അനുരാഗപുഷ്പങ്ങൾ
Author : രുദ്ര
(കുറച്ചു നാളുകൾക്കു ശേഷം വീണ്ടും അമലേട്ടന്റെയും ഇന്ദൂട്ടിയുടെയും കഥയുമായി ഞാൻ വരികയാണ്…. എത്രത്തോളം നന്നാകും എന്നറിയില്ല….’ ഇളംതെന്നൽ പോലെ ‘ യ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….. ആശയപരമായും യുക്തിപരമായുമുള്ള തെറ്റുകുറ്റങ്ങൾ പ്രിയവായനക്കാർ ക്ഷെമിക്കുക…..)
“”””ഈ വാകച്ചുവട്ടിൽ വാടി വീണ പൂക്കളും
എന്റെ കാത്തിരിപ്പിനെയോർത്ത് ചിരിക്കുകയാണ് സഖി…..
എന്നിലൊഴുകുന്ന പ്രണയം
അലയോടുങ്ങാത്ത കടലാണെന്ന് നിന്നെ പോലെ അവയ്ക്കും അറിയില്ലല്ലോ….”””””
കാർ പാർക്കിങ്ങിൽ വച്ച് അമൽ ലിഫ്റ്റിനടുത്തേക്ക് നടന്നു…. പതിവ് മുഖങ്ങളും പതിവ് കാഴ്ചകളും ഒന്നിനും മാറ്റമില്ലാത്ത മറ്റൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു…. പക്ഷെ എല്ലാത്തിലും ഒരു അപരിചിതത്വം…. ഇതൊന്നും തന്റേതല്ല…. തനിക്കവകാശപെട്ടതല്ല എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ നിന്നും മുഖത്ത് പ്രീതിധ്വനിച്ചിരുന്നു….. അതെ വിരസതയില്ലേക്ക് പറിച്ചു നട്ടിട്ട് വർഷങ്ങൾ കുറെ ആയിരിക്കുന്നു….
ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന സേട്ട് ഒരു ബൊമ്മയെ പോലെ അതിൽ നിൽക്കുന്നു…. അങ്ങോട്ടോ ഇങ്ങോട്ടോ ഒരു പുഞ്ചിരി ഉണ്ടായില്ല…. അത് പതിവുള്ളതല്ല…. നഗരങ്ങളിലെ തിരക്കിട്ട ജീവിതം…. അത് ഇങ്ങനൊക്കെയാണ്…. ആരും ആരോടും ചിരിക്കാൻ പോലും കൂട്ടാക്കാറില്ല… എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും എപ്പോളും…. ഇവിടെ എത്തിയപ്പോൾ ആദ്യമായി ശീലിച്ചതും അത് തന്നെയാണ്…. പുഞ്ചിരി അനാവശ്യമായ വികാരപ്രകടനം എന്നനിലയിലേക്ക് താണു പോയിരിക്കുന്നു….
ഫ്ലാറ്റിന്റെ ഡോർ തുറന്നു…. ബാഗ് ഒരു സൈഡിലേക്ക് ഇട്ടു…. മൊബൈൽ എടുത്ത് അമ്മയെ ഒന്നു വിളിച്ചു…. അച്ഛൻ സംസാരിക്കില്ലെന്ന് വാശിയിൽ തന്നെയാണ്…. അല്ലെങ്കിലും പഴയ പ്രതാപവും വാശിയ്ക്കും മുകളിൽ ആൾക്ക് ഇപ്പോളും ഒന്നുമില്ല…. സ്വന്തം മകൻ പോലും… അമ്മ പഴയതുപോലെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട് തുറന്നു…. വിവാഹം എന്ന ബാലികേറാ മല അന്നും മുൻപിൽ ചോദ്യചിഹ്നമായി നിന്നു….
വിവാഹം … കേൾക്കുമ്പോൾ തല പെരുക്കുന്നു…. കാതുകളിൽ ഒരു നനുത്ത പുഞ്ചിരിയും ഉള്ളിൽ അവളുടെ കരിനീല മിഴികളുമാണ് വിവാഹം എന്ന് കേൾക്കുമ്പോൾ ഓടിയെത്തുന്നത്… പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ലന്നുള്ള ഉറപ്പുകൊണ്ടാണ് അവളെ ഉപേക്ഷിക്കേണ്ടി വന്നത്…. ഇന്നും അതിനെയോർത്ത് വിഷമിക്കുന്നു…. ആ ദിവസത്തെ ശപിക്കുന്നു….
