അപരാജിതൻ -38 5513

“എന്തായാലും ,,,അപ്പുവിന്റെയും പാറുവിന്റേയും കഥ കൊണ്ട് എനിക്കൊരു ജീവിതം കിട്ടിയില്ലേ ,,എന്റെ ജീവിതത്തിലേക്ക് അനു വരാൻ പോകയല്ലേ ,,, ഒക്കെ ഓരോരോ രഹസ്യങ്ങളെ ,,,അങ്ങനെയാ എനിക്ക് തോന്നണേ ,,”

“ആവും മനുവേട്ടാ ,,നമ്മളൊക്കെ ആരുടെയോ നിയന്ത്രണത്തിൽ ആടുന്ന പാവകളെപ്പോലെയല്ലേ ,,”

“അതെ ,,, അങ്ങനെ തന്നെയാ അനു ”

അപ്പോളേക്കും താഴെ നിന്നും വിളി വന്നു

“വരുന്നു ,,,,,പപ്പാ ” അവൻ ഉറക്കെ വിളിച്ചു പറഞ്ഞു

“ഇറങ്ങാ ,,,,”

“ഹ്മ്മ് ,,,,,”

“അനു ,,,,,,,,,,,,,,”

“ഹ്മ്മ് ,,,,”

മനു അവളുടെ ഇടുപ്പിൽ കൈ വെച്ച് വേഗം അനുപമയെ ദേഹത്തോട് ചേർത്തവളുടെ ചുണ്ടിൽ മെല്ലെ ചുണ്ടമർത്തി ചുംബനം നൽകി

അവൾ പേടിച്ചു പോയിരുന്നു

ഒരു കള്ളചിരിയോടെ മനു അവളുടെ കവിളിൽ മെല്ലെ തഴുകി

“സോറി ,,,,,എന്നാലും സാരമില്ല ,,,,ഇതൊരുറപ്പല്ലേ ”

അനുപമ നാണത്താൽ തല കുമ്പിട്ടു ചിരിച്ചു

മനു താഴേക്കിറങ്ങി

അവനു പുറകെ അനുപമയും

മനുവും വീട്ടുകാരും അവിടെ നിന്നും തിരികെ പുറപ്പെട്ടു.

@@@@@@

അന്ന് രാത്രി മനു മുറിയിൽ ഇരുന്നു അനുപമയെ ഫോൺ വിളിച്ചു.

ആദ്യം അല്പം പ്രണയാർദ്രമായി അവർ സംവദിച്ചു

ഇടയിൽ

“അനു…”

“എന്തോ ”

“സത്യമായും നീ ആ വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിൽ പിന്നൊരിക്കലും ഞാൻ കഥ പറഞ്ഞു തരില്ലായിരുന്നു ”

“അയ്യോ ,,നന്നായി,,, ഞാൻ സമ്മതിച്ചില്ലല്ലോ .മനുവേട്ടാ ,,അല്ല അതെന്താ അങ്ങനെ പറഞ്ഞെ ”

“ഇത്ര നാളും ഇങ്ങനെ കഥ പറഞ്ഞു കഥ പറഞ്ഞു പോകുമ്പോ എന്റെ സ്വന്തമായ ആളോട് പറയണ പോലെയായിരുന്നു മനസ്സിൽ ഫീൽ ചെയ്തിരുന്നത്, ഒരു സുപ്രഭാതത്തിൽ അങ്ങനെയൊന്നും അല്ല എന്ന് വരുമ്പോ ,,,എനിക്കാവില്ല അങ്ങനെ പൊരുത്തപ്പെടാൻ”

“ഹ്മ്മ് ,,,,,,മനുവേട്ടാ ,,എന്നാ ബാക്കി പറഞ്ഞു തായോ ,,എനിക്കാകെ കേൾക്കാൻ വീർപ്പുമുട്ടി നിൽക്കുവാ ”

“ഓക്കേ ,,,,എന്നാ നമുക്ക് തുടങ്ങാം ,,,”

മനു പറയാനാരംഭിച്ചു

വേമാവരവും അവിടത്തെ വിശേഷങ്ങളും അവിടെ നിന്ന് അപ്പുവിന് തന്റെ പൈതൃക ഭൂമി സ്വന്തമായതുമെല്ലാം

ഏതാണ്ട് ഒരാഴ്ച്ച കൊണ്ട് മറവോർ പോരാളികൾ കൊട്ടാരത്തിൽ വന്നു മത്സരയുദ്ധത്തിനു സഹകരിക്കാനുള്ള  ചാവേർ പണം ഏറ്റുവാങ്ങിയത് വരെ കഥയായി അവനവൾക്കു പറഞ്ഞു കൊടുത്തു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.