അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

“അതേ… നാളത്തെ കാര്യം ഓർത്ത്‌ ടെൻഷൻ ഉണ്ടോ…? ”
അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു….

” ടെൻഷൻ ഒന്നും വേണ്ട കേട്ടോ…. ആ കുഞ്ഞ് അവന്റെ അച്ഛന്റെ കൂടെ തന്നെ വളരും…. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… ”
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലകുനിച്ചു….

” ഇന്ദു എന്താ നിന്‍റെ പ്രശ്നം…. നിനക്ക് ഈ വിവാഹത്തിന് ഇഷ്ട്ടമല്ലേ ??…. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ??… എന്താണെങ്കിലും ഞാന്‍ നിന്നെ സഹായിക്കാം …”
അവൻ ശബ്ദം ആർദ്രമാക്കി ചോദിച്ചു….

” എന്ത്… എനിക്ക് ഒന്നും പറയാനില്ല… എനിക്ക് ഒരു കുഴപ്പവുമില്ല .. ”
അവൾ തലകുനിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…

” മ്മ്… ശരി…. പിന്നെ വേറൊരു കാര്യം…. രാവിലത്തെ ഭക്ഷണം… നന്നായിരുന്നു…. വായിൽ വച്ചപ്പോളെ മനസ്സിലായി ഇവിടുത്തെ സൃഷ്ടിയാണെന്ന്…. പിന്നെ ചുമ്മ വട്ടാക്കാൻ വേണ്ടി കൊള്ളില്ലന്ന് പറഞ്ഞതാ…. ”
ഒരു ചിരിയോടെ അവൻ കടന്നുപോയപ്പോൾ അവൻ പോയ വഴി നോക്കി അവൾ നിന്നു…. ഗർഭിണിയാണെന്ന് മനസ്സിലായ അന്ന് തൊട്ട് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കുറച്ചു മുൻപ് നടന്നത്…. അവൻ അവളുടെ മടിയിൽ ഒന്ന് തലവച്ചു കിടക്കാൻ…. കുഞ്ഞിന്റെ ബഹളത്തിനായി കാതോർക്കാൻ… ഒരു ചുംബനം നൽകാൻ…. പക്ഷെ അവൻ അവസാനം പറഞ്ഞ വാക്കുകൾ അവളുടെയുള്ളിൽ തീ കോരിയിട്ടു….
“ഈ കുഞ്ഞിന് അച്ഛനൊപ്പം കഴിയാൻ യോഗമില്ല അമലേട്ടാ….”
അവൾ ഉദരത്തിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…..

പിറ്റേന്ന് എല്ലാവരും കല്യാണത്തിന്റെ തിരക്കിലായിരുന്നു…. രാവിലെ തന്നെ കല്യാണപെണ്ണിനെ ഒരുക്കാൻ ഒരു ഗാങ് തുനിഞ്ഞിറങ്ങി…. സാധാരണ എല്ലാ ദിവസവും നനഞ്ഞ കോഴിയെ പോലെ ഇരുന്ന അമലിന് അന്ന് വലിയ ഉത്സാഹമായിരുന്നു…. നേരത്തെ എഴുന്നേറ്റ് അരവിന്ദിന്റെ കൂടെ നടന്ന് എല്ലാകാര്യങ്ങളും അവനും നോക്കി നടത്തി…. അവന്റെ പെരുമാറ്റം കണ്ടപ്പോൾ അരവിന്ദനും അച്ഛനും അമ്മയ്ക്കും അൽപ്പം ആശ്വാസം തോന്നിയെങ്കിലും ആരതിയ്ക്ക് കൂടുതൽ വിഷമമാകുകയാണ് ചെയ്തത്….
സ്വന്തം കുഞ്ഞിന്റെ അമ്മയെ മറ്റൊരാൾ കല്യാണം കഴിക്കാൻ പോകുന്നത് നോക്കി കാണേണ്ടി വരുന്ന…. ആ കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കപ്പെട്ട അച്ഛനാണവൻ… എന്ന ചിന്തയായിരുന്നു അവളുടെ മനസ്സു നിറയെ…..

