Wonder 4 [Nikila] 2478

Views : 96400

“ആണത്തം. അതായത് എന്റെ ആത്മാഭിമാനം. അവര് എന്നെ എക്സാമ്പിളാക്കി ആൺ വർഗ്ഗത്തെ മുഴുവൻ കുറ്റം പറഞ്ഞു. അപ്പോൾ പറഞ്ഞ മറുപടിയാ”

 

“ഓ, അതായിരുന്നോ. ഞാൻ വിചാരിച്ചു….” ഫിലിപ്പ് അങ്കിൾ.

 

“എന്തു വിചാരിച്ചെന്ന്  🤨?” ഞാൻ.

 

“ഒന്നും വിചാരിച്ചില്ല😁”

 

“ഒന്നും വിചാരിച്ചില്ലേ ?”

 

“ഇല്ലെടാ”

 

“എന്നാ കൊള്ളാം. വിചാരങ്ങളൊക്കെ വിചാരങ്ങളായി തന്നെ ഉള്ളിൽ വച്ചിരുന്നാൽ മതി, അല്ലാതെ അതൊക്കെ വികാരങ്ങളായി പുറത്തു കാണിച്ചാൽ വിവരമറിയും”

 

ആ ഡയലോഗില് അങ്കിള് ഫ്ലാറ്റായി. അങ്കിളിനു ശരിക്കും ഉത്തരം മുട്ടി.

 

“ശരി, മോൻ മറുപടി പറഞ്ഞതൊക്കെ സമ്മതിക്കാം. എന്നു വച്ച് ഇതൊക്കെ റെക്കോർഡ് ചെയ്ത് നാട്ടുക്കാരെ കാണിക്കേണ്ട കാര്യമുണ്ടായിരുന്നോ ?” ശാരദാന്റി.

 

“അതിനു ഞാനല്ല ആന്റി ഇതൊക്കെ റെക്കോർഡ് ചെയ്തേ. മിഖിയാ ഇതിന്റെ ആള്. ഇവനിങ്ങനൊരു പണി ചെയ്യുമെന്ന് ഞാനും കരുതിയില്ല”

 

“നീയാണോടാ മിഖി, ഇതിന്റെ ആള് 🤨”

 

“അത് പിന്നെ, ആന്റി, ഒരു സേഫ്റ്റിക്ക് വേണ്ടി, എപ്പോഴാ നമ്മള് കുടുങ്ങാന്ന് അറിയില്ല. പെണ്ണല്ലേ അവര്. അവര് വാക്ക് മാറ്റി പറഞ്ഞാ നമ്മള് കുടുങ്ങും. മുൻപ് എനിക്കും ജോയ്ക്കും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട്”

 

“അതു തന്നെയാ ഞാനും പറയുന്നേ, പെണ്ണല്ലേ അവര്. ആ മര്യാദയെങ്കിലും അവർക്ക് കൊടുത്തൂടെ. ഇങ്ങനെ വീഡിയോ എടുത്തു അവരെ നാറ്റിക്കണായിരുന്നോ മോനെ”

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com