അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ശശി പള്ളത്ത്

    ഇന്ന് ഹർഷൻ ഭായിയുടെ മോന്റെ ഒന്നാം പിറന്നാൾ ആയിരുന്നു…. മോനു എല്ലാവിധ ആശംസകളും നേരുന്നു

    1. അപ്പോൾ ഹർഷൻ ബ്രോ പറഞ്ഞിരുന്ന ഈ ദിവസത്തിന്റെ പ്രത്യേകത ഇതായിരുന്നു അല്ലേ. Happy bday junior darshan (മോന്റെ പേരറിയില്ല)

    2. അവിചാരിതമായി ആണ് ഈ നോവൽ കണ്ടത് വായിച്ചുതുടങ്ങിയപ്പോൾ ബാക്കി എല്ലാം മറന്നു പോകുന്ന അവസ്ഥയിൽ എത്തി. പകൽ പറ്റുന്ന സമയം മുഴുവൻ വായിക്കും രാത്രി കുറച്ച് സമയം മാത്രം ഉറങ്ങും ബാക്കി മുഴുവൻ സമയവും വായന തന്നെ 10 ദിവസം കൊണ്ടാണ് 23 പാർട്ടുകളും വായിച്ചത് ഞാൻ ഇത്രയും ദിവസം മറ്റേതോ ലോകത്ത് സഞ്ചരിക്കുന്ന പോലെ ആയിരുന്നു
      താങ്ക്സ്
      ഹർഷൻ ബ്രോ
      നിങ്ങൾ പൊളി ആണ് അടുത്ത ഭാഗങ്ങൾ കൂടുതൽ മനോഹരം ആക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  2. Dear Harshan,

    Njan thankalude oru katta fan aanu. Oro bhagangalum kazhiyumbol aduthathu ennu akamshayode kathirikkunna oru eliya vayanakkaran. Onnum parayuvanilla, ithoru book aayi prasidheekarikkanam ennoru apekshyundu, …. veendum adutha bhagathinayulla kathirippode… oru katta aaradhakan

    1. ബിനു.ബ്രോ
      With love…
      Kdp yil publish cheyyan plan und

  3. Orupad santhosham innu thanne ee part kittiyathinu examoke undayirinnu ennalum vayichu theerthu. Epozhatheyum pole vakukalkatheethamayi ozhukikondirikukayanu aparajithan ethkke bhagangal eduthu parayanamennonnum parayan pattunnilla ellam onninonnu super ❤️

    1. Vayichallo
      Ishtamquqllo
      Athu mathi

  4. ഹാർഷേട്ടാ എന്താ പറയാ പെരുത്ത് ഇഷ്ടയ്ക്ക് ??❤️❤️????
    ഒരുപാട് എൻജോയ് ചെയ്യ്തു വായിച്ചു ആദ്യമായിട്ട ഈ ഇത്രേം നേരം continues ആയിട്ട് വായിക്കുന്നെ 8 മണിക്കൂർ മേലെ യൂസേജ് ആയി

    എനിക്ക് രണ്ടു ഭാഗങ്ങൾ ഭയങ്കര ഇഷ്ടമായി
    ഒന്ന് ഇഷ്നികയുടെ ചെവിട് അടിച്ച് പൊളിച്ചത്???

    പിന്നെ ഒന്ന് ന്ന് പറയുന്നത് ഒന്ന് എന്റെ കൈയിൽ നിന്ന് അടികൊണ്ടുവൾ മറ്റൊന്ന് എന്റെ കൈയിൽ ന്ന് അടികൊള്ളാൻ ഉള്ളവൻ അത്കി ടുക്കി??

    പിന്നെ അപ്പു പാറു സീനുകൾ കലക്കി ??? ഭയങ്കര ഇഷ്ട്ടായി. അപ്പുവിന്റെ കാര്യങ്ങൾ ആലോചിച്ച് ആനന്ദം കണ്ടെത്തുന്നത്. അപ്പുവിന്റെ ഒളിഞ്ഞു നോട്ടം???
    അപ്പുവിന്റെ ഓരോ ടിപ്സ് എല്ലാം കലക്കി.

