അപരാജിതൻ -38 5341

മനു ആകെ വിറച്ചു പോയി

അവൻ ശക്തിയിൽ ഉമിനീരിറക്കി.

“എന്താ മോളെ പറഞ്ഞെ ?” ദേവദാസ് അവളോട് ചോദിച്ചു.

” അങ്കിളേ ,, ‘അമ്മ ഇത്ര പെട്ടെന്ന് കല്യാണം കൊണ്ട് വരുമെന്ന് അറിയില്ലായിരുന്നു, പിന്നെ മനുവേട്ടന് എന്നെ ഇഷ്ടാണോന്നും അറിഞ്ഞൂടല്ലോ ,,എന്നാലും കൊറെനാളായി ഞാനെന്റെ ഉള്ളിലു കൊണ്ട് നടന്നയിഷ്ടാ,”

അവൾ ആരെയും നോക്കാതെ മുഖം കുനിച്ചു കരഞ്ഞു കൊണ്ട്  പറഞ്ഞു.

“പപ്പാ ,,,,അനുവേച്ചിയെ പെണ്ണുകാണാൻ വന്നുന്നറിഞ്ഞപ്പോ സങ്കടപ്പെട്ടിരിക്കുകയായിരുന്നു,,ഞാനാ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്, നേരിട്ട് പറഞ്ഞു കല്യാണം ആലോചിക്കാൻ “ഏട്ടന്  അനുവേച്ചിയോട് ലവ്വാ ”

മീനാക്ഷി ഒരു കാരണവത്തിയുടെ ഭാവത്തോടെ ദേവദാസിനോട് പറഞ്ഞു.

 

ദേവദാസ് തലയ്ക്ക് കൈ കൊടുത്തു.

കുടുംബത്തിന് മാനക്കേടുണ്ടാക്കാനായി” ദേഷ്യത്തോടെ ദേവദാസ് മനുവിനോട് പറഞ്ഞു

എല്ലാവരും ഭയത്തോടെ  ദേവദാസിനെ നോക്കി.

“എടാ എടാ ,,എടാ ,,,, ഇഷ്ടം തോന്നിയാ അത് മുഖത്ത് നോക്കി പറയണം , ഞാനും പറഞ്ഞിട്ടുണ്ട് നിന്റെ തള്ളയോട് ,, എന്റെ കുടുംബത്തിലുള്ള  അനിയന്മാരും ചേട്ടന്മാരും ഒക്കെ പറഞ്ഞിട്ടുണ്ട് ,,,ഇതിപ്പോ ഒരു പെൺകൊച്ചു പറഞ്ഞു നാട്ടുകാരറിയേണ്ട ഗതിയാക്കിയില്ലേ,,,കുടുംബത്തിന്റെ മാനം കപ്പല് കയറ്റിയില്ലേ ,,എരണം കെട്ടവനെ ”

മനുവിന് ആ വിലാപം കേട്ടപ്പോൾ ഒരേ സമയം ചിരിയും കരച്ചിലും വന്നു.

,,,അനൂ ,,,,ഒന്നിങ്ങോട് നോക്കോ ” അവൻ അനു കേൾക്കെ പറഞ്ഞു

അവൾ സങ്കടത്താൽ ചുവന്ന മുഖത്തോടെ നിറയുന്ന കണ്ണുകളോടെ അവനെ നോക്കി

“സത്യായിട്ടും എനിക്കൊരുപാട് ഇഷ്ടാ ,,, ഇന്നലെ ചിദംബരത്ത് വെച്ച് ഐ ലവ് യു പറയണമെന്നു വിചാരിച്ചതാ  ,,പക്ഷെ ക്ഷീണം കാരണം  ഒന്ന് റസ്റ്റ് എടുക്കാൻ മനസ് വെമ്പിയപ്പോ പറയാതെ പോയതാ ,ഇതിപ്പോ ആരറിഞ്ഞു ഇങ്ങനെയൊരുത്ത൯ ഓസ്‌ട്രേലിയയിൽ നിന്നും കെട്ടിഎടുക്കുമെന്ന് ,,,ഞാനാകെ പേടിച്ചു പോയില്ലേ ,, ഹോ എന്റെ നല്ല ജീവൻ പോയി ,”

അത് കേട്ടപോൾ അനുപമയുടെ ചുണ്ടിൽ ചിരി വിടർന്നു.

മനു ദേവദാസിനെ നോക്കി

“”അത് ,,,പപ്പാ ,,,ഞാൻ സമയമാകുമ്പോ പറയാന്നു വിചാരിച്ചതാ ,,,,സമയമിത്ര പെട്ടെന്നാകുമെന്നു കരുതീല്ലാ , അത് കൊണ്ടാ വൈകിപ്പോയെ ,,”

മമ്മാ,,,എനിക്ക് അനുവിനെ ഒരുപാട് ഇഷ്ടാ ,,,

ശോഭാന്റി ,,ഞങ്ങടെ വീട് ഇവിടന്നു കഷ്ടിച്ച് രണ്ടു കിലോമീറ്ററല്ലേയുള്ളൂ ,,എന്തിനാ അനുവിനെ ഓസ്‌ട്രേലിയക്ക് അയക്കുന്നെ ,,ഇതാകുമ്പോ ഒന്ന് കാണാൻ തോന്നിയാൽ നടന്നായാലും വരാല്ലോ …

അമ്മമ്മേ ,,എനിക്ക് അനുവിനെ ഒരുപാട് ഇഷ്ടാ ,,

വിമലളിയാ …അനുവിനെ എനിക്ക് വലിയ ഇഷ്ടമാണെന്നേ ,,,

മീനാക്ഷി ,,,,സോറി നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ ,,നീ പോയെ ,,,

അവൻ എല്ലാരേയും നോക്കി വിതുമ്പലോടെ പറഞ്ഞു കൊണ്ടേയിരുന്നു.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.