അപരാജിതൻ -38 5341

ആ ആകാശം. കണ്ടപ്പോൾ തന്നെ അവന്റെ മനസിലെ സകലമാന ഭയങ്ങളും അവനിൽ നിന്നും പൂർണ്ണമായും വിട്ടൊഴിഞ്ഞു.

മനസ്സിൽ അത്യപൂർവമെന്ന പോലെ ശാന്തി നിറയുന്നു.

നമഃശിവായ…നമഃശിവായ ,,നമശ്ശിവായ ”

അവന്റെ നാവ് അവനറിയാതെ തന്നെ ജപിച്ചു തുടങ്ങി.

അന്നേരം മുറിയാകെ മൃതദേഹം കത്തുന്ന ഗന്ധം നിറഞ്ഞു.

 

ഇങ്കെ പാരെടാ ,,,,,” ഗർജ്ജിക്കുന്ന പോൽ ശബ്ദം കെട്ടവൻ കിടപ്പിൽ ഇടത്തേക്ക് മുഖം തിരിച്ചു.

മുറിയുടെ കോണിൽ ജടാധാരിയായി നീണ്ട താടിയും ദേഹമാസകലം ഭസ്മവും പൂശി മുഷിഞ്ഞ ഒറ്റമുണ്ട് വേഷം  ധരിച്ച രൂപം ,

കൈയിലൊരു ഭാണ്ഡക്കെട്ടും.

ആ രൂപം കണ്ടപ്പോൾ എവിടെയോ ഇങ്ങനെയൊരു നേരിട്ട് കണ്ടതായി അവനു ഓർമ്മ വന്നു.

പക്ഷെ ഇതേ രൂപം തന്നെയാണ് അനുപമ അവനു പറഞ്ഞു കൊടുത്ത ആദിയുടെ കഥയിലെ ചുടല എന്ന് പെട്ടെന്ന് അവന്റെ മനസ്സിലേക്ക് തെളിഞ്ഞു

ചു,,,ചു,,,ചുടല ,,,,” അവന്റെ നാവ് മന്ത്രിച്ചു.

അത് കേട്ട് അയാൾ അവനെ തന്നെ നോക്കി.

,,,,ആഹ്,,,,ഹ ഹ ഹ ഹ,,,,,, ,” എന്ന് ഉറക്കെ ഉറക്കെ അട്ടഹസിച്ചു.

ജടയിളക്കി ഉറക്കെയുറക്കെ അട്ടഹസിച്ചു.

സുടല ,,

അന്ത പേരെ ന്യാപകം ഇരുക്കട്ടും,,

സുടല,,,,,സുടുകാട്ട് സണ്ടാളൻ “

 

നിന്നിടത്തു നിന്നും ചുടല അപ്രത്യക്ഷമായി.

അവനത് കണ്ടു പകച്ചുപോയി

ഉടനടി ഉറക്കെയുള്ള അട്ടഹാസത്തോടെ അവൻ കിടക്കുന്നതിന്റെ കട്ടിലിനു കാൽ ഭാഗത്തു ചുടലയുടെ രുപം തെളിഞ്ഞു വന്നു.

അവിടെ നിന്നും മറഞ്ഞു.

വീണ്ടും അട്ടഹാസത്തോടെ കട്ടിലിനു വലതു വശത്തു തെളിഞ്ഞു മറഞ്ഞു.

പിന്നെ തലയുടെ മുകൾ ഭാഗത്തായി.

അവൻ ശിരസുയർത്തി നോക്കി.

അവനാകെ ഭയമായി.

അവന്റെ നാവു ഭയം കൊണ്ട് നമ ശിവായ ജപിച്ചു കൊണ്ടിരുന്നു.

അതെ സമയം ചുടല ആ കട്ടിലിനു ചുറ്റും അട്ടഹാസത്തോടെ തെളിഞ്ഞും മറഞ്ഞും തെളിഞ്ഞും മറഞ്ഞും കൊണ്ടേയിരുന്നു .

അവനാകെ ഭയന്ന് വിറക്കാൻ തുടങ്ങി.

അവന്റെ കാത് തുളഞ്ഞു പോകുന്ന പോലെ ശബ്ദത്തിന്റെ ആവൃത്തികൂടികൊണ്ടിരുന്നു

അവൻ പേടിച്ചു ഇരു കൈകളും കൊണ്ട് കാത് പൊത്തി.

നമശിവായ എന്ന് നിർത്താതെ ജപിച്ചു.

ചുടല കട്ടിലിനു ചുറ്റും അട്ടഹാസത്തോടെ മറഞ്ഞും തെളിഞ്ഞും വട്ടം കറങ്ങുകയാണ്.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.