” ഇനിയെല്ലാം വരുന്നത് പോലെ വരട്ടെ…. എല്ലാം എന്റെ വിധിയാണ്…. നിന്നോട് എല്ലാം പറഞ്ഞപ്പോൾ മനസ്സിന് എന്തോ ആശ്വാസം തോന്നുന്നുണ്ട്…. നീ വാ… പാതി രാത്രിയിൽ ഇവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ അതു മതി…. എനിക്ക് പുറത്തു പോകാൻ പോലും വിലക്കാണേ… ”
കണ്ണുകൾ തുടച്ചുകൊണ്ട് ഒരു പുഞ്ചിരി എടുത്തണിഞ്ഞ് ഇന്ദു ആരതിയെയും പിടിച്ചു കൊണ്ട് പടവുകൾ കടന്ന് മുറിയിലേക്ക് പോയി…
പിറ്റേന്ന് രാവിലെ അമൽ ഒരുപാട് താമസിച്ചാണ് എഴുന്നേറ്റത്…. സമയം കുറേ കഴിഞ്ഞിട്ടും അവനെ കാണാത്തതിനാൽ ഇന്ദു ആരതിയെ അവനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു…. ആരതി വാതിലിൽ പോയി തട്ടി വിളിച്ചപ്പോളാണ് അവൻ എഴുന്നേറ്റത്…. ഭക്ഷണം കഴിക്കുമ്പോൾ പതിവില്ലാത്ത ഒരു പ്രസരിപ്പ് അവനിൽ ഉള്ളതായി ആരതിയ്ക്കും അരവിന്ദിനും തോന്നി….
” എന്താണ് മാഷേ…. വല്യ സന്തോഷത്തിലാണല്ലോ…. വല്ല ലോട്ടറിയും അടിച്ചോ???.. ”
ആരതി ചോദിച്ചു…
അമൽ അതിന്റെ മറുപടി ഒരു ചിരിയില് ഒതുക്കി . ചിരിയോടെഅവന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…. അരവിന്ദും ആരതിയും അത്ഭുതത്തോടെ അവനെ നോക്കി….. ഇവിടെ വന്ന ശേഷം അവനിപ്പോളാണ് ചിരിച്ചു കാണുന്നത്…. അടുക്കളയുടെ മറവിൽ നിന്നും ഒളിഞ്ഞു നോക്കുന്ന ഇന്ദുവിനെയും അവൻ കണ്ടിരുന്നു….
” ഇന്ന് ഭക്ഷണം ഉണ്ടാക്കിയത് അമ്മയല്ലല്ലേ…. അതുകൊണ്ട് ഒരു രുചിക്കേട്… ”
അവൻ മുഖം വല്ലാതെയാക്കിക്കൊണ്ട് പറഞ്ഞു…. അത് കേട്ടതും ഇന്ദു ചാടിത്തുള്ളി അകത്തേക്ക് പോയി… പറഞ്ഞത് ഇഷ്ടപ്പെട്ടില്ലന്ന് ആ പോക്കിൽ നിന്നും മനസ്സിലാകുമായിരുന്നു….. അമൽ ഊറി ചിരിച്ചുകൊണ്ട് വീണ്ടും കഴിച്ചു…
പിന്നെ ഉച്ചവരെ അവളെ കണ്ടതെയില്ല… അത്യാവശ്യം ബന്ധുജനങ്ങൾ ഒക്കെ രാവിലെ ഹാജരായതിനാൽ അകത്തു കയറി കാണാനും പറ്റില്ലായിരുന്നു….. ഇടയ്ക്കിടെ അവൻ കുളപ്പടവിൽ പോയി നോക്കികൊണ്ടിരുന്നു…. എപ്പോളെങ്കിലും അവൾ അവിടെ വരുമെന്ന് അവന് ഉറപ്പായിരുന്നു…. അവന്റെ ഉദ്ദേശം പോലെ ഏകദേശം ഉച്ച സമയമായപ്പോൾ ഇന്ദു കുളപ്പടവിലെത്തി.. അവൾ അവിടെയിരുന്നു എന്തോ പതം പറയുന്നുണ്ടായിരുന്നു…. അവൻ വന്നത് പോലുമറിയാതെ അവൾ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു….
” രുചിക്കേടല്ലേ… എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിതാണെന്ന് അറിയാമോ…. അടുക്കളയിൽ ചെന്നാൽ അപ്പോ ഛർദിക്കാൻ തോന്നും… അമ്മയുടെ വാക്ക്പോലും വകവയ്ക്കാതെ ഓരോന്ന് ഉണ്ടാക്കാൻ പോയ എന്നെ പറഞ്ഞാൽ മതി…. അല്ലെങ്കിൽ തന്നെ ഞാനാരാ…. അടിച്ചിറക്കിയതല്ലേ ഇവിടുന്ന്…. നാളെത്തോടെ ഒരു ബന്ധവും ഇല്ലാതാകും…. എന്നാലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ…. ”
അവളുടെ സംസാരം കേട്ട് അവന് ശരിക്കും അത്ഭുതം തോന്നി… നാളത്തെ ദിവസത്തെ കുറിച്ചുള്ള ടെൻഷനേക്കാൾ അവൾക്ക് വലുത് താൻ അവളുണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറഞ്ഞതാണ്…. പെണ്ണിനെ മനസ്സിലാക്കാൻ ആർക്കും പറ്റില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണെന്ന് അവൻ മനസ്സിലോർത്തു… അവൻ ശബ്ദമുണ്ടാക്കാതെ അവളുടെയടുത്ത് പോയി ഇരുന്നു…. അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോളാണ് അവൾ അവനെ കണ്ടത്…. ധൃതിയിൽ ചാടി എഴുന്നേൽക്കാൻ അവൾ നോക്കിയെങ്കിലും അതിനു മുൻപ് അവളുടെ കൈയിൽ അവൻ പിടുത്തമിട്ടിരുന്നു….