    എനിക്ക് ഒരുകാര്യത്തിൽ വിഷമം ഉണ്ട് പാറു ന്റെ കാര്യത്തിൽ. അപ്പു ഉണ്ടനെ ഒന്നും അവളെ ഉടനെ ഒന്നും അടുപ്പിക്കില്ല എന്ന് അറിയാം പാവം അല്ലേ പാറു ??

    പിന്നെ ഇപ്രാവിശ്യം ചാരുന്റെ കാര്യം പരിഗണിക്കും എന്ന് കരുതി ??

    അമിന്റെ ആകാംഷ കണ്ടിരുന്നു ?? എന്താ ഓട്ടം അപ്പുനെ കാണാൻ ??

    എന്തായാലും ഇനി ഉടനെ ഒന്നും അടുത്തത് പ്രേതിഷിക്കേണ്ടി വരില്ല എന്ന് അറിയാം ???
    ഹാർഷേട്ടാ ഫാമിലി ആയിട്ട് അടിച്ച് പൊളിക്ക് ????

    സ്നേഹത്തോടെ മാരാർ ❤️❤️❤️

    1. പിന്നല്ല
      ഇനിയല്ലെ അങ്ങോട്ട് കിടിലൻ സംഭവങ്ങൾ

  5. എന്താ പറയേണ്ടന്നു പോലും അറിയുന്നില്ല
    ഗംഭീരം,
    75 ഭാഗങ്ങൾ എന്നൊെക്ക പറഞ്ഞിട്ട് ഇപ്പോ തീരാറായെന്ന് പറയുന്നു. :

    1. തീർക്കാൻ ആണ് മനസ്സ് പറയുന്നത്

  6. ഹാർഷേട്ടാ എന്താ പറയാ പെരുത്ത് ഇഷ്ടയ്ക്ക് ??❤️❤️?

  7. Dear Harshan,

    Read it in the morning itself. Was busy with work. Planing to read it again. Marvellous work. Thank you for your great effort to deliver this high quality novel.

    1. സ്നേഹം ഈ നല്ല വാക്കുകൾക്ക്

  8. ഹർഷൻ അണ്ണോ…

    ഇതുവരെക്ക് 21 പൂർത്തിയായില്ല… പിന്നെ ഒരു കാരണം കൂടി ഉണ്ടായിരുന്നു… പാറു ആദി കോമ്പിനേഷൻ സീനുകൾ കുറഞ്ഞത്…

    ഇവിടെ അത് ഉണ്ടെന്ന് കമന്റ് കണ്ടു…

    ജോലിയിൽ ആണ്… എന്നാലും… ഇവിടെ ഇരുന്ന് വായിക്കാൻ തുടങ്ങാണ് 21 മുതൽ…

    ഹൃദയം നിറഞ്ഞ താങ്ക്സ് അവരുടെ കോമ്പിനേഷൻ വന്നതിൽ ♥️

    1. Melle mathi pravasi bhrugu

  9. അപരിചിതൻ

    പ്രിയപ്പെട്ട ഹര്‍ഷാ…??

    എത്ര സന്തോഷം ആണ് തോന്നുന്നതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല…മനസ്സ് നിറഞ്ഞിരിക്കുവാണ്..വായിക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകി..സന്തോഷം കൊണ്ടാണട്ടോ..അത്യധികമായ സന്തോഷം..!!

    വെളുപ്പിന് 3.30 ക്ക് തന്നെ ഒരു ഭാഗം വായിച്ചു…കമന്റ് ഇടണമെന്ന് ഉണ്ടായിരുന്നു..പക്ഷേ, ബാക്കി കൂടി വായിച്ചിട്ട്, രണ്ട് ഭാഗവും ഉള്ളില്‍ ഒന്ന് നിറഞ്ഞ് മനസ്സൊന്നു സ്വസ്ഥമായിട്ട് കമന്റ് ഇടാമെന്ന് വിചാരിച്ചു..ഇല്ലെങ്കില്‍ വാക്കുകള്‍ കിട്ടില്ല.