സമയമേറെ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് സ്ലീപ്പിങ് പിൽസ് എടുക്കാൻ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു…. ആ സമയത്താണ് മൊബൈൽ റിങ് ചെയ്തത്…. സ്‌ക്രീനിൽ അരവിന്ദ് എന്ന് തെളിഞ്ഞു വന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ അറിയാതെ ഒരു പിടച്ചിൽ…. അത്രയും നാൾ കൈമോശം വന്ന പ്രസരിപ്പ് ഒരു നിമിഷം കൊണ്ട് തിരികെ വന്നത് പോലെ….
” ഹലോ…. ഡാ…. അരവിന്ദേ…. എത്രനാളയാടാ…. ഇപ്പളാണോ നിനക്ക് ഒന്ന് വിളിക്കാൻ തോന്നിയത് ”
ഉള്ളിലെ സന്തോഷം അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു…. പക്ഷെ അവന്റെ സംസാരത്തിൽ യാതൊരു ഉത്സാഹവും ഉണ്ടായിരുന്നില്ല എന്നുള്ളത് അമലിനെ അത്ഭുതപെടുത്തി …..
” ആരെയും വിളിക്കാൻ സമയം കിട്ടാറില്ലടാ…. അല്ലെങ്കിലും നിന്നെ വിളിക്കാൻ എനിക്കൊരു മടിയായിരുന്നു…. പിന്നെ അന്നത്തെ സംഭവത്തിന് ശേഷം…..”
” ഓ… നീ അത് ഇതുവരെ വിട്ടില്ലേ…. അത് സാരമില്ലടാ… ഓരോരോ പൊട്ടത്തരങ്ങൾ അല്ലാതെന്താ…. ”
അത് പറയുമ്പോഴുള്ള വിങ്ങൽ പുറത്തു വരാതിരിക്കാൻ അവൻ ആവുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു….
” മ്മ്… നീ നാട്ടിലൊന്നും പോകാറില്ലന്ന് അമ്മയെ വിളിച്ചപ്പോളറിഞ്ഞു…. എന്ത് പറ്റിയെടാ… എന്താ നീ ഇപ്പൊ ഇങ്ങനെ..??.. ”
” എന്തിനാടാ…. അവിടെ ചെന്നാൽ മഹാദേവൻ മുതലാളിയുടെ വഴക്കും ജാനകിയമ്മയുടെ കരച്ചിലുമല്ലേ ഉള്ളു…. അതിലും ഭേദം ഇവിടെ തന്നാ… ഒന്നുമില്ലെങ്കിലും ആരും ചോദ്യം ചെയ്യാൻ വരാറില്ല…. ”
” അങ്ങനൊക്കെ പറഞ്ഞാൽ…. നിന്റെ അച്ഛനല്ലേടാ…. കൂട്ടുകാരന്റെ മകളുമായി ഒരു വിവാഹം കൊണ്ടുവന്നത് അത്ര വലിയ തെറ്റാണോ…???.. നിനക്ക് ഒരു ജീവിതത്തിന് വേണ്ടിയല്ലേ…??.. ”
” എന്റെ ജീവിതം…. എല്ലാം അറിയാവുന്ന നീ ഇങ്ങനെ പറയരുതായിരുന്നു….. എന്റെ ജീവിതമല്ല അവിടെ പ്രശ്നം കൂട്ടുകാരന്റെ അളവില്ലാത്ത സ്വത്താണ് … അത് കിട്ടാനുള്ള ഏക മാർഗമാണ് ആ കല്യാണം…. വെറും ബിസ്സിനെസ്സ് മാത്രം…. ഇഷ്ടം പോലെ ഉണ്ടാക്കിയിട്ടിട്ടുണ്ട്….. എന്നിട്ടും…. ആർക്ക് വേണ്ടി….”
