അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

അത്രേയുള്ളൂ…. അത് കേൾക്കുമ്പോൾ അവളോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപെടും…. കുറച്ചു കഴിയുമ്പോൾ കാണാം മോളേന്ന് വിളിച്ച് അവളെ പോയി ആശ്വാസിപ്പിക്കുന്നത്…. ചേച്ചിയും അത് പോലെ തന്നെ…. അവളോട് ദേഷ്യപെടുമെങ്കിലും അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ തൊട്ട് തൊട്ടിരിക്കുന്ന പൊട്ട് വരെ ചേച്ചിയാ വാങ്ങിച്ചു കൊടുക്കുന്നെ…. ”
അരവീന്ദ് ഒന്ന് പുഞ്ചിരിച്ചു…. അമൽ അപ്പോൾ അവളെ ഒന്നുകൂടി മനസ്സിൽ കണ്ടു…. അതേ… അവളെ കണ്ടാൽ ഈ വീട്ടലെ വേലക്കാരി എന്നൊന്നും പറയില്ല …. ഒരു വേലക്കാരിയുടെ വേഷവിധാനങ്ങൾ അല്ല അവളുടേത്… അപ്പോൾ ഇവൻ പറയുന്നത് ശരിയായിരിക്കണം…
അവൻ മനസ്സിൽ ഓർത്തു

” അവളെ ഞാൻ അനുജത്തിയാണെന്ന് പറയുമ്പോൾ നാട്ടുകാരുടെ വാക്കുകൾ അമ്മയ്ക്ക് ഓർമ വരും…. അതാണ് അമ്മയുടെ മുഖം മാറിയത്…. അല്ലാതെ അവളെ ഇഷ്ടമല്ലാഞ്ഞിട്ടൊന്നുമല്ല…. എന്തിനാ നാട്ടുകാർ…. പലതും കുടുംബക്കാരാണ് പറഞ്ഞ് ഉണ്ടാക്കുന്നത്…. എത്രയും പെട്ടന്ന് അവളെ നല്ലൊരാളുടെ കൈയിൽ ഏൽപ്പിക്കണമെന്നാ അമ്മയുടെ ആഗ്രഹം…. ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അവളുടെ നോക്കണം… അത് അറിയാവുന്നത് കൊണ്ട് കൂടിയാ ഇനി പഠിക്കാൻ പോണില്ലാന്ന് അവളും തീരുമാനിച്ചത്….. ”

” അതിന് ആ കുട്ടിക്ക് കല്യാണപ്രായമൊക്കെ ആയോ??… ”
അമൽ ഒരു ഞെട്ടലോടെ ചോദിച്ചു….

” മ്മ്… ഈ വർഷം പതിനെട്ട് ആകുന്നതേയുള്ളു… ”

” ഏഹ്… ഈ ചെറിയ പ്രായത്തിൽ പിടിച്ചു കെട്ടിക്കാനോ…. നിനക്ക് വട്ടാണോ??… ”

” ഓ… ഡാ നാളെ അവളെ കെട്ടിക്കുന്ന കാര്യമല്ല പറഞ്ഞത്…. ആദ്യം പതിനെട്ടു കഴിയണം…. പിന്നെ നല്ലആലോചനകൾ നോക്കണം…. ജാതകം നോക്കണം…. അങ്ങനെ കുറേ കാര്യങ്ങളുണ്ട്…. അപ്പോളേക്കും അവൾക്ക് അത്യാവശ്യം കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ ആകും…. തല്ക്കാലം നീ ഉറങ്ങാൻ നോക്ക്…. നാളെ എന്തൊക്കെയോ വാങ്ങാൻ പോകണം… നീ ചുമ്മ ആളെ മിനക്കെടുത്താതെ… ”
അരവിന്ദ് പതിയെ കണ്ണുകളടച്ചു….
അമലും ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു…. പക്ഷെ നിദ്രാദേവി അവനെ പുൽകാൻ മടിച്ചു നിന്നു…. അവന്റെയുള്ളിൽ അമ്മയുടെ ശവശരീരത്തിനു മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു പാവാടക്കാരിയുടെ രൂപം പ്രഭയോടെ നിൽക്കുന്നുണ്ടായിരുന്നു…..

