അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

ആരതി ദേഷ്യത്തോടെ ചോദിച്ചു…. കുറച്ചു നേരം അവിടെ നിശബ്ദത കളിയാടി…. എന്തോ ഓർത്ത് ഇന്ദുവിന്റെ മുഖത്തെ പുഞ്ചിരി കൂടി….

” നീ പറഞ്ഞത് സത്യമാണ്…. എനിക്ക് ഒരു ഗന്ധർവനുമായി ബന്ധമുണ്ടായിരുന്നു…. ”
ഇന്ദു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ആരതി അത്ഭുതത്തോടെ നിന്നു….

” ഇന്ദുവിന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരാവകാശിയെ ഉണ്ടാകു…. എന്റെ സ്വന്തം ഗന്ധർവ്വൻ…. എന്റെ അമലേട്ടൻ…..”
മുഖത്തെ പുഞ്ചിരിമായാതെ നെഞ്ചിൽ കൈ വച്ച് അവൾ അത് പറഞ്ഞപ്പോൾ അകമ്പടിയായി രണ്ടു തുള്ളി കണ്ണീർ നിലത്തേക്ക് ഇറ്റു വീണു….. ആരതി ഞെട്ടിത്തരിച്ചു നിന്നു….

” നീ എന്താണ് ഈ പറയുന്നത്…. അമലേട്ടനോ…. നിനക്ക് ഇഷ്ടമായിരുന്നോ അമലേട്ടനെ…. നിങ്ങൾ തമ്മിൽ അങ്ങനെയുള്ള ബന്ധം ഉണ്ടായിട്ടുണ്ടോ….. പിന്നെ… പിന്നെ എന്തിനാണ് നീ അന്ന് അയാളെ ഈ വീട്ടിൽ നിന്നും ആട്ടി ഇറക്കിയത്….. നിനക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് എന്ത് ധൈര്യത്തിലാണ് ആ പിതൃത്വം വേറെ ഒരാളിൽ കെട്ടി വയ്ക്കാൻ അയാൾ ഈ വീട്ടിലേക്ക് തിരിച്ചു വന്നത്…??.. ”
ചോദ്യങ്ങൾ ഏറെയായിരുന്നു ആരതിയുടെയുള്ളിൽ….

” ഏട്ടനെ ഒന്നും പറയണ്ടാ…. ഓർമ പോലും കാണില്ല അങ്ങനെ ഒരു സംഭവത്തെപ്പറ്റി…. ഓർമയുണ്ടായിരുന്നെങ്കിൽ മറ്റൊരാളുടെ താലി ഏറ്റുവാങ്ങാൻ എന്നെ അനുവദിക്കു മായിരുന്നില്ല…. തെറ്റ് എല്ലാം എന്റെ ഭാഗത്താണ്…. ”
ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ആരതി ഒന്നും മനസ്സിലാകാതെ…

” അമലേട്ടനെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നും അല്ല… അതിന് വർഷങ്ങളുടെ പഴക്കമുണ്ട്…. നേരിട്ട് കാണുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുൻപ് അരവിന്ദേട്ടന്റെ വാക്കുകളിലൂടെ അറിഞ്ഞു തുടങ്ങിയതാണ് എന്തിനും കൂടെ നിൽക്കുന്ന ആ കൂട്ടുകാരനെപ്പറ്റി…. ആദ്യം തോന്നിയ മതിപ്പ് പതിയെ ആരാധനയായി മാറി…. ആരാധന പ്രണയമായി മാറാൻ അധികം കാലം വേണ്ടി വന്നില്ല…. നേരിട്ട് ഒന്ന് കാണുക പോലും ചെയ്യാതെ വർഷങ്ങളോളം അരവിന്ദേട്ടന്റെ വാക്കുകളിലൂടെ ഞാൻ ആ മനുഷ്യനെ പ്രണയിച്ചു…. ഓരോ പ്രാവശ്യം അരവിന്ദേട്ടൻ വരുമ്പോളും ഞാൻ കാതോർത്തിരുന്നത് അമലേട്ടന്റെ വിശേഷങ്ങൾ അറിയാനായിരുന്നു…. ആ മനസ്സിൽ വേറെ ഒരു പെണ്ണും കയറരുതേയെന്ന് എന്നും ഞാൻ പ്രാർത്ഥിച്ചു…. ഒന്ന് കാണാൻ വേണ്ടി കൊതിച്ചു…. അങ്ങനെ ആ ദിവസം വന്നെത്തി…. ചേച്ചിയുടെ കല്യാണത്തിന് അമലേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മിട്ടായി കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു എനിക്ക്…. ആളെ വിളിക്കാൻ പോയ സമയത്താണ് കുളിച്ചൊരുങ്ങി നിൽക്കാൻ ഞാൻ കുളപ്പടവിലേക്ക് പോയത്…. പക്ഷെ കണ്ടതോ കുളത്തിൽ നിന്നും ഞാൻ പൊങ്ങി വന്നപ്പോൾ ഈറനോടെ….. നാണക്കേട് കൊണ്ട് ആളുടെ മുഖത്ത് നോക്കാനാവാതെ ഞാൻ മാറി നടന്നു… പക്ഷെ ആ കണ്ണുകളിലെ പ്രണയം എനിക്ക് എന്നും കാണാമായിരുന്നു…. എന്റെ മനസ്സ് നിറഞ്ഞത് അത് കണ്ടപ്പോളാണ്…. ഓരോ തവണ ഈ വീടിന്റെ പടിയിറങ്ങി പോകുമ്പോളും എന്റെ ഹൃദയം പറിച്ചു കൊണ്ട് പോകുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയിരുന്നത്….. ഒന്ന് കാണാനുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് അരവിന്ദേട്ടന്റെ കാലൊടിഞ്ഞ് കിടന്നപ്പോൾ ഞാൻ അമലേട്ടനെ ഫോണിൽ വിളിച്ചത്… പക്ഷെ ആ ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ പോലും സാധിച്ചില്ല…. ഓരോ പ്രാവശ്യം പോകുമ്പോളും എനിക്ക് തരുന്ന മധുരമുള്ള ഓർമകളാണ് അടുത്ത വരവ് വരെ കാത്തിരിക്കാനുള്ള എന്റെ ഊർജം…. പക്ഷെ കഴിഞ്ഞ തവണ…… ”
അറിയാതെ ഇന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു പോയി…. എല്ലാം കേട്ട് ശില പോലെ നിൽക്കുകയായിരുന്നു ആരതി….

” ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സംഭവവും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവവും രണ്ടും നടക്കുന്നത് അമലേട്ടന്റെ കഴിഞ്ഞ വരവിലാണ്…. അതും ഒരേ ദിവസം…..
അന്ന് ഒരു ഉച്ച സമയത്ത് നടക്കാൻ ഇറങ്ങിയ അമലേട്ടനെ ഒരുപാട് നേരമായിട്ടും കാണാഞ്ഞിട്ട് ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ വയലിലുള്ള ഓലപുരയിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്…. ഭയന്ന് പോയ ഞാൻ ഓടി അടുത്ത് ചെന്നപ്പോളാണ് ആൾ ഒരു കുപ്പി ചാരായം ഒറ്റയ്ക്ക് കുടിച്ച് ബോധം പോയി കിടക്കുകയാണെന്ന് മനസ്സിലായത്…. ആദ്യം ദേഷ്യം തോന്നിയെങ്കിലും ആ ബോധമില്ലത്ത അവസ്ഥയിൽ പോലും ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി…. പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കിയ എന്നെ അമലേട്ടൻ വലിച്ചടിപ്പിച്ചു…. ആദ്യം കുതറി മാറാൻ ശ്രമിച്ചെങ്കിലും വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പുരുഷന്റെ കരവലയത്തിൽ….. ഞാൻ ഏറ്റവും സുരക്ഷിതയാകും എന്ന് ഉറപ്പുള്ള ആ ഇടനെഞ്ചിന്റെ ചൂട് പറ്റിയപ്പോൾ ഞാൻ അറിയാതെ എന്നെ തന്നെ മറന്നു പോയി….എന്നിലെ സ്ത്രീ പൂർണയാകുമ്പോൾ ഞാൻ തികച്ചും സന്തോഷവതിയായിരുന്നു… ഇന്ന് വരെ അതോർത്ത് എനിക്ക് വിഷമം തോന്നിയിട്ടില്ല…. കാരണം ഞാനും ഉള്ളിന്റെ ഉള്ളിൽ അതാഗ്രഹിച്ചിരുന്നു….. അതിൽ അമലേട്ടനെ കുറ്റം പറയാനാകില്ല…. ഒരു പക്ഷെ ഞാൻ ശക്തമായി ഒന്ന് എതിർത്തിരുന്നെങ്കിൽ അന്ന് ഒന്നും സംഭവിക്കില്ലായിരുന്നു….. തെറ്റ് എന്റേതാണ്….. ഞാനാണ് തെറ്റുകാരി…. ”
അവൾ മുട്ടിനു മുകളിൽ തല വച്ച് കുനിഞ്ഞിരുന്നു…. എന്താണ് പറയേണ്ടത് എന്ന് പോലും അറിയാതെ ആരതി അവളുടെ അടുത്തിരുന്ന് അവളെ ചേർത്തു പിടിച്ചു……

” പക്ഷെ എന്തിനാടി നീ ആ മനുഷ്യനെ ഒരു പട്ടിയെ ആട്ടി പായിക്കും പോലെ ഈ വീട്ടിൽ നിന്നും ഓടിച്ചത്…. അന്നത്തെ സംഭവത്തെ പറ്റി അരവിന്ദേട്ടൻ എന്നോട് പറഞ്ഞിരുന്നു….. നിന്നെ കല്യാണം ആലോചിക്കാനല്ലേ ആ പാവം ഇവിടെ വന്നത്…. ”
സ്വഭാവികമായും തോന്നാവുന്ന ഒരു സംശയം ആരതി അവളോട് ചോദിച്ചു….

” അതിന്റെ കാരണമാണ് ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത സംഭവം….. നടന്ന സംഭവങ്ങളൊന്നും അമലേട്ടന് ഓർമയില്ലന്ന് മനസ്സിലായപ്പോൾ ആദ്യം ഞാൻ തളർന്നു പോയി…… എല്ലാം തുറന്നു പറയാനുള്ള ധൈര്യത്തിനായാണ് അമലേട്ടൻ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ ക്ഷേത്രത്തിലേക്ക് പോയത്….. പക്ഷെ അവിടെ എന്നെ കാത്ത് ഒരു അതിഥിയുണ്ടായിരുന്നു……

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.