അമലിന്റെ സ്വരത്തിൽ പുച്ഛവും ദേഷ്യവും കലർന്നിരുന്നു…
” അത് മാത്രമല്ലടാ…. നിനക്കും ഒരു കുടുംബ ജീവിതമൊക്കെ വേണ്ടേ…. എത്രനാളാ നീ ഇങ്ങനെ…. ”
” അരവിന്ദേ… നീ സത്യം പറ…. എന്തോ നിനക്ക് എന്നോട് പറയാനില്ലേ…. അതല്ലേ നീ ഇങ്ങനെ തപ്പി തടയുന്നെ… എന്താണെങ്കിലും നീ ധൈര്യമായിട്ട് പറഞ്ഞോടാ… പണ്ടത്തെ പോലെ തൊട്ടാവാടിയല്ല ഞാനിപ്പോൾ… ”
അമലിന്റെ സ്വരത്തിൽ അല്പം ഗൗരവം വന്നിരുന്നു…..
” ഡാ… അത്…. എങ്ങനെ പറയണമെന്നറിയില്ല…. പക്ഷെ നിന്നോട് പറയാതിരിക്കാൻ പറ്റില്ലല്ലോ… അത് ഇന്ദു…. ”
” ഇന്ദുട്ടിക്ക്…. അവൾക്ക് എന്ത് പറ്റി… ”
ആശങ്ക നിറഞ്ഞ ഒരു ചോദ്യമായിരുന്നു അത്…
പ്രിയ സുഹൃത്തേ….ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾക്കു വേണ്ടി കാത്തിരിക്കുന്നു…
?????
ഒത്തിരി ഇഷ്ടമായിട്ടൊ. എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാന ഭാഗം ആണ്. മഹാദേവൻ മുത്തശ്ശൻ മിന്നുവിനെ കൊഞ്ചിക്കുന്നത്.
സ്നേഹത്തോടെ❤️
ഒത്തിരി ഇഷ്ടായി ❤️
രുദ്ര
അതിമനോഹരമായ കഥ അവതരിപ്പിച്ച രീതിയാണ് അതിശയകരം. അമലിന്റെ വിരഹ വേദനയിൽ തുടങ്ങി , അമലും അരവിന്ദും തമ്മിലുള്ള സൗഹൃദത്തിന്റെ മഹാസൗധവും ഒക്കെ വർണിച്ചിരിക്കുന്നത് എത്ര മനോഹരമായി എന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. അമലിന്റേയും ഇന്ദുവിന്റേയും നിശബ്ദ പ്രണയത്തിന്റെ മധുരവും കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഹൃദയസ്പർശിയായിരുന്നു.
കാര്യമറിയാതെ പ്രണയിച്ച പെണ്ണിന്റെ വാക്കുകളിലൂടെ ഹൃദയം നുറുങ്ങുന്ന പരിഹാസവുമേറ്റ് കണ്ണു നീരാൽ പടിയിറങ്ങുന്ന അമലിന്റെ രൂപം ഒരു നീറ്റലായി മാറി.
പ്രണയിനിയുടെ വിവാഹം കൂട്ടാൻ വന്ന അമലിനെ സ്വീകരിക്കുന്ന ആരതി അവനെ പ്രണയിക്കുനത് മുമ്പ് ഇന്ദുവിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊക്കെ വിവരിച്ചതൊക്കെ വളരെ അത്ഭുതം ഉണർത്തി.
തന്റെ കാമപൂരണത്തിനും വാശിക്കും വേണ്ടി മാത്രം ഇന്ദുവിനെ വിവാഹം കഴിക്കാൻ കൗശലനക്കാരനായ കുറുക്കനായി എത്തുന്ന രാജുവിനെ അവതരിപ്പിച്ചത് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് മാത്രം ഇന്ദു തന്റെ മനസ്സ് ആരതിക്ക് മുമ്പിൽ തുറക്കുന്നതും സഹോദരസ്ഥാനത്തുള്ള അരവിന്ദ് അത് ഒളിഞ്ഞ് നിന്ന് കേൾക്കുന്നതും ഉറക്കം വരാതെ കല്യാണം എങ്ങനെ മുടക്കാമെന്ന് ചിന്തിച്ച് സ്വന്തം അമ്മയെ വിളിച്ച് ഉപദേശം തേടുന്നതൊക്കെ ഞെട്ടിച്ചു കളഞ്ഞു.
