അപരാജിതൻ -38 5341

“ശോഭേ ,,, മോളെ ,,ഈ കൊച്ചിനെ എന്റെ കൊച്ചുമരുമകളായി കൊണ്ട്പോകാൻ എനിക്കിഷ്ടമാ ” അമ്മമ്മ ശോഭയോട് പറഞ്ഞു

“ശോഭേ ,,, പിള്ളേർക്ക് ഇഷ്ടമായ സ്ഥിതിക്ക് ,,, അനുവിനെ ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമാ ,,അവള് ഞങ്ങളുടെ വീട്ടിലേക്ക്  വന്നാൽ ,,അത് ഞങ്ങളുടെ ഭാഗ്യമല്ലേ ” വസുന്ധര അഭിപ്രായം  പറഞ്ഞു

ശോഭ കണ്ണുകൾ തുടച്ചു

“എനിക്കു ദൂരേക്ക് പറഞ്ഞയക്കാൻ ഇഷ്ടമുണ്ടായിട്ടല്ല ,,എന്നാലും ആ കുടുംബത്തിലേക്ക്  എന്റെ മോളെ അയക്കാനായുള്ള പ്രാപ്തിയൊ സ്വത്തോ ഒന്നും  എനിക്കില്ല ,, ”

“അതിനു ഞങ്ങൾ വല്ലതും ചോദിച്ചോ ,,, ശോഭേ ,, ഒന്നുമില്ലേലും നീയെന്റെ സഹോദരിയല്ലേ ,,അപ്പൊ എന്റെ അനന്തരവളെ എന്റെ ഈ മോനെ കൊണ്ടു കെട്ടിക്കുന്നു എന്ന് കരുതിയാൽ പോരെ ”

“ദാസേട്ടാ ,,പക്ഷെ മോളെ കണ്ടു പോയവരോടു ,,,എന്താ പറയാ ..”

“ഓ ,,അത് ഞാൻ വിളിച്ചു പറഞ്ഞോളാ ,,,,,അതെനിക്ക് വിട്ടേക്ക് ”

“ടാ ,,,,” ദേവദാസ് ഉറക്കെ മനുവിനെ വിളിച്ചു

“എന്താ പപ്പാ ,,,”

“ഈ പറഞ്ഞതൊക്കെ നീ മാറ്റി പറയോ , ഞങ്ങളെന്നാ ബാക്കി മുൻപോട്ടു തീരുമാനിച്ചോട്ടെ ”

“ഇല്ല പപ്പാ ,,,, ഗോഡ് പ്രോമിസ് ”

“അനു ,,മോളെ ,,,”

അനുപമ ദേവദാസിനെ നോക്കി

“മോൾക്ക് എന്റെയീ കുരുത്തം കെട്ട മോന്റെ നല്ലപാതിയാകാൻ സമ്മതമാണോ?”

അനുപമ നാണത്തോടെ തലയാട്ടി

“അമ്മെ ,,വസൂ ,,,മീനൂട്ടി ,,എന്താ നിങ്ങളുടെ അഭിപ്രായം , ഇവന്റെ തന്തയെന്ന നിലയ്ക്ക് ഞാൻ എന്ന വാക്കുറപ്പിക്കട്ടെ ”

അവർ മൂവരും സമ്മതിച്ചു

“മോളെ അനൂ ”

അവൾ മുഖമുയർത്തി

“നീ ആദ്യം എന്റെ ചെക്കനും പിന്നെ നിന്റെ നാത്തൂനും ചോറ് വിളമ്പി കൊടുക്ക് , പാവങ്ങൾ ഒന്നും കഴിച്ചിട്ടില്ല ,,ചെല്ല് ,,,ചെല്ല് ”

അനുപമ ഒരുപാട് സന്തോഷത്തോടെ എഴുന്നേറ്റു

“പിള്ളേര് പോയി എന്നാ ഊണ് കഴിച്ചേ ,,ഇനി ഞങ്ങൾ കാരണവ൯മാർ സംസാരിക്കട്ടെ ”

മനുവും മീനാക്ഷിയും എഴുന്നേറ്റു

അനുപമ ഡൈനിങ് ടേബിളിൽ ചെന്ന് പാത്രം വെച്ചു

അവരിരുവരും അവിടെ ചെന്നിരുന്നു

അനുപമ നാണത്തോടെ അവർക്ക് വിളമ്പി കൊടുത്തു

@@@@@@@

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.