അനുരാഗപുഷ്പങ്ങൾ [രുദ്ര] 144

അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ കാൽ ഒന്ന് അമർത്തി തിരുമ്മി… വേദനകൊണ്ട് അവൻ കാല് വലിച്ചു…. അപ്പോൾ അവളുടെ മുഖത്ത് വന്ന പുഞ്ചിരി അവൻ കാണാതിരിക്കാൻ അവൾ വിഫലമായ ഒരു ശ്രമം നടത്തി….

” കൊല്ലാതെ പെണ്ണേ…. ”
ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവളും ഒരു ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു പോയി…. പിന്നെ കുറേ നേരം അമൽ അവിടെ ഒറ്റയ്ക്കായിരുന്നു…. ഇടയ്ക്ക് അച്ഛനും അമ്മയും വന്ന് കാര്യങ്ങൾ അന്വേഷിച്ചിട്ട് അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു….. കുറേ നേരം അവിടെ ഇരുന്ന് മടുത്തപ്പോൾ അവൻ പതിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി….. വഴിയിലെങ്ങും ആരും ഉണ്ടായിരുന്നില്ല….. വഴിക്കപ്പുറം നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച നെല്പാടങ്ങളാണ്…. ആ കാഴ്ച അവന്റെ മനസ്സിനെ കുളിരണിയിച്ചു…. അന്നത്തെ ദിവസത്തെ ഓർത്തുള്ള അവന്റെ ടെൻഷൻ കുറച്ചു കുറഞ്ഞു…. അവൻ മുണ്ടും മടക്കി കുത്തി പാടവരമ്പിലൂടെ നടന്നു…. ചെറുതായിട്ട് മഴ ചാറ്റലുണ്ടായിരുന്നു…. പെട്ടന്ന് എന്തോ ഒന്ന് അവന്റെ കാലിലൂടെ ഇഴഞ്ഞു പോകുന്നത് പോലെ തോന്നി…. പെട്ടന്ന് കാൽ വലിച്ചു മാറ്റാൻ ശ്രമിച്ചതും കാൽ ചെറിയ കുഴിയിലേക്ക് വീണ് ഒന്നുകൂടി മടുത്തു…. അസഹ്യമായ വേദന…. അവൻ നാലുപാടും നോക്കി സഹായത്തിനായി ആരെയും കണ്ടില്ല….. കാൽ അനക്കാൻ ആകാതെ കുറച്ചു സമയം കൂടി അവൻ അതേ ഇരിപ്പ് ഇരുന്നു…. അതിനു ശേഷം പതിയെ കാൽ വലിച്ച് വലിച്ച് അവൻ അടുത്തുള്ള ഓലപ്പുരയിലേക്ക് കയറി…. അവിടെയുള്ള കയറുവരിഞ്ഞ കട്ടിലിൽ അവൻ കാൽ നീട്ടി വച്ചിരുന്നു….. പതിയെ തടവുമ്പോളും സഹിക്കാൻ പറ്റാത്ത വേദന… അവിടെ നിന്നും എഴുന്നേറ്റു പോകാൻ പറ്റില്ലന്ന് അവന് ഉറപ്പായി…. എന്തെങ്കിലും ഒരു സഹായത്തിനായി അവൻ ചുറ്റും പരതി…. അവസാനം അവന്റെ കൈയിൽ കിട്ടിയത് ചാരായക്കുപ്പിയാണ്….

“ദേവന്മാർ പോലും ഉപയോഗച്ചിരുന്ന ആത്യന്തികമായ വേദന സംഹാരിയല്ലേ…. ഒന്ന് കുടിച്ച് നോക്കുന്നതിൽ തെറ്റുണ്ടോ??…”
വേദനയ്ക്കിടയിലും അവൻ ആ കുപ്പിയിൽ നോക്കി പറഞ്ഞു…

” യേ… തെറ്റുണ്ടാകില്ല…. ഇനി എന്തെങ്കിലും പ്രശ്നമാകുമോ… ”
അവൻ സ്വയം ചോദിച്ചു….

അവസാനം മദ്യം തന്നെ വിജയിച്ചു….. അടപ്പ് തുറന്ന് ഒരു കവിൾ വായിലേക്ക് കമത്തി…. ഒരു തീ ഗോളം ഉള്ളിലൂടെ പോകുന്നത് പോലെ അവൻ തോന്നി…. ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തു…. എങ്കിലും അവസാനം വേദനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയത് പോലെ അവന് തോന്നി…. അങ്ങനെ പതിയെ പതിയെ ഒരു കുപ്പി മുഴുവൻ കുടിച്ച് അവൻ കട്ടിലിലേക്ക് വീണു….

