അവരെ ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഞാൻ വേഗം ഓടിച്ചെന്നു അവരെ കെട്ടിപ്പിടിച്ചു. ഈ സമയം കൊണ്ട് അകത്തേക്ക് കയറിയ ഫിലിപ്പ് അങ്കിൾ അടുക്കളയിലേക്ക് പോയി. ശാരദാന്റി എന്നെ തള്ളി മാറ്റിയിട്ടു എന്റെ മുഖവും കയ്യും നെഞ്ചുമൊക്കെ തപ്പി നോക്കി.
“മോനേ, മോനെ പോലീസുക്കാര് എന്തെങ്കിലും ചെയ്‌തോ ?”
നല്ല ബെസ്റ്റ് ചോദ്യം. ഞങ്ങളവിടെ ഉണ്ടാക്കി വച്ച പൊല്ലാപ്പുകളൊന്നും ആന്റി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
“നന്നായി, ഞങ്ങള് പോലീസുക്കാരെ എന്തെങ്കിലും ചെയ്‌തോന്ന് ചോദിക്ക് ആന്റി” മിഖി
ആന്റി എന്റെ തലയ്ക്കൊന്ന് കൊട്ടി.
“നിനക്കൊക്കെ ഒന്ന് പറഞ്ഞിട്ട് ഇവിടുന്ന് ഇറങ്ങിയാലെന്താടാ ? നിങ്ങള് രണ്ടു പേരും പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞപ്പോ തൊട്ട് ഞാനിവിടെ തീ തിന്നായിരുന്നു”
“എന്റമ്മോ! അപ്പൊ ആന്റി രാവിലെ തന്നെ അടുപ്പിടുണ്ടായിരുന്ന കനലാണോ ബ്രേക്ക് ഫാസ്റ്റായി കഴിച്ചേ ?” മിഖി.
അതു കേട്ടതും ആന്റി മിഖിയെ കലിപ്പിലൊന്ന് നോക്കി. ആന്റിയുടെ നോട്ടം കണ്ടതും മിഖി കയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട് മുഖം പൊത്തി. പിന്നെ ആന്റി നെടുവീർപ്പോടെ എന്നെ നോക്കി.
“എന്റെ ദേവീ, എന്തായാലും എന്റെ കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ”
“ആന്റി എപ്പോഴുമെന്തിനാ ദേവിയെ തന്നെ വിളിക്കുന്നേ, ഈ ദേവന്മാരെന്താ ഒരു പണിയുമില്ലാതെ ചുമ്മാ കുത്തിയിരിക്കാണെന്ന് തോന്നണുണ്ടാ ?”
“മോനെ ജോസഫേ, ഇവനെന്താടാ പറ്റിയേ ?” ആന്റി മിഖിയോട്.
“അത് പിന്നെ ആന്റി, ജോ പോലീസ് സ്റ്റേഷനില് വച്ച് ഒരു വാദം നടത്തിയിട്ട് വന്നതേയുള്ളൂ. വിഷയം സ്ത്രീ പുരുഷ സമത്വം?” മിഖി.
“നിങ്ങളെന്താടാ അവിടെ ചെയ്തേ ?”
“അതൊക്കെ പറയാം ആന്റി, ആദ്യം ഞാനാന്ന് ഫ്രഷായി വരട്ടെ”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്