അപരാജിതൻ -38 5341

ഭക്ഷണമൊക്കെ കഴിഞ്ഞു

അവരുടെ സംസാരവും തീരുമാനങ്ങളൂം കഴിഞ്ഞു

ഇറങ്ങാൻ നേരം

 

“നിനക്ക് എന്തേലും അവളോട് പറയാനുണ്ടോ , എന്തായാലും ഇതിപ്പോ ഒരു ഒഫീഷ്യൽ പെണ്ണ് കാണൽ ചടങ്ങായല്ലോ ”

“ഒന്നൂല്ലാ പപ്പാ ,,,,”

“ഓഹ്,,, മോളെ ടെറസിൽ പൂന്തോട്ടമില്ലേ , നിങ്ങള് പോയി എന്തേലും ഒന്ന് സംസാരിച്ചിട്ട് വാ ,, നീയിതു എന്താടാ ,,,കിഴങ്ങാ,,നീയെന്റെ വിത്ത് തന്നെയാണോ ?” എല്ലാരും കേൾക്കെ ദേവദാസ് നിരാശയോടെ പറഞ്ഞു.

“അത് പിന്നെ പപ്പാ,,,അങ്ങനെയാണ് മമ്മ പറഞ്ഞു തന്നിട്ടുള്ളത് , ഇനി സംശയമുണ്ടെ പപ്പാ , മമ്മയോട് ചോദിച്ചാ മതി”

മനു ഒന്നുമറിയാത്ത നല്ലപിള്ളയായി ദേവദാസിനോട് പറഞ്ഞു.

“വായടക്കെടാ,,,” വസുന്ധര ദേഷ്യപ്പെട്ടു.

“വാ തുറന്ന ഈ കുരുത്തക്കേട് പറയുന്ന ഈ ചെറുക്ക൯ നിങ്ങടെ ആണെന്ന് വല്ല തെളിവും വേണോ മനുഷ്യാ”

ഇളിഭ്യനായി ദേവദാസ് താനെന്ന നോക്കി ചിരിക്കുന്ന എല്ലാവരെയും നോക്കി.

“അയ്യോ വേണ്ടാ വസു,,ഇതെന്റെ വിത്ത് തന്നെ ,,എനിക്കൊരു സംശയവുമില്ല,,”അവരിരുവരും നേരെ ടെറസിലേക്ക് നടന്നു

ടെറസിൽ പൂവിട്ടു നിൽക്കുന്ന പനിനീർപൂക്കളുടെ സമീപം മനുവും അനുപമയും നിന്നു.

ഇരുവർക്കും ഒന്നും പറയാനായി നാവു പൊങ്ങിയില്ല.

അല്പം കഴിഞ്ഞപ്പോൾ

 

“അനൂ ,,”

“എന്തോ ,,,,മനുവേട്ടാ ”

“എനിക്കെ ,,,എനിക്കൊരുപാട് ഇഷ്ടാ ,,,”

“ഹ്മ്മ് ,,,,എനിക്കും ,,മനുവേട്ടാ “രാവിലെ ഇതറിഞ്ഞപ്പോ ഞാനാകെ സങ്കടപ്പെട്ടു പോയി മനുവേട്ടാ ,,,” ”

“ഇപ്പോ മനസിലായി ,,അതല്ലേ എനിക്ക് വേണ്ടിയൊരുപാട് പ്രാർഥിച്ചത് ”

“ഹമ് ,,,,”

“നമ്മൾ ചിദംബരത്തു പോയി ഒരേ രഹസ്യം കണ്ടപ്പോൾ മുതൽ ന്റെ മനസ്സ് എപ്പോഴും പറയുമായിരുന്നു ,,അനു  എനിക്കുള്ളത് തന്നെയാണെന്ന് ,,അത് അവർ തീരുമാനിച്ചതാ ,,സാക്ഷാൽ തില്ലൈ നടരാജനും ശിവകാമേശ്വരിയും ,,, ”

അവർ നിറയുന്ന കണ്ണുകളോടെ മനുവിനെ നോക്കി

“ശോ ഈ കണ്ണ് തുളുമ്പിക്കല്ലേ ,,,എനിക്കത് സഹിക്കില്ല ,,”

അവൻ അനുപമയുടെ കവിളിലേക്ക് ഇറ്റു വീണ കണ്ണുനീർ തുടച്ചു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.