സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഇന്ദു അങ്ങോട്ടേക്ക് വന്നത്…. കൈയിൽ ഇല ചീന്തിൽ വഴിപാട് പ്രസാദവുമുണ്ട്…. അവരുടെ ചിരിച്ചും കളിച്ചുമുള്ള സംസാരം കണ്ടപ്പോൾ അവളുടെ മുഖം ഇരുണ്ടത് അവൻ ശ്രദ്ധിച്ചു…. അവന്റെയുള്ളിൽ അപ്പോൾ ഒരു കുഞ്ഞു സന്തോഷവും മൊട്ടിട്ടിരുന്നു…..
” ദേ ഇന്ദു വന്നല്ലോ… നിങ്ങൾ ഇനി സംസാരിക്ക് ഞാൻ അമ്പലം മൊത്തത്തിലൊന്ന് ചുറ്റിക്കാണട്ടെ… ”
ഇന്ദുവിന്റെ കൈയിലെ ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടിട്ട് അവൻ നടന്നു…..
” ശോ….ചന്ദനത്തിനാണെങ്കിൽ എന്റെ കയ്യിലും ഉണ്ടായിരുന്നല്ലോ…. ഞാൻ തൊട്ട് താരമായിരുന്നു…..”
ആരതി പാതി ചിരിയും പാതി പിണക്കവുമായി പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു…. വേറൊരാളുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തത് തിരിഞ്ഞു നടക്കുന്നതിനിടയ്ക്ക് അവൻ ശ്രദ്ധിച്ചില്ല….
അവൻ കുറേ നേരം അമ്പലത്തിനു ചുറ്റിലും ആൽ ചുവട്ടിലും ഒക്കെ കഴിച്ചുകൂട്ടി… ഇടയ്ക്ക് ഇന്ദുവിനെയും ആരതിയെയും നോക്കുമ്പോൾ അവർ കാര്യമായി എന്തോ പറയുന്നതും അവൻ നോക്കുന്നത് കാണുമ്പോൾ ഇന്ദു ദേഷ്യത്തോടെ മുഖം തിരിക്കുന്നതും അവൻ കണ്ടു…. ഒന്ന് വലം വച്ച് വന്നപ്പോൾ ആരതിയെ കാണുന്നില്ല…. ഇന്ദു ഒറ്റയ്ക്ക് ആൽചുവട്ടിൽ നിൽക്കുന്നു… സംഗതി അത്ര പന്തിയല്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി….
” ആരതി എവിടെ??… ആ കുട്ടി ഇത്ര പെട്ടന്ന് അങ്ങ് പോയോ???… ”
” മ്മ്… ”
” എന്തേ…. നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ???… തന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ?? ”
” ഒന്നുല്ല…. നമ്മുക്ക് പോകാം… ”
ഇന്ദു മുൻപിൽ കയറി നടക്കാൻ തുടങ്ങി… അമൽ തിരിഞ്ഞു നിന്ന് ഒന്നുകൂടി തൊഴുതിട്ട് അവളുടെ പിന്നാലെ നടന്നു…
തിരിച്ചു പോകുന്ന വഴിയിൽ അമൽ ഓരോ കാര്യങ്ങൾ അവളോട് പറഞ്ഞു… ഇന്ദു ഒന്നും മിണ്ടാതെ എല്ലാം മൂളിക്കേൾക്കുകയാണ്…. ഇത് കുറേ നേരം തുടർന്നപ്പോൾ അമൽ അവിടെ നിന്നു…. ഇന്ദുവിന്റെ കൈയിൽ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തി…
” എടൊ…. അമ്പലത്തിൽ നിന്നും ഇറങ്ങിയ സമയം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു തനിക്ക് എന്ത് പറ്റി???… താനെന്താ ഇത്രയും അങ്ങ് ആലോചിച്ചു കൂട്ടുന്നത്??… ”
ഇന്ദു പതിയെ അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകളിലേക്ക് നോക്കി… അവളുടെ നോട്ടം കണ്ടപ്പോളാണ് അവനും അത് ശ്രദ്ധിക്കുന്നത്…
” സോറി…. ഞാൻ പെട്ടന്ന്…. ”
അവൻ അവളുടെ കൈകൾ വിട്ടിട്ട് വേഗത്തിൽ മുൻപോട്ട് നടന്നു…. അവൾ പിന്നാലെയും….
