Wonder 4 [Nikila] 2478

പലരും ചിന്തിക്കാറുണ്ട് പ്രേമിക്കാൻ തന്നെ പേടിയുള്ള ഞാനെന്തിനാ ഈ പ്രണയഗാനങ്ങളും സിനിമകളും സാഹിത്യങ്ങളും ആസ്വദിക്കുന്നേന്ന്. ഒരു പെണ്ണിനോട് അല്ലെങ്കിൽ ഗേ എന്ന നിലയിൽ ആണിനോടും മാത്രം തോന്നുന്ന പ്രത്യേക വികാരത്തെ മാത്രമേ പ്രണയമെന്ന് വിളിക്കൂ എന്നുണ്ടെങ്കിൽ ഉറപ്പിക്കാം എന്നിൽ പ്രണയമില്ലെന്ന്. എന്നാൽ ഇതിനെല്ലാമുപരി നമുക്ക് ചുറ്റുമുള്ള എല്ലാത്തിനെയും അതായത് ആകാശം, നക്ഷത്രങ്ങൾ, ഇളം കാറ്റ്, മഴ, സംഗീതം എന്നിവയോടും തോന്നുന്ന പ്രത്യേക ആകർഷണത്തെയും പ്രണയമെന്ന് നിർവചിക്കാമെങ്കിൽ സത്യമാണ് എന്നിൽ പ്രണയമുണ്ട്. സന്തോഷ്‌ ജോർജ് കുളങ്ങര വരെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് യാത്രകളോട് പ്രണയമാണെന്ന്. എനിക്കാണെങ്കിൽ യാത്രകളോട് മാത്രമല്ല എന്റെയീ ജീവതത്തോട് തന്നെ എനിക്കിപ്പോൾ പ്രണയം തോന്നുന്നു. ഞാനെന്റെ ജീവിതത്തെ ആസ്വദിക്കുന്നു. സാധാരണ ആളുകൾക്കുള്ള പ്രശ്നങ്ങൾ തന്നെയാണ് എനിക്കുമുള്ളത്. പക്ഷെ ഞാൻ ആ പ്രശ്നങ്ങളിലും ഒരു രസം കണ്ടെത്തുന്നുണ്ട്. പ്രണയമാണ് എനിക്ക് എന്റെ ജീവിത്തോട്. പ്രണയമെന്ന വികാരം ഇല്ലെങ്കിൽ മനുഷ്യന് ജീവിതം ആസ്വദിക്കാൻ എങ്ങനെ കഴിയും. പ്രണയമില്ലാത്ത ജീവിതം ഐസ് ഇടാതെ കുടിക്കുന്ന റം പോലെയാണ്. അയ്യേ, ഈ ഉപമ വേണ്ട ?. ഇതു പിടിച്ചോ ; ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്.

 

പക്ഷെ….ഇതൊക്കെ പറഞ്ഞാലും….ജീവൻ പോയാലും ശരി, എനിക്കൊരു പെണ്ണിനെയും പ്രേമിക്കാൻ പറ്റില്ല ഹേ !?.

 

പണ്ട് ഞാൻ ഇങ്ങനെയൊന്നുമല്ലായിരുന്നു. ആകെ നിരാശാ കാമുകന്റെ അവസ്ഥയിലായി ജീവിതം മടുത്തു മരിക്കാൻ വരെ തീരുമാനിച്ചവനാ. ആ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ചത് മിഖിയാണ്. പെണ്ണുങ്ങളുമായി ഒന്നു മിണ്ടാൻ പോലും മടിയുണ്ടായിരുന്ന ഞാൻ ഇപ്പോൾ ഗേൾസുമായി കൂട്ടു കൂടാനും കാരണമായത് മിഖിയായിരുന്നു. ആദ്യമൊന്നും റൊമാൻസുമായി ബന്ധമുള്ള ഒരു സിനിമയിലോ പാട്ടിലോ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ വെറുതെ വീട്ടിലിരുന്ന സമയത്തു മിഖിയുടെ നിർബന്ധം കാരണം ടിവിയിൽ ഒരു അനിമേഷൻ പടം കണ്ടു. സയൻസ് ഫിക്ഷൻ പടമാണെന്നാ അവൻ പറഞ്ഞത്. പക്ഷെ പടം മുന്നോട്ടു പോകുന്തോറും പിന്നെ കണ്ടത് റൊമാൻസ്. എന്നിട്ടും ഞാൻ പാതി വഴിയിൽ നിർത്താതെ പടം വീണ്ടും കണ്ടു. അവിടെയാണ് മറ്റുള്ളവർ പുച്ഛിച്ചു തള്ളാറുള്ള അനിമേഷൻ സിനിമയുടെ പവർ മനസിലായത്. ഞാൻ കണ്ട സിനിമയുടെ പേര് 2008ൽ പുറത്തിറങ്ങിയ Wall-E.

 

 

ആ സിനിമയിലെ രണ്ടു റോബോട്ടുകൾ തമ്മിലുള്ള പ്രണയം എന്നെ ശരിക്കും ഫീൽ ചെയ്യിച്ചു. സിനിമയുടെ ക്ലൈമാക്സ്‌ അടുത്തപ്പോൾ അവർ ഒന്നിക്കുമോ എന്നോർത്ത് എന്റെ കണ്ണു നിറഞ്ഞു. അവിടെ നിന്നായിരുന്നു ഞാനും പ്രേമവും തമ്മിലുള്ള അകലം കുറഞ്ഞു തുടങ്ങിയത്. കേൾക്കുമ്പോൾ തമാശയായി തോന്നാം, എന്നാലും സത്യമിതാണ്. പ്രേമത്തോടുള്ള എന്റെ കാഴ്ച്ചപ്പാടിൽ മാറ്റം വരാൻ തുടങ്ങിയത് രണ്ടു റോബോട്ടുകൾ തമ്മിലുള്ള റൊമാൻസ് കണ്ടിട്ടാണ്. ഇതിനൊക്കെ കാരണമായത് മിഖിയും.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.