അമലിന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടയിരുന്നില്ല…. എന്തൊക്കെയോ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു…. അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല….. അവൻ തിരിഞ്ഞ് അരവിന്ദിനെ നോക്കി…. അവൻ ഉറക്കം തുടങ്ങിയിരുന്നു…. എന്തോ ആലോചിച്ചെന്ന പോലെ അവൻ അരവിന്ദിനെ തട്ടിയുണർത്തി…..

” എന്താടാ പുല്ലേ… നിനക്കൊന്നും ഉറക്കവുമില്ലേ…??.. ”
അവൻ അലോസരത്തോടെ ചോദിച്ചു….

” അതല്ലടാ…. നിന്റെ ചേച്ചിയെ നിങ്ങൾ പഠിക്കാൻ കോളേജിൽ വിട്ടില്ലേ… അത് പോലൊരു പെണ്ണല്ലേ ഇന്ദുവും… അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ അവളെയും വിടമായിരുന്നല്ലോ…. അപ്പൊ…”

” അപ്പൊ… കുന്തം…. ഇതൊക്ക നാളെ സംസാരിക്കാം… എനിക്ക് നല്ല ഉറക്കം വരണുണ്ട്…. പോയി കിടന്നുറങ്ങടാ… ”
അരവിന്ദ് ദേഷ്യത്തോടെ പറഞ്ഞ് തലവഴി പുത്തപ്പ് ഇട്ടു…

” ഡാ… ഇതറിയാതെ എനിക്ക് ഉറക്കം വരില്ലല്ലോ…. ”

” ഓ… എഡാ നീ അവർ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ???… ചേച്ചി ബോൾഡ് ആണ്… സ്വന്തമായി എല്ലാത്തിനും അഭിപ്രായം ഉണ്ട്… സ്വന്തമായി ഒരു തീരുമാനമുണ്ട്… പക്ഷെ അത്പോലെയല്ല ഇന്ദു… അവൾക്ക് ഈ ഗ്രാമത്തിനപ്പുറം വേറെ ഒരു ലോകമില്ല… അധികം ആരോടും സംസാരിക്കാറില്ല… അവൾക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടോന്ന് പോലും സംശയമാണ്…. ആര് എന്ത് പൊട്ടത്തരം പറഞ്ഞാലും അവൾ അത് വിശ്വസിക്കും…. മൊത്തത്തിൽ ഒരു കുഞ്ഞിനെ പോലെ… അങ്ങനെയുള്ള അവളെ പുറത്തേക്ക് പഠിക്കാൻ വിട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക്…. നിനക്കറിയാല്ലോ അവിടുത്തെ അവസ്ഥ…..കുട്ടികൾക്ക് പോലും പുറത്തിറങ്ങി നടക്കാൻ ഈ കാലത്ത് പറ്റില്ല…. ആരെ എങ്ങൊനൊക്കെ മിസ്സ്‌ യൂസ് ചെയ്യണം എന്ന് നോക്കി നടക്കുന്നവർക്കിടയിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുക്കാൻ പറ്റില്ലാന്ന് തറപ്പിച്ച് പറഞ്ഞത് ചേച്ചി തന്നാണ്…. ഒരു പക്ഷെ ചേച്ചി പഠിക്കുന്ന ടൈം ആയിരുന്നെങ്കിൽ അവളെയും കൂടെ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു…. ”

” മ്മ്… ”
അമൽ എല്ലാം സമ്മതിച്ചത് പോലെ ഒന്ന് മൂളി…

” ഇനി ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്… ”

” എന്താടാ… ”
അമൽ ആകാംഷയോടെ ചോദിച്ചു..

” ഞാൻ നിനക്ക് രാവിലെ കാണിച്ചു തന്ന മുറിയില്ലേ….. നാളെ തൊട്ട് മര്യാദയ്ക്ക് അവിടെ പോയി കിടന്നോണം…. മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് കെട്ടിയെടുത്തോളും….”
അരവിന്ദ് വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു…. അമലും ഒരു പുഞ്ചിരിയോടെ മിഴികളടച്ചു…..

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.