അമലാണ് തിരിച്ച് വീട്ടിലേക്ക് ആദ്യം വന്നത്…. തൊട്ട് പിന്നാലെ ഇന്ദുവുമെത്തി…. അമൽ നേരെ അരവിന്ദിന്റെ റൂമിലേക്കും ഇന്ദു പൂജാമുറിയിലേക്കും…. അവളുടെ മുന്നിലേക്ക് പോകാൻ അവന് ഒരു മടി തോന്നിയിരുന്നു….
‘ ഛെ…. എന്ത് മണ്ടത്തരമാണ് കാട്ടിയത്…. പൊതുവഴിയിൽ വച്ച് ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിച്ചിരിക്കുന്നു….. ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ…. അവൾ എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും…. കുറച്ചു നാളത്തെ പരിചയം മാത്രമുള്ള ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു…. അതും ഇന്ദുവിനെപ്പോലെ ഒരു പെണ്ണിന്റെ…. ടൗണിൽ എല്ലാവരും തോളിൽ കൈയിട്ടു നടന്നാൽ പോലും കുഴപ്പമില്ലന്ന് അവൾക്കറിയില്ലല്ലോ …. അബദ്ധം പറ്റി…. അതിന്റെ കൂടെ അവളുടെ നോട്ടവും…. എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും…. ഛെ…. ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും…. ‘
” ഡാ… നീ എന്തുവാടേ ഈ പിറുപിറുക്കുന്നത്….. കുറേ നേരമായല്ലോ…. ഇന്ന് എന്തെങ്കിലും പണി ഒപ്പിച്ചോ…?? ”
അരവിന്ദിന്റെ ചോദ്യം കേട്ടപ്പോളാണ് അവന്റെ മുൻപിലാണ് ഇരിക്കുന്നതെന്ന ബോധം അവന് വന്നത്….
” യേ… ഒന്നുമില്ലടാ… ഞാൻ ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം പോലെ… ”
മറുപടിക്ക് നിൽക്കാതെ അവൻ റൂമിലേക്ക് പോയി….
അന്ന് മൊത്തം ഇന്ദുവിന്റെ മുൻപിൽ പെടാതെ അവൻ മാറി നിന്നു…. ഭക്ഷണം കഴിക്കാൻ നേരവും ചായ കുടിക്കാൻ നേരവും അവളെ കണ്ടെങ്കിലും മുഖത്ത് നോക്കാൻ അവന് ധൈര്യം വന്നില്ല…. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ മുൻപിൽ ഇങ്ങനൊക്കെ തോന്നതെന്ന ചിന്ത അവന് തന്നെ അതിശയമായിരുന്നു…. ഇന്ദുവിന്റെ മുൻപിൽ ഇങ്ങനെ ഒരു ചെറിയ കാര്യത്തിന് പോലും എല്ലാ വീര്യവും ചോർന്ന് താൻ അശക്തനാകുന്നത് അവൻ അറിയുകയായിരുന്നു…. ശരിക്കും കൈയിൽ പിടിക്കുന്നത് അത്ര വലിയ കുറ്റമല്ലല്ലോ…. അതറിയാമെങ്കിലും എന്തിനാണ് ഈ ടെൻഷൻ…..
പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…
?????
ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
സ്നേഹത്തോടെ❤️
ഒത്തിരി ഇഷ്ടായി ❤️
രുദ്ര
അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.
കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.
പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.
തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.
സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.
അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.
കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.
വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ
കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ് എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️
Thanks bro ? wonderful story
,??❣️?????????♥️??????❤️??????????❤️?????♥️?
Thank youu☺️☺️☺️
എന്റെ favourite സ്റ്റോറി ❤❤❤
Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….
Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ് വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?
???????
☺️☺️❤️❤️
???❤️
???
???
???
മുത്തേയ്… ???
????
Ith kk yill ondallo
എന്റെ ഇഷ്ടപ്പെട്ട story ❤❤❤
Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.
യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?