” ആഹ്… അയാൾ…. അയാൾ രാജു…. ഇവിടുത്തെ ഒരു മുതലാളിയാ…. കുറേ ബസ് ഒക്കെയുണ്ടെന്ന് പറയുന്നത് കേട്ടു…. വൃത്തികെട്ടവൻ….. എപ്പോഴും ഒരു വല്ലാത്ത നോട്ടവും സംസാരവുമാ…. എനിക്ക് പേടിയാ…. കാണുമ്പോളെ വഴി മാറി പോകും…. ”
പറഞ്ഞു തീർന്നപ്പോളേക്കും അവർ വീട്ടുപടിക്കൽ എത്തിയിരുന്നു….. ഉമ്മറത്ത് തന്നെ അരവിന്ദിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു…..
“:മോൻ ഇതെവിടെയായിരുന്നു…??… ഞാൻ എവിടൊക്കെ തിരഞ്ഞു???..
” അത് അച്ഛാ…. ഞാൻ വയലൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…. എന്തിനാ അച്ഛൻ എന്നെ തിരക്കിയത്???…. ”
” അത്…. മോന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു….. എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….. മോന്റെ അച്ഛൻ എന്തോ അത്യാവശ്യമുണ്ടെന്ന്
പറഞ്ഞുത്രെ…. ”
തിരിച്ച് ചെല്ലാൻ പറഞ്ഞ് ഒരു ഫോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇത്ര നേരത്തെ വരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല….. ഇന്ദുവിന്റെ മുഖത്ത് വീണ്ടും ഒരു വിഷാദം വന്നു നിറഞ്ഞിരുന്നു…. ഇത്രയും നേരത്തെ പോവുകയാണോ എന്ന ഭാവം…. പറയാൻ ഒരുപാട് ബാക്കി വച്ചിട്ടുള്ളതുകൊണ്ട് പോകാൻ അവനും മടിയായിരുന്നു….. പക്ഷെ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് വരും…. അത് അത്ര നല്ലതാകില്ലന്ന് അവന് ബോധ്യമുണ്ടായിരുന്നു….. അതുകൊണ്ട് കൂടുതലൊന്നും ചിന്തിക്കാതെ അവൻ പോകാൻ റെഡിയാകാൻ തുടങ്ങി…. മുറിക്കു പുറത്തിറങ്ങുമ്പോൾ നനഞ്ഞ കണ്ണുകളുമായി അവനെ കാത്ത് ഇന്ദുവുണ്ടായിരുന്നു….. അവൾക്ക് വേണ്ടി കൈയിൽ കരുതിയിരുന്ന സമ്മാനപ്പൊതി അവൻ അവളുടെ കൈകൾ പിടിച്ച് വച്ചുകൊടുത്തു….
” ഒരുപാട് ആലോചിച്ചിട്ട് ഇന്ദുവിന് വേണ്ടി വാങ്ങിയതാണ്…. വേണ്ടന്ന് പറയരുത്…. ”
അവൻ ബാഗുമായി പതിയെ പുറത്തേക്ക് നടന്നു….
” അധികം വൈകാതെ ഞാൻ തിരിച്ചു വരും….. പറയാൻ ബാക്കി വച്ചത് പലതും പൂർത്തിയാക്കാൻ…. ”
തിരിഞ്ഞു നിന്ന് അവളോട് അത് കൂടി പറഞ്ഞിട്ട് അവൻ പുറത്തേക്ക് ഇറങ്ങി…. അരവിന്ദിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് പടിപ്പുര കടക്കുമ്പോൾ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി…. രണ്ടു കരിനീല മിഴികളെ തേടി…..
തൂണിനു പിന്നിൽ നനവാർന്ന ആ മിഴികൾ ഒന്നുകൂടി കണ്ടശേഷം അവൻ അവിടെ നിന്നും തിരിച്ച് യാത്ര തുടങ്ങി…..
‘എന്റെ ഇന്ദുവിന് ‘ എന്നെഴുതിയ ഒരു പേപ്പറിനൊപ്പം ഒരു പുതിയ കരിമണിമാല ഇന്ദു നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…..
*************************************
“അതേ…. ബസ് ഇവിടെ വരേയുള്ളു….. ഇറങ്ങുന്നില്ലേ???…. ”
കണ്ടക്ടറുടെ ശബ്ദം കേട്ട് അമൽ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി…. സമയം വൈകുന്നേരമായിരുന്നു….. അവൻ പതിവ് പോലെ ഒരു ഓട്ടോ വിളിച്ച് ഇന്ദുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു…. ഇപ്രാവശ്യം അവളുടെ കല്യാണം കൂടാൻ….. നാല് മാസങ്ങൾക്ക് മുൻപ് മൂന്നാമത് ഇവിടെ വന്നത് പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു തീർക്കാനും അവളെ ജീവന്റെ പാതിയായി കൂടെകൂട്ടാനുമായിരുന്നു…. പക്ഷെ……
അന്ന് നിറഞ്ഞ മിഴികൾ ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ആ പടികൾ ഇറങ്ങുമ്പോൾ വീണ്ടും അങ്ങോട്ടേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടായെന്ന് മനസ്സിൽ കരുതിയിരുന്നതാണ്…. പക്ഷെ ഇന്ദുവിന്റെ വിവാഹം…. അത് കാണണം….. അവൾ എന്റേതല്ലെന്ന് മനസ്സിൽ ഊട്ടിഉറപ്പിക്കാൻ….
************************************
നാലു മാസങ്ങൾക്ക് മുൻപ്…..
” ഡാ…. നീ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ…. അതും ബൈക്കിൽ ഇത്രയും ദൂരം….. ”
ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്നപ്പോളാണ് വീട്ടിലേക്ക് കയറി വന്ന ബൈക്ക് അരവിന്ദ് ശ്രദ്ധിക്കുന്നത്…. ഹെൽമെറ്റ് മാറ്റിയപ്പോളാണ് ആളെ അവന് മനസ്സിലായത്…. അമൽ….
” അതൊക്കെയുണ്ട് മോനെ…. എവിടെ എല്ലാവരും???…. ആരെയും കാണുന്നില്ലല്ലോ??… ”
ചുറ്റും കണ്ണുകൾ ഓടിച്ചുകൊണ്ട് അവൻ ചോദിച്ചു…..
” അമ്മ തൊടിയിൽ എന്തോ ആവശ്യത്തിന് പോയി…. അച്ഛൻ ക്ഷേത്രത്തിലും…. അവിടെ ഉത്സവം കൊടിയേറാൻ പോകുവാ…. ”
പക്ഷെ അപ്പോളും അമൽ പ്രതീക്ഷിച്ച ആളെ പറ്റി അവൻ ഒന്നും പറഞ്ഞില്ല….
പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…
?????
ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
സ്നേഹത്തോടെ❤️
ഒത്തിരി ഇഷ്ടായി ❤️
രുദ്ര
അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.
കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.
പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.
തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.
സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.
അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.
കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.
വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ
കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ് എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️
Thanks bro ? wonderful story
,??❣️?????????♥️??????❤️??????????❤️?????♥️?
Thank youu☺️☺️☺️
എന്റെ favourite സ്റ്റോറി ❤❤❤
Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….
Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ് വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?
???????
☺️☺️❤️❤️
???❤️
???
???
???
മുത്തേയ്… ???
????
Ith kk yill ondallo
എന്റെ ഇഷ്ടപ്പെട്ട story ❤❤❤
Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.
യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?