” അവിടെ ഇരിക്ക് പെണ്ണേ…. ഇന്നും കൂടെയല്ലേ നിന്റെയടുത്ത് എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റു…. നാളെത്തോട്ട് നീ വേറെ ആരുടെയോ അല്ലെ… ”
അത് കേട്ടപ്പോൾ വീർപ്പിച്ചു വച്ചിരുന്ന അവളുടെ മുഖവും ഒന്നയഞ്ഞു…. ഒന്നും മിണ്ടാതെ അവൻ അവളുടെ അടുത്ത് കുറച്ചു നേരം ഇരുന്നു…. പിന്നെ ഞൊടിയിടയിൽ അവളുടെ മടിയിൽ തല വച്ച് കിടന്നു….
” എന്താ ഈ കാണിക്കുന്നേ…. എഴുന്നേൽക്ക് അമലേട്ടാ…..ഈശ്വരാ… ആരെങ്കിലും കണ്ടാൽ എന്ത് പറയും… ”
അവൾ ദേഷ്യത്തോടെയും നിസ്സഹയതയോടെയും പറഞ്ഞു…
” അപ്പൊ ആരെങ്കിലും കണ്ടാലേ കുഴപ്പമുള്ളു…. അല്ലാതെ എന്റെ ഇന്ദുവിന് കുഴപ്പമില്ലല്ലേ…. അത് മതി… ചാടി എഴുന്നേറ്റ് കളയല്ലേ…. ഞാൻ തലയിടിച്ചു വീണു പോകും.. ”
അവൾ എഴുന്നേൽക്കില്ലന്ന് അവന് ഉറപ്പായിരുന്നു…. അവൻ പതിയെ കാത് അവളുടെ വയറ്റിലേക്ക് ചേർത്തു വച്ച് കണ്ണടച്ചിരുന്നു…. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….
” അതേ… എഴുന്നേൽക്കുന്നുണ്ടോ…. എന്ത് അധികാരത്തിലാ ഇങ്ങനെ കയറി കിടക്കുന്നെ… ഞാൻ ആളെ വിളിച്ചു കൂട്ടും…. ”
അവൾ കപട ദേഷ്യത്തോടെ പറഞ്ഞു…
” ശരി ആളെ വിളിച്ചു കൂട്ടിക്കോ… എന്നാലും തത്കാലം എഴുന്നേൽക്കാൻ ഉദേശമില്ല…. നീ പിടയ്ക്കാതെ അടങ്ങി ഇരിക്ക് പെണ്ണെ… കുഞ്ഞ് അനങ്ങുന്നോന്ന് നോക്കട്ടെ… ”
അവൻ വീണ്ടും കാത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു… അവളുടെയുള്ളിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത് വിദഗ്ധമായി മറച്ചു…
” ശോ… ഒന്നും കേൾക്കുന്നില്ലല്ലോ…. ഇനി ഞാൻ വന്നത് കുഞ്ഞ് അറിഞ്ഞില്ലേ… ”
അവന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായി പോയി…. ഇന്ദു അവനെ രൂക്ഷമായി നോക്കി….അവൻ അത് ശ്രദ്ധിക്കാതെ അവളുടെ ചെറുതായി വീർത്തു തുടങ്ങിയ വയറ്റിൽ അമർത്തി ചുംബിച്ചു… അവളുടെ കൈയിൽ നിന്നും അടി കിട്ടുന്നതിന് മുൻപ് ചാടി എഴുന്നേറ്റ് രണ്ടു പടവുകൾ ചാടിക്കയറി…..
” താനിത് എന്ത് തോന്നിവാസമാ കാണിച്ചേ… ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും… എല്ലാവരും അറിയട്ടെ ഇയാളുടെ തനിക്കൊണം… ”
അവൾ ദേഷ്യത്തോടെ പറഞ്ഞു….
” ഇനി എന്തറിയാനാ… നീ തന്നല്ലേ വിളിച്ചു കൂവിയത് ഞാൻ ഒരു ആഭാസനാണെന്ന്… ഒരു കുഞ്ഞ് ആഭാസത്തരം ആണെന്ന് വിചാരിച്ചാൽ മതി… അതേ ഞാൻ നിനക്ക് തന്നതല്ല…. കുഞ്ഞിനുള്ളതാ…. ”
അവൻ വീണ്ടും പടവുകൾ കയറാനൊരുങ്ങി….
പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…
?????
ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
സ്നേഹത്തോടെ❤️
ഒത്തിരി ഇഷ്ടായി ❤️
രുദ്ര
അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.
കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.
പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.
തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.
സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.
അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.
കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.
വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ
കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ് എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️
Thanks bro ? wonderful story
,??❣️?????????♥️??????❤️??????????❤️?????♥️?
Thank youu☺️☺️☺️
എന്റെ favourite സ്റ്റോറി ❤❤❤
Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….
Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ് വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?
???????
☺️☺️❤️❤️
???❤️
???
???
???
മുത്തേയ്… ???
????
Ith kk yill ondallo
എന്റെ ഇഷ്ടപ്പെട്ട story ❤❤❤
Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.
യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?