    എനിക്ക് ഏറ്റവും സന്തോഷമാകാൻ പ്രധാന കാരണം എന്റെ അപ്പുവിന്റേയും, പാറുവിന്റേയും ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു എന്നതാണ്..പാറു, അവള്‍ അപ്പുവിലേക്ക് അലിഞ്ഞ് ചേരുകയാണ്..എത്ര മനോഹരമായാണ് ഹര്‍ഷാപ്പി ഓരോ സീനും എഴുതിയിരിക്കുന്നത്..എന്റെ പാറുവിന് അവളുടെ അപ്പുവിനെ കൊടുക്കാണോട്ടോ..ഇല്ലെങ്കില്‍ ആ പാവം ചങ്കു പൊട്ടി മരിച്ചു പോകും..??

    ശിവശൈലത്തിനെ, അവന്റെ പ്രജകളെ അപ്പു കൈ പിടിച്ചുയർത്തുന്ന ഓരോ കാര്യങ്ങളും, അത്യധികം ആവേശവും, സന്തോഷവും തന്നു..ഒരേസമയം ശങ്കരനും, നാരായണനും, പരശുരാമനും ആയ അവന്റെ മനസ്സ്..സൃഷ്ടിയും, സ്ഥിതിയും, സംഹാരവും ഒരേപോലെ നടത്തുന്ന അവന്റെ സ്വത്വം..??

    ഒരു ഭാഗവും ഞാന്‍ എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് അല്ല വായിക്കുന്നത്..എനിക്ക് ലഹരിയായ അപരാജിതനിലേക്ക്, എന്റെ പ്രിയപ്പെട്ട അപ്പുവിലേക്കും, പാറുവിലേക്കും ലയിച്ച് ചേരാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്…അതിനാല്‍ തന്നെ എനിക്ക് ഫൈറ്റ് കിട്ടിയില്ല, ഉദ്ദേശിച്ച സീനുകൾ കണ്ടില്ല എന്ന നഷ്ടബോധങ്ങളില്ല..ഒരുപാട് പേരുടെ അങ്ങനെയുള്ള കമന്റുകള്‍ കണ്ടതുകൊണ്ട് പറഞ്ഞതാട്ടോ..എഴുത്തുകാരനെ അറിയുക, അവന്റെ എഴുത്തിനെ മനസ്സിലാക്കുക, അതിന്റെ അന്തഃസത്തയിലേക്ക് ലയിച്ച് ചേരുക..വല്ലാത്തൊരു ആസ്വാദനം അത് നിങ്ങൾക്ക് നല്‍കും..??

    പിന്നെ, “ഭൃഗു” എന്താണെന്ന് ഇപ്പൊ പിടികിട്ടി കേട്ടോ..കള്ള ഹര്‍ഷാപ്പി..അപ്പൊ ഇതാണല്ലേ സാധനം..??

    ഇനി ഒരു നീണ്ട ഇടവേള ആണെന്നറിയാം..അവധിക്കാലം, നാട്ടില്‍, കുടുംബത്തോടൊപ്പം..?? അടുത്ത ഭാഗത്തിനായുള്ള ആ കാത്തിരിപ്പ് ഒരു വേദന ആണെങ്കിലും, അതിന് ഒരു സുഖമുണ്ട്..ആ സമയം എനിക്ക് എല്ലാ പ്രാവശ്യത്തേയും പോലെ, വീണ്ടും അപരാജിതൻ ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള ഒരു തിരിച്ച് നടപ്പ് ആണ്..അവധിക്കാലം സന്തോഷത്തോടെ കുടുംബവുമായി ചിലവിടുക..മെയ് ആദ്യവാരം തിരിച്ചു വന്നതിന് ശേഷം എഴുതി തുടങ്ങുമെന്നല്ലേ പറഞ്ഞത്..കാത്തിരിക്കാം..??

