Wonder 4 [Nikila] 2478

“എന്തിന് ??” ഞാനും അങ്കിളും ആന്റിയും ഒരുമിച്ചു ഞെട്ടി.

 

“ഒരാളുടെ സ്പീച്ച് നിന്ന് കേട്ടെന്ന് വച്ച് ഇങ്ങനെ തൊപ്പി തെറിപ്പിക്കാനുള്ള വകുപ്പുണ്ടോ ?” ഞാൻ.

 

“ജോ, അവരുടെ തൊപ്പി പോയിട്ടൊന്നുമില്ല. കുറച്ചു നാള് ഊരി വയ്ക്കേണ്ടി വരുമെന്ന് മാത്രം. ആ കേസ് വേറേ വകുപ്പിലാ. ഒരു വികലാംഗനെ തല്ലി ചതച്ചതിന്”

 

“വികലാംഗനെ തല്ലിയെന്നോ, അതെപ്പോ ?”

 

“അതു നമ്മള് പോയി കഴിഞ്ഞിട്ട്. പക്ഷെ അതിന്റെ റീസണും ജോയുടെ സ്പീച്ച് തന്നെയാ, ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെ. നേരത്തെ നമ്മള് സ്റ്റേഷനിലിരുന്നപ്പോൾ ഒരു ബസ്സില് ആളുകള് അവിടേക്ക് വന്നതോർമ്മയുണ്ടോ ?”

 

“ആ ഓർമ്മയുണ്ട്, ഒരു ഗർഭിണിയെ യുവാവ് അപമാനിച്ച സംഭവമല്ലേ ?”

 

“ആ, അതു തന്നെ. പക്ഷെ കഥ അങ്ങനെയല്ല. ആ ഗർഭിണി ബസ്സില് വച്ച് ആ ചെറുപ്പക്കാരനോട് ഇരിക്കാനായി സീറ്റ് ചോദിച്ചു. അയാളാണെങ്കിൽ എഴുന്നേറ്റു കൊടുത്തില്ല. അതോടെ ആ പെണ്ണ് അയാളോട് ചൂടായി. അയാള് തിരിച്ചും ആ പെണ്ണിനോട് വഴക്കിട്ടു. പിന്നെ ബസ്സിലെ ബാക്കി യാത്രക്കാരെല്ലാം കൂടി അയാള് പെണ്ണിനോട് അപമാര്യാദയായി പെരുമാറിയതാണെന്ന് പറഞ്ഞ് കേസിന്റെ റൂട്ട് മാറ്റി കൂടെ ബസ്സിന്റെയും റൂട്ട് മാറ്റി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു കേസാക്കി”.

 

“ഓഹ്, അപ്പോ അങ്ങനെയാണ് കാര്യങ്ങള്. ഈ നാട്ടുക്കാര് കാരണം മറ്റുള്ളവർക്കാണ് വയ്യാവേലി മുഴുവൻ. ഇതിപ്പോ കടുംകെട്ടായല്ലോ. എന്നിട്ട് ബാക്കി കൂടി പറ”

 

“പിന്നെ നമ്മള് സ്റ്റേഷനീന്ന് ഇറങ്ങിയ ശേഷം സി ഐ മേഡം വല്ലാത്ത ദേഷ്യത്തിലായിരുന്നു. നമ്മളോടുള്ള കലിപ്പ് മുഴുവൻ അവര് ആ ചെറുപ്പക്കാരന്റെ ദേഹത്തു തീർത്തു. അയാളെയിട്ട് ശരിക്കും താങ്ങിയെന്നാ കേട്ടത്. അങ്ങനെ അടിക്കുന്നതിനിടയ്ക്ക് അയാളുടെ മുണ്ടിനിടയിലൂടെ ഒരു വെപ്പുകാല് ഊരി പോയി. അപ്പോഴാണ് കാര്യം അറിയുന്നേ അയാള് ഒറ്റകാലനായിരുന്നെന്ന്”

 

ഇതു കേട്ട് എന്റെ കിളി കൂടും വിട്ടു പോയി.

 

“മനസിലായി, അതായത് ആ സി ഐ പെണ്ണിന്റെ കാലൻ?” ഫിലിപ്പ് അങ്കിൾ.

 

“എക്സാറ്റിലി ?”

 

“ആഹാ, അപ്പൊ ഈ പണി അവര് ചോദിച്ചു വാങ്ങിയതാണല്ലേ” ശാരദാന്റി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.