ഹോട്ടലിൽ അന്നേരം അവിടത്തെ റിസപ്സ്നിസ്റ്റ് ആയ മയൂരി ഉണ്ടായിരുന്നില്ല.
അവിടെ നിന്നിരുന്ന ആളോട് അവൻ മുറി വേണമെന്ന് ആവശ്യപ്പെട്ടു.
ഭാഗ്യമെന്ന പോലെ സ്ഥിരം താമസിക്കുന്ന മുറി തന്നെ അന്ന് ലഭ്യമായിരുന്നു
അവൻ അഡ്വാൻസ് അമൗണ്ട് അടച്ച് ചെക്കിൻ ചെയ്തു.
യാത്രയുടെ ക്ഷീണം നല്ലപോലെയുണ്ടായിരുന്നു
വന്നപാടെ അവൻ കിടന്നു മയങ്ങി
ഉണർന്നത് ആറുമണി കഴിഞ്ഞപ്പോളാണ്
അന്ന് ബാലുവിനെ തേടി പോകൽ സാധ്യമല്ലായിരുന്നു.
അവൻ അത് അടുത്തദിവസത്തേക്ക് ആക്കി.
അവൻ മയൂരിയെ കാണുവാനായി പുറത്തേക്കിറങ്ങി.
റിസപ്ഷനിൽ ചെന്നു.
അപ്പോളേക്കും മയൂരിയുടെ ഡ്യൂട്ടി ടൈം ആയിരുന്നു.
അവൻ കണ്ടപാടെ മയൂരി ഏറെ ആശ്ചര്യത്തിലായി.
അവനോടു സുഖവിവരങ്ങൾ എല്ലാം തിരക്കി.
അപകടം നടന്നതൊക്കെ അവൾക്കും അറിയാമായിരുന്നു
എല്ലാം മനു വിശദമായി തന്നെ പറഞ്ഞു
അപ്പൊ സർ ഇനി കുറച്ചു ദിവസത്തേക്ക് കാണുമല്ലേ ?”
“ഉവ്വ് ,,,ഞാൻ വന്നത് ബാലുച്ചേട്ടനെ കാണാനാ,,ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ മൂപ്പർ ”
“ഇല്ല ,,ഇങ്ങോട്ടേക്ക് ഇതുവരെ വന്നിട്ടില്ല , പക്ഷെ ഒരിക്കൽ ഒരു ലേഡി വിളിച്ചു സാറിന്റെ വിവരം തിരക്കിയിരുന്നു , ഞാൻ പറഞ്ഞു ആക്സിഡന്റ് ആയി എന്നും തിരികെ നാട്ടിലേക്കു പോയി എന്നും ”
“അത് ,,,ചിന്നു ചേച്ചിയാകും ,,ഉറപ്പാ ,ബാലുച്ചേട്ടന്റെ ലവർ ”
“ഓ ,,, വേറെയൊന്നും പറഞ്ഞില്ല പെട്ടെന്ന് ഫോൺ വെച്ചു , പിന്നെ വിളിച്ചിട്ടുമില്ല ”
‘ആ ,,,എന്തായാലും നാളെ മുതൽ ഞാൻ ഇറങ്ങുവാ ,,അവരെ കണ്ടുപിടിക്കാൻ ”
അപ്പോളേക്കും മയൂരി പാൻട്രിയിൽ വിളിച്ചു ചായ ഓർഡർ ചെയ്തു .
കൊണ്ടുവന്ന ചായ അവനു കൊടുത്തു
ചായ കുടിച്ചതിനു ശേഷം മനു നടക്കാനായി പുറത്തേക്കിറങ്ങി.
നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു.
അവനാദ്യമായി ദണ്ഡുപാളയത്തിൽ എത്തിയ സമയം നടക്കാൻ ഇറങ്ങിയ അതെ വഴികളിലൂടെ വീണ്ടും നടന്നു.
അന്ന് മരണത്തെ മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് മരണത്തിലേക്ക് ചേർന്ന് അലിയുവാനുള്ള മനസ്സോടെയായിരുന്നു. പക്ഷെ ഇന്ന് മരണത്തിൽ നിന്നും രക്ഷിക്കപ്പെട്ടു തിരികെ കിട്ടിയ ജീവനെ അമൂല്യമായി കരുതിയുള്ള മനസ്സോടെയും.
അവൻ മാർക്കറ്റിനു സമീപത്തൂടെ നടന്നു.
കുറച്ചു നടന്നപ്പോൾ അവിടെയുള്ള വലിയ ബുദ്ധവിഹാരത്തിനു സമീപമെത്തി.
അവിടെ മറൂൺ നിറത്തിലെ വേഷധാരികളായ നിരവധി ബുദ്ധഭിക്ഷുക്കളെ കണ്ടു.
സർവ്വരും ബുദ്ധം ശരണം ഗച്ഛാമി , ധർമ്മം ശരണം ഗച്ഛാമി , സംഘം ശരണം ഗച്ഛാമി എന്ന് ഈണത്തിൽ ഉരുവിട്ട് കൊണ്ട് നടക്കുകയായിരുന്നു.
ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.
അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ
അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ
ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്
അതാണ് വലിയ അറിവും)//
Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?
എല്ലാം ഇട്ടൊ?
?❤❤❤super ???
കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്
അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി
ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു
മനു വിനു ഓർമ കിട്ടിയത് ഒക്കെ spr
Nxt part വായിക്കട്ടെ
❤️❤️❤️
ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????
????????
വന്നല്ലോ വന്നു ☺️☺️☺️
1st