അപരാജിതൻ -38 5512

അപരാജിതൻ -38

!!!!!!!!!!!!!!!!!!!!!!!!!!!!!!!

യാതൊരുവിധ മനഃക്ലേശങ്ങളും ഇല്ലാതെ ശാന്തസുന്ദരമായ നിദ്രയിലൂടെ മനു സഞ്ചരിക്കും നേരം.

എവിടെ നിന്നോ കാളകൾ അമറുന്ന ശബ്ദം മനുവിന്റെ കാതിൽ പതിച്ചു.

തന്റെ ദേഹമാരോ വലിച്ചു മുറുക്കുന്ന പോലെ മനുവിന് അനുഭവപ്പെട്ടു.

ശ്വാസമെടുക്കാൻ വരെ പ്രയാസകരമായിരുന്നു.

അവൻ ശക്തിയിൽ ശ്വാസമെടുക്കാൻ ശ്രമിച്ചു.

കണ്ണുകൾ തുറക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും അതിനുമവന് സാധിക്കുന്നുണ്ടായിരുന്നില്ല.

തന്റെ കൈകാലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു,

പക്ഷെ സാധിക്കുന്നുണ്ടായിരുന്നില്ല.

ഉറക്കെ നിലവിളിക്കാൻ മനസ്സ് വെമ്പുന്നു പക്ഷെ നാവു തളർന്ന പോലെ.

അവൻ ഇറുക്കി കണ്ണുകൾ തുറക്കാൻ പ്രയത്നിച്ചുകൊണ്ടേയിരുന്നു.

അസാധ്യമായിരുന്നു.

എങ്ങും കാളകൾ മുരളുന്നു, കഴുകന്റെ കരച്ചിൽ ചിറകടികൾ.

അൽപ്പം കഴിഞ്ഞപ്പോൾ ദേഹത്ത് വഴുവഴുപ്പുള്ള എന്തോ ഇഴയുന്ന പോലെ അവനു അനുഭവമായി.

നിമിഷങ്ങൾക്കകം ഇഴയലിന്റെ എണ്ണം വർദ്ധിച്ചു വരുന്നു.

കഠിനമായ പരിശ്രമത്താൽ കണ്ണുകൾ അല്പം തുറക്കാൻ സാധിച്ചു.

അൽപ്പം തുറന്ന കണ്ണുകൾക്കുള്ളിൽ അതിശക്തമായ തീക്ഷ്ണമായ പ്രകാശം പതിച്ചു.

അതിനാൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു.

കഴുത്തു ഇടത്തേക്കും വലത്തേക്കും തിരിച്ചു നോക്കി .

ആ കാഴ്‌ച കണ്ടവന്റെ ഹൃദയത്തിന്റെ മിടിപ്പ് നൂറു മടങ്ങായി വർധിച്ചു.

തന്റെ ഹൃദയം തകർന്നു പോകുമെന്ന് പോലുമവൻ ഭയപ്പെട്ടു.

തനിക്കു ചുറ്റും മുറിനിറയെ വിഷമുറ്റിയ നൂറുകണക്കിന് കരിനാഗങ്ങൾ.

കിടക്കവിരിയിലും ദേഹത്തുമെല്ലാം നിരവധി നാഗങ്ങൾ.

അവനെ തന്നെ നോക്കി പത്തിവിടർത്തി നിൽക്കുന്നു.

അവന്റെ ഹൃദയമിടിപ്പ് വേഗത ഹൃദയത്തെ തകർക്കുന്ന നില വരെ എത്തി.

വിഷസർപ്പങ്ങളുടെ ദന്തങ്ങളിൽ നിന്നും വിഷം ഇറ്റു വീഴുന്നു.

മമ്മാ ,,,,,,,,,” എന്ന് ഉറക്കെ വിളിക്കാ൯ ശ്രമിച്ചെങ്കിലും അതിനുമായില്ല.

ഭയന്ന് അവൻ മുകളിലേക്ക് നോക്കി.

ആ കാഴ്‌ച കണ്ടു വീണ്ടും ഞെട്ടി

മുറിയുടെ മേൽഭാഗം പൂർണ്ണമായും ഇല്ലാതെയായിരിക്കുന്നു.

കാണുന്നത് പൂർണ്ണമായും തെളിഞ്ഞ ആകാശം,

സുവർണ്ണ മേഘങ്ങൾ എങ്ങും ഒഴുകികൊണ്ടേയിരിക്കുന്നു.

പെട്ടെന്ന് അവൻ മുഖം താഴ്ത്തി നോക്കി

കരിനാഗങ്ങളെല്ലാം അപ്രത്യക്ഷരായിരിക്കുന്നു.

അവൻ വീണ്ടും മുകളിലേക്ക് നോക്കി

മേഘങ്ങൾ പോലുമില്ലാത്ത അനന്തമായ നീലാകാശം.

Updated: January 1, 2023 — 6:28 pm

10 Comments

  1. ഈ തത്വം Rupert Spira, Swami Sarvpriyananda, Nisarga Dutta, Ramana Maharishi, എന്നിവരൊക്കെ മണിക്കൂറുകൾ എടുത്ത് പറയാൻ ശ്രമിക്കുന്നത് താങ്കൾ എത്ര എളുപ്പമാണ് നല്ല പച്ച മലയാളത്തിൽ രണ്ടു വാക്കിൽ വിവരിക്കുന്നത്. //ഈ പ്രപഞ്ചത്തിലെ സകലതും അറിവിനാൽ പ്രകാശ മയമാകുന്നു.

    അറിവും ആത്മാവും സ്വരൂപത്തിൽ ഒന്ന് തന്നെ

    അതുപോലെ അറിയുന്നവനും അറിവും ഒന്ന് തന്നെ

    ആ അറിവിനെ ആരാണോ അറിയുന്നവൻ അവൻ ആ അറിവ് തന്നെയാണ്

    അതാണ് വലിയ അറിവും)//

  2. Aaha manu vinta orma thirch kitti ini balu vine kittanm enthakumo entho ❤️?

  3. എല്ലാം ഇട്ടൊ?

  4. ?❤❤❤super ???

  5. കൊള്ളാം നല്ല part ആയിരുന്നു ഇത് സ്ലോ ആയിട്ട് ആണ് പോവുന്നത് എങ്കിലും ബോർ അടിക്കുന്നില്ല വായിക്കുമ്പോൾ നല്ല ഫീൽ ലഭിക്കുന്നുണ്ട്

    അച്ഛൻ ഒരേ പൊളി koode അമ്മയും അച്ഛൻ ആയിരുന്നു കൂടുതൽ ആയി ഇതിൽ ഇഷ്ടം ആയതു എനിക്കു
    അനിയത്തി കൊള്ളാം ആയിരുന്നു ആ love സീൻ ഒകെ പൊളി

    ചുടല നിറഞ്ഞു നിന്നു ഇതിൽ അവന്റെ എൻട്രി ഒകെ പൊളി ആയിരുന്നു

    മനു വിനു ഓർമ കിട്ടിയത് ഒക്കെ spr

    Nxt part വായിക്കട്ടെ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ഈശ്വരാ ആരുല്ലേ ഇവിടെ ഈ സന്തോഷം പങ്കുവെക്കാൻ❤️❤️????

  8. ഒററപ്പാലക്കാരൻ

    ????????

  9. വന്നല്ലോ വന്നു ☺️☺️☺️

Comments are closed.