സുന്ദരമായ ഒരു ദ്വീപ്…. തിരമാലകൾ തീരത്തെ ചുംബിച്ചുകൊണ്ടിരിക്കുന്നു…. തിരയോളങ്ങളുടെ ശബ്ദം കേട്ട് അവൻ പതിയെ കണ്ണു തുറന്നു…. നോക്കെത്താ ദൂരമുള്ള മണൽ പരപ്പിൽ കിടക്കുകയായിരുന്നു അവൻ…. ചാടി എഴുന്നേറ്റ് ദേഹത്തു പറ്റിയ പൂഴിമണ്ണെല്ലാം തട്ടി കുടഞ്ഞു കളഞ്ഞു…. ചുറ്റും ആരെയും കാണുന്നില്ല…. കുറ്റിക്കാടുകൾ മാത്രം പരിഭ്രാന്തനായി അവൻ എങ്ങോട്ടെന്നില്ലാതെ ഓടി…. അവസാനം ഒരു പാറക്കല്ലിൽ തട്ടി പൂഴി മണ്ണിലേക്ക് വീണു…. വീണ്ടും ഒരു വിധം അവൻ എഴുന്നേറ്റു…. എവിടെനിന്നോ ഒരു സ്ത്രീ ശബ്ദം…. അവൻ ചുറ്റും നോക്കി…. ഒരു സ്ത്രീ ഏതോ മരച്ചുവട്ടിലെ പാറപുറത്ത് ഇരിക്കുന്നു…. അവൻ അങ്ങോട്ടേക്ക് ഓടി ….. നിലാവിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീ രൂപത്തെ കണ്ടു…. അതേ അതൊരു മത്സ്യകന്യകയാണ്…. ആ കരിനീലകണ്ണുകൾ അവനെ വശീകരിക്കുന്നു….
‘ എന്നെ പ്രാപിക്കു….ഞാൻ നിന്റേതാണ്…. നിന്റേത് മാത്രം… ‘
മത്സ്യകന്യക അവനോടു മൊഴിഞ്ഞു….

സമയം കടന്നു പോയി…. ദിഗന്തങ്ങൾ പൊട്ടുമാറ് ആകാശം നിലവിളിച്ചു…. പേമാരി പെയ്തു വീണു….. അവൻ ചാടി എഴുന്നേറ്റു….. ഇപ്പോൾ മത്സ്യകന്യക കൂടെയില്ല….. തിരമാലകൾ ഉയർന്നു പൊങ്ങുന്നു…. ഒരു ദാവണിക്കാരി പെൺകുട്ടി മഴ നനഞ്ഞ് സമുദ്രത്തിൽ നോക്കി നിൽക്കുന്നു….. ഇന്ദു…. അവൻ അലറിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി ചെന്നു…. അടുക്കും തോറും അവൾ അകന്നുകൊണ്ടിരിക്കുന്നു…. വീണ്ടും വീണ്ടും അവൻ ഓടി…. അവസാനം ഒരു മിന്നൽ പിണർ അവളെയും ചാമ്പലാക്കി കടന്നുപോയി….

“ഇന്ദൂ…..”
അലറിക്കൊണ്ട് അവൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…. താൻ എവിടെയാണ് എന്താണ് എന്ന് മനസ്സിലാക്കാൻ അവന് കുറച്ചു സമയം വേണ്ടി വന്നു …. കൈയിലെ ചാരായക്കുപ്പി നിലത്തേക്ക് ഇട്ട് അവൻ ദേഹത്തു തൊട്ടു നോക്കി…. മൊത്തം നനഞ്ഞിരിക്കുന്നു…. രണ്ടും കൈയും കൊണ്ട് കണ്ണ് തിരുമി നോക്കിയപ്പോൾ മുൻപിൽ ഇന്ദു…..

അവളും ആകെ നനഞ്ഞിട്ടുണ്ട്…. മുടി വാരിക്കെട്ടി വച്ചിരിക്കുന്നു…. ധാവണിയുടെ തുമ്പ് ഇടുപ്പിൽ ചുറ്റി വച്ച് രണ്ടു കൈയും പിണച്ചു കെട്ടി അവനെ നോക്കി നിൽക്കുകയാണ്…. ആ മുഖത്തു മിന്നി മറഞ്ഞത് രൗദ്രമാണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല….

” ഇന്ദു എന്താ രാവിലെ എന്റെ മുറിയിൽ… ”
നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്തുണ്ടായ മാറ്റം അനിർവചനീയമായിരുന്നു…. അവൻ വീണ്ടും ചുറ്റുമൊന്ന് നോക്കി…. എന്തോ മനസ്സിലായത് പോലെ ചാടി എഴുന്നേറ്റു…. പക്ഷെ ബാലൻസ് കിട്ടാതെ കട്ടിലിലേക്ക് തന്നെ വീണു…. അതുകണ്ട് ഇന്ദു പെട്ടന്ന് തന്നെ അവനെ പിടിച്ചെഴുന്നേല്പിച്ചു….

Updated: September 16, 2021 — 10:54 pm

21 Comments

  1. ഉണ്ണിക്കുട്ടൻ

    പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…

  2. ?????

  3. ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
    സ്നേഹത്തോടെ❤️

  4. ഒത്തിരി ഇഷ്ടായി ❤️

  5. കൈലാസനാഥൻ

    രുദ്ര
    അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.

    കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.

    പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.

    തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.

    വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.

    അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.

    കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.

    വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ

    1. കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ്‌ എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️

  6. Thanks bro ? wonderful story
    ,??❣️?????????♥️??????❤️??????????❤️?????♥️?

    1. Thank youu☺️☺️☺️

  7. എന്റെ favourite സ്റ്റോറി ❤❤❤

    Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….

    1. Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ്‌ വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?

  8. വിശ്വനാഥ്

    ???????

    1. ☺️☺️❤️❤️

  9. മുത്തേയ്… ???

    1. ????

  10. Ith kk yill ondallo

    1. എന്റെ ഇഷ്ടപ്പെട്ട story ❤❤❤

      Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.

    2. യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?

Comments are closed.