    എല്ലാവിധ ആശംസകളും, സ്നേഹവും ??

    ഹര്‍ഷാ…

    ഒരു അഭിപ്രായം ഉണ്ടായിരുന്നു..22 ന്റെ കമന്റില്‍ എഴുതാന്‍ വിട്ടു പോയി..

    സാധാരണ ഒരുപാട് നല്ല bgm ഉം, പാട്ടുകളും ഹര്‍ഷന്‍ ഉള്‍പ്പെടുത്താറുള്ളതാണ്, “ജഗദോദ്ധാരണ, അധരം മധുരം” ഒക്കെ എന്റെ favorites ആണ്..അത് കേട്ട്, അതിൽ ലയിച്ചിരുന്ന് വായിക്കുന്നത് ഒരു അന്യായ ഫീൽ ആണ്..ഈ രണ്ട് പാര്‍ട്ടുകളിൽ അത് കുറച്ച് കുറഞ്ഞതു പോലെ തോന്നി..പരാതി പറഞ്ഞതല്ലാട്ടോ..അത് കണ്ടെത്തി
    ചെയ്യുന്നത് നല്ല ബുദ്ധിമുട്ടാണെന്നറിയാം..പറ്റുന്നത് പോലെ ചെയ്താല്‍ മതി കേട്ടോ..പറഞ്ഞെന്നേയുള്ളൂ..??

    സ്നേഹം മാത്രം ❤♥

    1. അടുത്ത പാർട്ട്‌ എപ്പോഴാണ് വരുന്നത്.

      1. അപരിചിതൻ

        ഹര്‍ഷന്‍ അവധിക്കാലത്തിനായി നാട്ടിലാണ്..ഒരു മാസത്തോളം നാട്ടിലായിരിക്കും.. മെയ് ആദ്യവാരം തിരിച്ചു വന്നിട്ട് എഴുതി തുടങ്ങുമെന്നാണ് പറഞ്ഞത്…അപ്പോൾ മൊത്തം ഒരു രണ്ടു മാസം കഴിഞ്ഞു പ്രതീക്ഷിക്കാം..

        1. After may 15
          I will start writing

          1. അപരിചിതൻ

            Ok ഹര്‍ഷാ..മറുപടിക്ക് നന്ദി..??

            അവധിക്കാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആസ്വദിക്കുക..??

            അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤❤

    2. അപരിചിതൻ ബ്രോ
      ഒരുപാട് നന്ദി ഒരുപാട് വാക്കുകൾക്ക്..
      Aduthathavana വലിയ മറുപടി.തരാം കേട്ടോ..

  10. രുദ്രദേവ്

    “പാറുന്റെ സീൻ കണ്ടു ചെക്കന്റെ പിടി വിട്ടു പോയേനെ ??”

    “ശങ്കരനേം ശംഭുവിനേം കൊണ്ട് നാട് ചുറ്റാൻ പോയപ്പോൾ പിരിഞ്ഞാണി വാങ്ങി കൊടുക്കായിരുന്നു ”
    “ശിവശൈലത്തെ ഒരു വിധ പ്രശ്നങ്ങളെല്ലാം അപ്പു പരിഹരിച്ചു.. ♥️”
    ” ഇനി ആണ് fight എല്ലാം ♥️,
    ഞാൻ ആകാംഷയോടെ കാത്തിരിക്കുന്ന 2 രോമാഞ്ചം വരുന്ന രംഗങ്ങൾ”
    1) ആയി തള്ള, അപ്പു ഭാർഗവ ഇല്ലത്തെ കുട്ടിയാണെന്ന് (ബ്രാഹ്മണൻ )അറിയുന്ന സീൻ…
    2)അപ്പുവും അമ്ര പാലിയും തമ്മിലുള്ള കണ്ടു മുട്ടൽ..

