അപരാജിതൻ -38 5341

മനുവിന്റെ സകല ഓർമ്മകളും അവനു തിരികെ ലഭിച്ചിരിക്കുന്നു.

സങ്കടം കൊണ്ടും സന്തോഷം കൊണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അവൻ കൈപ്പത്തി മുഖത്തേക്ക് ചേർത്ത് ശബ്ദം താഴ്ത്തി വിതുമ്പി കൊണ്ടിരുന്നു

അവിടെ സാഷ്ടാംഗം വീണു കിടന്നു

“ശങ്കരാ ,,,,,, ,,”എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ചിത്സഭ മണ്ഡപത്തിന്റെ നിലത്തു അവന്റെ നെറ്റി സ്പർശിച്ചു, നിറയുന്ന കണ്ണുനീർ ആ നിലത്തു വീഴിച്ചു , നിർത്താതെ പഞ്ചാക്ഷരി ജപിച്ചു കൊണ്ടേയിരുന്നു.

@@@@@

 മനു ദർശനം കഴിഞ്ഞു തീർത്ഥകുളത്തിനു സമീപമിരിക്കുകയായിരുന്നു.

ഇപ്പോൾ എല്ലാം തന്നെ അവന്റെ ഓർമ്മയിലുണ്ട്.

തന്നോട് പിച്ച ചോദിച്ച അതെ ആൾ തന്നെയാണ് വീണ്ടും സ്വപ്നത്തിൽ വന്നതും ക്ഷേത്രത്തിനകത്ത് ദിവ്യദർശനത്തിൽ കണ്ടതും ചുടലയെ തന്നെ.

അവന്റെ മനസ്സ് ഏറെ വിഷമത്തിലായിരുന്നു.

 

ഓർമ്മയില്ലാതെ ചിന്നുച്ചേച്ചിയുടെ ഫോൺ ഒഴിവാക്കി.

ബാലുച്ചേട്ടന് അസുഖം എങ്ങനെയുണ്ടാകുമോ എന്ന ഭയവും അവനുണ്ടായിരുന്നു.

ബാലുവിനെ ഹിംസ്രമൃഗങ്ങൾ ആക്രമിച്ച കാര്യം അവനു അറിയുകയുമില്ല.

അവൻ തനിക്ക് ഓർമ്മ തിരികെ കിട്ടിയ കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.

അതിനു ശേഷം അവൻ അനുപമയെ വിളിച്ചു

അവളവന്റെ ഫോണിനായി കാത്തിരിക്കുകയായിരുന്നു.

“അനൂ ,,,,,,” അവൻ കരച്ചിലിന്റെ വക്കോളമെത്തുന്ന സ്വരത്തിൽ അവളെ വിളിച്ചു

“എനിക്ക് ,,,എനിക്ക് ഓർമ്മ കിട്ടി ,,,ഒക്കെ എനിക്കിപ്പോ ഓർമ്മയുണ്ട് അനു ,,,ബാലുച്ചേട്ടനെ ചിന്നുച്ചേച്ചിയെ ഞാൻ താമസിച്ച ഹോട്ടൽ എനിക്ക് ആക്സിഡന്റ് നടന്നത് എല്ലാം എല്ലാമെനിക്ക് ഓർമ്മയുണ്ട് ,,”

അനുപമ അത് കേട്ട് ഒരുപാട് ആഹ്‌ദാലത്തിലായി

“മനുവേട്ടാ,,,,എനിക്ക് ,,,,എനിക്ക് ” അവൾ വാക്കുകൾ കിട്ടാതെ തപ്പിതടഞ്ഞു”

“ഞാനെന്താ മനുവേട്ട പറയാ ,,അത്രേം സന്തോഷമായി ,,,എന്തോരം ഞാൻ പ്രാർത്ഥിച്ചുന്നറിയോ ,,,”

അവൾ വിതുമ്പി

“ഹമ് ,,,,ഞാൻ അന്ന് നമ്മൾ കണ്ട പോലെ ചിദംബരരഹസ്യം കണ്ടു ,,പ്രകാശവലയവും ചുരുളുകളും ,,ഇപ്പോ  എല്ലാം ഓർമ്മവന്നു ,,അനു എനിക്ക് പറഞ്ഞു തന്ന കഥയ്ക്ക് ശേഷമുള്ളതും എല്ലാം ഓർമ്മയുണ്ട് ,,ഒക്കെ ഒക്കെ  ഞാൻ പറഞ്ഞുതരാം ,,,എന്നാലും ബാലുച്ചേട്ടൻ ഇപ്പോ എവിടെയാവോ ,,ഞാൻ പലവട്ടം വിളിച്ചു നോക്കി,, രണ്ടുപേരുടെയും മൊബൈൽ ഔട്ട് ഓഫ് കവറേജ് ഏരിയയാണ് ”

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.