാണാൻ സാധിക്കണമെന്ന്

അവിടെ ദർശനം കഴിഞ്ഞു ഒരു തവണ കൂടെ ശ്രീബുദ്ധനെ നമസ്കരിച്ചു ആ വിഹാരത്തിനു ചുറ്റും ഒരു പ്രദക്ഷിണം നടത്തി മനു പുറത്തേക്ക് നടന്നു.

@@@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.