കുളിച്ച് കസവു മുണ്ടും ഷർട്ടും ഇട്ട് അമൽ രാവിലേ തന്നെ ഇന്ദുവിന്റെ റൂമിലെത്തി…. അതിനകത്ത് അവളെ കൂടാതെ വലിയ ഒരു പെൺപടയുണ്ടായിരുന്നു…. അതിന് ചുക്കാൻ പിടിക്കാൻ ആരതിയും…. ആ പെണ്ണുങ്ങളുടെ ഇടയിൽ നിർജീവമായ ഒരു പാവ കണക്കെ ഇന്ദുവും…. ദൂരെ നിന്നും അവളെ ഒരു നോക്ക് കണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരികെ നടന്നു….

ചേച്ചിയുടെ കല്യാണത്തിന്റെയത്രയും ആളുകൾ ഇല്ലായിരുന്നെങ്കിലും അത്യാവശ്യം ആളുകൾ അവിടെ കൂടിയിട്ടുണ്ടായിരുന്നു….. പക്ഷെ സമയം എത്ര കഴിഞ്ഞിട്ടും രാജു അവിടെ എത്തിയിരുന്നില്ല…. ചെറുക്കനെ കാണാതെ ആളുകൾ അത്യാവശ്യം മുറുമുറുപ്പ് തുടങ്ങിയിരുന്നു…. അരവിന്ദിന്റെ അച്ഛൻ വിളറി പിടിച്ചത് പോലെ ഓടി നടന്ന് ഫോൺ വിളിക്കുന്നുണ്ടായിരുന്നു …. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാജുവിന്റെ കൂട്ടാളികളിൽ ഒരാൾ അവിടെയെത്തി അരവിന്ദിനോടും അച്ഛനോടും എന്തോ സംസാരിച്ചു…. അച്ഛൻ തളർന്നത് പോലെ നിലത്തിരിന്നു…. അരവിന്ദ് അച്ഛനെയും വിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് പോയി…. പിന്നാലെ ഒരു ചിരിയോടെ അമലും….

” ഈ കല്യാണം നടക്കില്ല…. രാജുവിന് ഈ വിവാഹത്തിന് താല്പര്യമില്ലന്ന്…. ”
അകത്തു കൂടി നിന്ന ബന്ധുക്കളോടും ഇന്ദുവിനോടുമായി അരവിന്ദ് പറഞ്ഞു…. കേട്ടപാടെ അമ്മ വലിയ വായിൽ കരയാൻ തുടങ്ങി…. ഇന്ദുവിന് പക്ഷെ ആശ്വാസമാണ് തോന്നിയത്….

” അങ്ങനെ പറഞ്ഞാൽ എങ്ങനാ… അവന്റെ കുഞ്ഞല്ലേ ഇവളുടെ വയറ്റിൽ… ”
ഏതോ ഒരു അമ്മാവൻ പറഞ്ഞു…. എല്ലാവരും അത് ഏറ്റുപിടിച്ചു..

” ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ പറയുന്നത്….. അത് അവൻ ഏത് കോടതിയിൽ വേണമെങ്കിലും തെളിയിക്കാമെന്ന്…. ”
അരവിന്ദ് ഇന്ദുവിനെ നോക്കികൊണ്ടാണ് പറഞ്ഞത്… ഇത്തവണ അവൾ ഞെട്ടി…. എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു…. ആരതി നിസ്സഹായയായി അവളെ നോക്കി…. പിന്നീട് അങ്ങോട്ട് ഒരു ആക്രമണമായിരുന്നു… അനാഥ പെണ്ണിനെ എടുത്ത് വളർത്തിയതിന് അച്ഛനെയും അമ്മയെയും തൊട്ട് ഇന്ദുവിന്റെ പെട്ടമ്മെയെ പോലും പലരും ഓരോന്ന് പറയാൻ തുടങ്ങി…. എല്ലാം കേട്ട് തലയും കുനിച്ച് ഇരിക്കാനേ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളു….

“എനിക്ക് ഒരു കാര്യം പറയാനുണ്ട്…. ”
ആ ബഹളത്തിനിടയ്ക്ക് അമൽ വിളിച്ചു പറഞ്ഞു…. എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു….. ഇന്ദുവിന്റേയും….

” നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഇന്ദുവിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമുണ്ട്…. ”
അമലിന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെയാണ് അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ പെയ്തു വീണത്….

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.