    ഇങ്ങള് വെക്കേഷൻ എല്ലാം ഫാമിലിയോടൊത്തു ആഘോഷിച്ചു, പതുക്കെ കഥ എഴുതിയാൽ മതി..
    അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടാൻ ആഗ്രഹം ഉണ്ടെങ്കിലും ഇങ്ങടെ അവസ്ഥ കൂടെ നോക്കണ്ടേ ?..

    പിന്നെ എന്റെ ഒരു അഭിപ്രായം ഉണ്ട് (ആഗ്രഹം കൂടെ ആണ് ), 2 പാർട്ട്‌ ഒരുമിച്ചു ഇടാതെ ഓരോ പാർട്ട്‌ ഒരു 15,20 ദിവസം അല്ലെങ്കിൽ ഒരു മാസം കൂടുമ്പോൾ ഇട്ടൂടെ??

    ഇനി ക്ലൈമാക്സിലേക്ക് എത്ര പാർട്ട്‌ ഉണ്ട്?

    ബ്രോ കഥ എഴുതാൻ എടുക്കുന്ന എഫോർട്ടിനും,പറഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്യാൻ കാണിക്കുന്ന ആത്‍മർത്ഥതക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ???

    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ???

    1. കറക്റ്റ്

    2. Rudra പറഞ്ഞ സീനുകൾ ഒക്കെ ഉണ്ട്..
      എല്ലാം വരും…

  11. Enthonnu parayana ake shokam ayi
    Ethrum divasam vannillalo vannillalo ennayirunnu eni veendu one month nokki erikanan ?????
    Detail comments pinne tharam vayichu thernappol oru vishamam thirnallo ennu pinne vayichu

    പാട്ടുകൾ കുറവായിരുന്നു
    പിന്നെ പലയിടത്തും bgm പ്രതീക്ഷിച്ചു
    നാൻ ഇപ്പോ ഇശനിക Fan ആയി
    ഒരു എണ്ണം എങ്കിലും കോടുക്കാൻ പറ്റിയല്ലേ
    Mass ഇശനിക ഇനി അപ്പു എനും പറഞ്ഞു നടക്കാൻ ആയിരിക്കുo

    1. Pattu bgm okke ini varunne ullu…ak

  12. ഭൃഗു

  13. ശശി പള്ളത്ത്

    മനു ബാലു സംഭാഷണം നല്ലോണം കുറഞ്ഞു പോയോ,, മഹാരുദ്രന്റെ കൃഷ്ണശില വിഗ്രഹം ഇഷ്ട്ട പെട്ടു എന്ന് കരുതുന്നു അപരാജിതന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു… ശ്യാം ഞെട്ടിപ്പിച്ചല്ലോ… പാവം പാറു

    1. Shashi chettaa
      Orupad nandi…
      Hridayathil ninnum

    2. bro krishna shila siva vigraham super

  14. കലക്കി അഭിപ്രായം പറഞ്ഞാല് കുറഞ്ഞുപോകും വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്

  15. Harshetta …orupad orupad thanks ..inganoru kathakk vendiyulla kathirippu ithadhyam anu.oro partin vendiyum aa curiosity ottum kurayathe koodikondirikkanu.njan oru siva baktha anengilum ithrem detail ayi moopare ariyan karanam Harshettananu.Aa ishtom bakthim okke koodanu athepole Harshettanodulla ishtom..
    vacation adipoli avatte ..vavakkum chechikkum oppam nalla orupad nimishangal undavatte…

  16. ❤️❤️❤️❤️❤️??

  17. അണ്ണാ ??

    ????

  18. പഴയ സന്യാസി

    നല്ല തേൻമുട്ടായി പോലെ ❤❤❤❤

    1. മധുരമുള്ള വാക്കുകൾ

  19. ഗംഭീരം..❤️❤️❤️❤️❤️❤️❤️❤️❤️
    ഈ പാർട്ടിനെ ഒറ്റവാക്കിൽ പറഞ്ഞാൽ ഇങ്ങനെ പറയാം..
    മനുവിന്റെ അനാവശ്യ ലാഗ് ഇല്ല.
    എപ്പോഴും ആദിശങ്കര ലീലകളിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു. എല്ലാം മനോഹരം.