സ്വന്തം കുഞ്ഞിന്റെ പിതൃത്വം അറിഞ്ഞ് പ്രാണനായ പ്രണയിനിയുടെ മടിയിൽ കിടക്കുന്നതും ഉദരത്തിലുള്ള കുഞ്ഞിന് മുത്തം കൊടുക്കുന്നതും ഒക്കെ അവന്റെ പ്രണയ തീവ്രതയും ഒളിപ്പിച്ചു വെച്ച അവളുടെ ഉള്ളിലെ പ്രണയ നൊമ്പരവും എല്ലാം ഒരു വിസ്മയം തന്നെ.
അവസാന നിമിഷം പൊതുമദ്ധ്യത്തിൽ തന്റെ പിതൃത്വം അവകാശപ്പെടുത്തുന്നതും അമൽ അവന്റെ സ്വപ്നത്തിൽ (മദ്യലഹരിയിൽ ) പ്രാപിച്ച മത്സ്യകന്യകയെ സ്വന്തമാക്കുന്നതും ആദ്യ രാത്രിയിൽ അത് ചോദിക്കുന്നതും ഒക്കെ ആശങ്കയും നർമ്മവും ഉണർത്തി.
കർക്കശക്കാരനായ അച്ഛനിൽ നിന്നും മുത്തശ്ശനായി പേരക്കുട്ടിയെ കൊഞ്ചിക്കുന്ന മഹാദേവൻ മറ്റൊരു വിസ്മയവും അമൽ യീണിതനായി വന്ന് അച്ഛനോട് പറയുന്നതും മഹാദേവൻ മറനോട് തിരിച്ച് പറയുന്നതും ഒക്കെ അത്ഭുതം ആണോ ആശങ്കയാണോ നർമ്മാണോ ചുണ്ടിൽ വിരിയിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല പക്ഷേ എല്ലാത്തിന്റേയും ഒരു സമ്മിശ്ര വികാരമായിരുന്നു.
വായനാന്ത്യം നല്ലൊരു സദ്യയ്ക്ക് ശേഷം അമ്പലപ്പുഴ പാൽപ്പായസം കൂടി കുടിച്ച പ്രീതി ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ
കൈലാസനാഥാ….. ഇത്രയും അവലോകനം നടത്തികൊണ്ടുള്ള ഒരു കമന്റ് എനിക്ക് ആദ്യമായാ ണ് കിട്ടുന്നത്…. അതിന് ആദ്യം തന്നെ നന്ദി പറയട്ടെ…. ? പലപ്പോളും എന്റെ സങ്കൽപ്പങ്ങളിൽ വന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാനുള്ള എന്റെ ശ്രെമം ആണ് ഓരോ കഥകളും…. അവിടെ നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക് നൽകുന്ന ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഇനിയും ഒരുപാട് പേരെ സപ്പോർട്ട് ചെയ്യുക…. ഒരിക്കൽ കൂടി ഒരായിരം നന്ദി…. ?❤️❤️❤️
Thanks bro ? wonderful story
,??❣️?????????♥️??????❤️??????????❤️?????♥️?
Thank youu☺️☺️☺️
എന്റെ favourite സ്റ്റോറി ❤❤❤
Kk യിൽ കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട്. Climax മാത്രം പെട്ടെന്നു തീർന്നു പോയി, കുറച്ചും കൂടി നീട്ടമായിരുന്നു….
Favorite സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം…. ❤️… ക്ലൈമാക്സ് വലിച്ചു നീട്ടണ്ടായെന്ന് കരുതിയാണ്…. ചിലപ്പോൾ ബോറയാലോ… ?
???????
☺️☺️❤️❤️
???❤️
???
???
???
മുത്തേയ്… ???
????
Ith kk yill ondallo
എന്റെ ഇഷ്ടപ്പെട്ട story ❤❤❤
Climax മാത്രം പെട്ടെന്നു തീർന്നുപോയീ, kkയിൽ ഇടക്ക് ഇടക്ക് വായിക്കാറുണ്ട്.
യെസ്… അവിടെയും ഞാൻ ആണ് ഇട്ടത്… ?