Wonder 4 [Nikila] 2478

Views : 96400

“മോനേ ജോസഫേ, ഈ ചെക്കനോട് മിണ്ടാതിരിക്കാൻ പറഞ്ഞോ ? എനിക്കു ചൊറിഞ്ഞു വരുന്നുണ്ട്”

 

“ഞങ്ങൾക്ക് ഇന്നലെ രാത്രി മുതലേ ചൊറിച്ചിലിന്റെ സൂക്കേട് തുടങ്ങി” ഞാനും മിഖിയും ഒരുമിച്ചു പറഞ്ഞു🙂.

 

“ശരിക്കും നിങ്ങള് രാത്രി ആരും അറിയാണ്ട് എന്തു മല മറിക്കുന്ന കാര്യത്തിനാ പോയേ?”

 

“അങ്കിളേ ഞാൻ പറഞ്ഞല്ലോ, വീട്ടിലെത്തിയിട്ട് പറയാമെന്ന്”

 

“ശരി, നിങ്ങളെയൊക്കെ ശാരൂ നോക്കിയോളും”

 

ചുമ്മാ പറയുന്നതാ. ഈ ഫിലിപ്പ് അങ്കിളും അങ്കിളിന്റെ ഭാര്യ ശാരദാന്റിയും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇടയ്ക്കൊക്കെ ഞങ്ങളുടെ കാര്യത്തില് സ്പടികത്തിലെ ചാക്കോ മാഷ് കളിക്കാൻ ഇവര് രണ്ടു പേരും നോക്കിയിട്ടുണ്ടെങ്കിലും അതൊക്കെ പാളി പോയ ചരിത്രമേയുള്ളൂ. എന്നെ അനുസരിപ്പിക്കാൻ പിന്നെയും കഴിയുന്നത് മിഖിക്ക് മാത്രമാ. പക്ഷെ അവനെ ഞാൻ വേണം ആദ്യം കണ്ട്രോൾ ചെയ്യാൻ 😆. അങ്കിളിനും ആന്റിക്കും ഞാനും മിഖിയും മക്കളേപ്പോലെയാണ്. ഞങ്ങള് തമ്മില് നല്ല പ്രായവ്യത്യാസമുണ്ടെങ്കിലും എന്നെയും മിഖിയെയും ഇവര് രണ്ടു പേരും ഒരേപോലെ തന്നെയാണ് ട്രീറ്റ്‌ ചെയ്യുന്നത്. ഞങ്ങളും അതുപോലെ തന്നെയാ. രണ്ടു പേരെയും അങ്കിൾ ആന്റി എന്നൊക്കെയാ വിളിക്കുന്നത്. ഒരിക്കൽ ഞങ്ങളുടെ വീടിന്റെ ബേസ്മെന്റിൽ നിന്നുമാണ് രണ്ടു പേരെയും കിട്ടിയത്. അന്ന് പോലീസുക്കാരെ പേടിച്ചു ഒളിച്ചിരുന്നതായിരുന്നു രണ്ടു പേരും. ആ കഥയൊക്കെ പിന്നീട് പറയാം.

 

അങ്കിളിന്റെ മുഖം കടന്നൽ കുത്തിയ കണക്കിന് ഉണ്ട്. വീണ്ടും പോലീസ് സ്റ്റേഷനില് കേറിയതിന്റെ ഇഷ്ടക്കേട് തന്നെയാ. എന്റെ മുൻപില് വച്ചു ഫീലിംഗ്സ് ഒളിപ്പിക്കാൻ അങ്ങനെ എല്ലാവർക്കും കഴിയില്ല. എനിക്കും ഇപ്പോ തോന്നുന്നു ഇതൊന്നും വേണ്ടായിരുന്നെന്ന്. അവിടെ റോസി മേഡത്തിന് എന്നെ മനസിലായ സ്ഥിതിക്ക് വീട്ടിലുള്ള എന്റെ അപ്പനെന്ന് പറയുന്ന ആൾ ഞാനുള്ള സ്ഥലം അറിഞ്ഞിട്ടുണ്ടാകും.

 

ഓടിച്ചുക്കൊണ്ടിരുന്ന വണ്ടി മെയിൻ റോഡിൽ നിന്നും ഉള്ളിലേക്കുള്ള ഒരു വളവിലേക്കെടുത്തു. ആ വളവിൽ കൂടി കുറച്ചു ദൂരം കൂടി പോയാൽ ഞങ്ങളുടെ വീടായി. ഒരുപാട് മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഭാഗത്താണ് ഞങ്ങളുടെ വീടിരിക്കുന്നത്. ഞങ്ങളുടെ വീടിനു ചുറ്റും ഒരു കിലോമീറ്റർ വിസൃതിയിൽ ഒരുപാട് മരങ്ങൾ വളർന്നു പന്തലിച്ചിട്ടുണ്ട്. ഈ മരങ്ങളെല്ലാം ഒരു പ്രത്യേക ആനുപാതത്തിൽ അകലം പാലിച്ചാണുള്ളത്. ഉയർച്ചയും താഴ്ച്ചയൊക്കെയുള്ള ഈ മരങ്ങളുടെ ചില്ലകൾ തമ്മിൽ പരസ്പരം കെട്ടുപിണഞാണിരിക്കുന്നത്. ഈയൊരു പ്രകൃതം കൊണ്ട് തന്നെ ഇവിടെ നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിൽ ആണെങ്കിൽ കൂടിയും ഞങ്ങളുടെ വീടും വീടിനു ചുറ്റുമെല്ലാം നല്ല തണുപ്പായിരിക്കും. ശരീരത്തിനു സുഖം തരുന്ന ഒരു പ്രത്യേക തരം തണുപ്പ്. മരച്ചില്ലകൾക്കിടയിലൂടെ കടന്നു വരുന്ന സൂര്യപ്രകാശത്തിന് ഒരിക്കലും ദേഹത്തെ പൊള്ളിക്കുന്ന തരത്തിലുള്ള ചൂടുണ്ടാകില്ല, അനുഭവപ്പെടുന്നത് ഒരു ഇളം ചൂട് മാത്രം. പ്രകൃതി മനുഷ്യനെ കാലാവസ്ഥ ദുരന്തത്തിൽ നിന്നും ചെറുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ശക്തമായ കാറ്റടിച്ചാൽ പോലും അതൊക്കെ മരങ്ങളിൽ തട്ടി ഇളം കാറ്റായി മാറും. എപ്പോഴും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന സ്ഥലം. ഒരിക്കൽ ഇവിടെ താമസിക്കാൻ വരുന്നവർക്ക് പിന്നീട് തിരിച്ചു പോവാൻ തോന്നില്ല.

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com