അപരാജിതൻ -38 5513

തില്ലൈ നടരാജനെയും അർദ്ധാംഗിനിയായ ശിവകാമേശിയെയും പ്രതിഷ്ഠ ചെയ്ത ചിത്സഭക്കുള്ളിൽ മനു തീവ്രമായ ഭക്തിയോടെ പ്രവേശിച്ചു.

സമയം ഏഴുമണി

ഇരണ്ടാം കാല പൂജയുടെ ആരംഭം.

അവിടെയുള്ള സ്ഫടികലിംഗ പൂജയും ആരതിയും ഒപ്പം ചിദംബര രഹസ്യ പൂജയും

മനു മനസ്സിൽ പഞ്ചാക്ഷരിയുരുവിട്ട് കൊണ്ട് നിറയുന്ന മിഴികളോടെ അവിടെ നിന്ന് നടരാജനെ മനസ്സ് നിറഞ്ഞു തൊഴുതു

ആരതി നേരം വലതു വശത്തെ തിരശീല മാറ്റിയപ്പോൾ അഞ്ചു സ്വർണ്ണ നൂലുകളിൽ അഞ്ചു സ്വർണ്ണ കൂവളയിലകൾ തൂങ്ങുന്നുണ്ടായിരുന്നു.

അതിനു പിന്നിൽ ശൂന്യവും

ശൂന്യമായ അഞ്ചാം ഭൂതമായ ആകാശം.

മനു കൈകൾ കൂപ്പി കണ്ണിമ പോലും ചിമ്മാതെ ആരതി പൂജ ചെയ്യുന്ന ചിദംബര രഹസ്യത്തെ ,

ആകാശം എന്ന അതിരുകൾ ഇല്ലാത്തതും അനന്തമായതുമായ അറിവെന്ന മഹാജ്ഞാനത്തെ ഉടലും  ഉണർവ്വും ഏകാഗ്രമാക്കി ലയിപ്പിച്ചു ദർശിച്ചു.

മണിനാദവും പഞ്ചാക്ഷരി ജപവും കൊണ്ട് മുഖരിതമായ ചിത്സഭയിൽ അവൻ പൂർണ്ണമായും അറിവിൽ മുഴുകി.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

തത്ക്ഷണം

തറയിൽ നിന്നും കാൽപാദങ്ങളിലേക്ക് ഒരു വിദ്യതരംഗം സഞ്ചരിക്കുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു.

കാലുകൾ വിറച്ചു തുടങ്ങി.

ദേഹമാകെ താപം വർദ്ധിക്കുന്ന പോലെ.

അവന്റെ ശ്വാസഗതിയേറി വന്നു. ദേഹത്ത് വല്ലാത്തൊരു തരിപ്പും അടിവയറ്റിൽ ഒരു ആളലും അവനനുഭവപ്പെട്ടു.

അവൻ അവയൊന്നും വകവെയ്ക്കാതെ ചിദംബരരഹസ്യത്തെ തന്നെ ശ്രദ്ധയോടെ നോക്കിനിന്നു.

കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ.

ഒപ്പം ശിരസിൽ ആരോ തലോടുന്ന പോലെ.

അവന്റെ നാവ് നമഃശിവായ എന്ന് ജപിച്ചുകൊണ്ടേയിരുന്നു.

ചിദംബരരഹസ്യഭാഗത്ത് അവനെ അത്ഭുതപ്പെടുത്തി കൊണ്ട് തീക്ഷ്ണമായ പ്രകാശവലയം തെളിഞ്ഞു വന്നു.

അതിവേഗം ചുരുളുകൾ ആയി അതിവേഗം ചുറ്റി തിരിയുന്ന വലയങ്ങൾ

ആ മഹാപ്രകാശത്തിന്റെ ശക്തിയിലേക്ക് നോക്കാൻ പോലും സാധിക്കുന്നില്ല

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.