    പാർവ്വതിയുടെ ഈ എപ്പിസോഡ് സീനുകൾ ഒരുപാട് ഇഷ്ടമായി.❤️❤️❤️❤️ (പാർവ്വതി പരിണയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു???)

    ഇഷാനികക്ക് കിട്ടിയ ആ ‘അടി’ കിടുക്കി.??

    ശിവ ശൈലത്തെ അപ്പുവിന്റെ ഓരോ നവീകരണങ്ങളും അധമന്മാരെ അടിച്ചൊതുക്കുന്നതും ഇഷ്ടമായി.

    പെരുമാൾ മച്ചാൻ എനിക്ക് അധികം ഇഷ്ടമില്ലാത്ത ഒരു കഥാപാത്രം ആയിരുന്നു. പക്ഷെ ഈ എപ്പിസൊഡോടെ അതങ്ങു മാറി കിട്ടി. പെരുമാൾ കിടു ആണ്..???

    അതുപോലെ ഇഷാനികക്കും മറ്റേ ആയി തള്ളക്കും ഇടിവെട്ട് അടി ആയി ആദി വരണം. ആയി തള്ള ആദിക്ക് മുന്നിൽ സാഷ്ടാംഗം വീഴണം.. അടുത്ത ഏതെങ്കിലും ഒക്കെ പാർട്ടിൽ ഇതൊക്കെ കാണാൻ ഒരാഗ്രഹം ??

    ഉറക്കമൊഴിച്ചു ഈ മനോഹര സൃഷ്ടിക്കായി, സമയം ചിലവഴിച്ച പ്രിയപ്പെട്ട എഴുത്തുകാരാ….. നിനക്കൊരായിരം ഹൃദയാഭിവാദ്യങ്ങൾ… ❤️❤️

    Nb: സീരിയൽ രംഗത്തെ ആരേലുമായും ഈ കഥ ചർച്ച ചെയ്യണം. ഈ കഥയിൽ നിന്നു ഹര്ഷന് ഒരു സ്ഥായി വരുമാനം വരണം. എല്ലാം നല്ലതിനാവട്ടെ ❤️❤️

    ഈശാമ്മയുടെ സങ്കടമാണ് ഈ പാർട്ടിലും തീരാ നോവായി മാറുന്നത്. അടുത്ത പാർട്ടിൽ എങ്കിലും ഈശാമ്മയെ പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

    1. Nalla vakukalk sneham

      Charu vine ശങ്കരൻ നോക്കിക്കൊള്ളും
      അതിനുള്ള samayamnaakunne ഉള്ളൂ..

      സ്നേഹം

  20. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  21. ❤️❤️❤️❤️❤️??

  22. മാസ്സ് മരണ മാസ്സ് ഇതിൽ കൂടുതൽ പറയാൻ വാക്കുകൾ ഇല്ല

    1. ഇതിന്റെഅടുത്തഭാഗംഎപ്പോഴാ

      1. No idea broi..

        1. എന്നായാലുംകാത്തിരിക്കും.

  23. ബ്രോ വളരെ നന്നായിരുക്കുന്നു, ഇനിയും ഇത് പോലെ രഹസ്യങ്ങൾ ചുരുൾ അഴിക്കുന്നതാണോ നെക്സ്റ്റ് പാർട്ടിൽ, അതോ രുദ്രതേജൻ സംഹാരമാണോ. എന്നാലും നെക്സ്റ്റ് പാർട്ട്‌ മുതൽ കൂടുതൽ ആക്ഷൻ സെഖ്ൻസ് എസ്‌പെക്ട് ചെയ്യുന്നു. Adhiyile രുദ്രാതെജനെ ദർശികൻ എല്ലാവർക്കും പറ്റുമോ. ❤❤❤❤❤

Comments are closed.