Wonder 4 [Nikila] 2478

പല ആളുകളും പോസിറ്റീവ് റെസ്പോണ്ട്സാണ് തന്നിരിക്കുന്നത്. “കലക്കി ബ്രോ”, “സൂപ്പർ”, “ആണുങ്ങളായാൽ ഇങ്ങനെ വേണം”, “well said it”, etc. ഇങ്ങനെ കമെന്റുകളുടെ ഒരു നിര തന്നെയുണ്ട്. ഒരുത്തൻ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെയാണ്. “ഇപ്പോഴാടാ നീയൊരു ആണായത്”. അതെന്താടാ പന്നീ, അതിനു മുൻപ് ഞാൻ പെണ്ണായിരുന്നോടാ. ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നവരിൽ പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടെന്നതാണ് സന്തോഷമായത്. അതിനിടയിൽ കുരു പൊട്ടിയ ചില പാവാടകളും ചില പ്രത്യേക സ്ത്രീ പക്ഷ വാദക്കാരും എന്നെ കുറ്റം പറയുന്നുണ്ടായിരുന്നു. പക്ഷെ അവർക്കുള്ള മറുപടിയൊക്കെ കമെന്റ് ബോക്സിൽ തന്നെ വേറെ ചിലർ പച്ചയ്ക്ക് കൊടുക്കുന്നുണ്ട്. ഞാൻ ചുമ്മാ കയ്യും കേട്ടി ഇതൊക്കെ നോക്കി നിന്നാൽ മതി. ശരിക്കും പറഞ്ഞാൽ ഞാൻ പോലുമറിയാതെ ഞാൻ ഫേമസായി. മൊത്തത്തില് ആ വീഡിയോ ശരിക്കും റീച്ചായി. കമെന്റുകളുടെ ഒരു പ്രവാഹം തന്നെയുണ്ട്.

 

“തീർന്നില്ല, വേറെ ചില കമെന്റുകള് ഞാൻ സ്ക്രീൻ ഷോട്ടായി വച്ചിട്ടുണ്ട്. അതും കൂടിയൊന്ന് വായിക്കണം” മിഖി.

 

എന്നിട്ട് മിഖിയെനിക്ക് ഫോണിലെ ചില സ്ക്രീൻ ഷോട്ടുകൾ കാണിച്ചു തന്നു. അതു വായിച്ചപ്പോൾ എന്റെ റിലേ പോയി. മുൻപ് ആ പോലീസ് സ്റ്റേഷനിൽ ഓരോരോ കേസുകളിൽ വന്നു പെട്ട ചില ആൺ ഹതഭാഗ്യരുടെ അനുഭവക്കുറിപ്പുകളായിരുന്നു അതൊക്കെ. ഹെൽമെറ്റില്ലാതെ ആ സ്റ്റേഷനിൽ ചെന്നു പെട്ട് ആ പോലീസുകാരിയുടെ കാരുണ്യം കൊണ്ട് ഒരാഴ്ച്ച പോലീസ് സ്റ്റേഷൻ കേറിയിറങ്ങിയ ഒരു ഫ്രീക്കൻ പയ്യന്റെ രോദനം ?(മിഖി, നീയാ ലിസ്റ്റു മാറ്റിയതില് ഒരു പരാതിയുമില്ലാട്ടാ). പിന്നൊരെണ്ണം ഡിവോഴ്സ് കേസുമായി പോലീസ് സ്റ്റേഷനിൽ കേറിയിട്ട് കൊലപാതകശ്രമത്തിന് കേസിലാവാൻ പോയ ഒരു ഭർത്താവിന്റെ നിലവിളി വേറേ. പിന്നെയൊരെണ്ണം ധനസമാഹാരണ പരിപാടിയുടെ ഭാഗമായി ഒരു പെൺകുട്ടിക്ക് നിവേദനം കൊടുത്തത്തിന് ഇപ്പോ വികലാംഗ പെൻഷൻ വാങ്ങി ജീവിക്കുന്ന ഒരു സഖാവിന്റെ തേങ്ങൽ മറുവശത്ത്. അതെന്താ സംഭവമെന്നല്ലേ, ലെറ്ററ് കിട്ടിയ പെൺകുട്ടി അതു ലവ് ലെറ്ററാണെന്ന് തെറ്റുധരിച്ച് അതു തുറന്നു പോലും നോക്കാതെ നേരെ പോയി പോലീസിന് കംപ്ലയിന്റ് ചെയ്തു. ആ സി ഐ മേടമാണെങ്കില് നേരെ ആ ലെറ്ററ് വായിക്കുക പോലും ചെയ്യാതെ ആ സഖാവിനു നേരെ മൂന്നാം മുറ പ്രയോഗിച്ചു. ഇങ്ങനെ ഓരോരുത്തരും ആ പോലീസുകാരിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കഥന കഥകളായിരുന്നു അതു നിറയെ. എല്ലാം കൂടി വായിച്ചിട്ട് ഞാൻ ചിരിച്ചു….സോറി….കരഞ്ഞു. അപ്പോ ഈ സി ഐ അത്രയ്ക്ക് ഭയങ്കരിയാണല്ലേ. അപ്പോൾ ഞാൻ കൊടുത്ത പണിയൊന്നും ഒരു പണിയേയല്ല.

 

ആ കൂട്ടത്തില് ഞാൻ ഒരാളുടെ മറുപടി സ്ക്രീൻ ഷോട്ടായി ഇട്ടത് കണ്ണിലുടക്കി. ആ കമെന്റ് ഇട്ടയാളുടെ പേര് എവിടെയോ കേട്ടതു പോലെ. ആ സ്ക്രീൻ ഷോട്ട് മാത്രം ഞാൻ അവന്റെ വാട്ട്സ് അപ്പ് വഴി എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു.

 

“ഇപ്പോ അങ്കിളിന് തോന്നണുണ്ടാ, ജോ ചെയ്തത് തെറ്റായിരുന്നെന്ന് ?” മിഖി ഒരു വിജയിയുടെ ഭാവത്തോടെ ഫിലിപ്പ് അങ്കിളിനോട് ചോദിച്ചു.

 

“ശരി തെറ്റല്ല, സമ്മതിക്കാം. എന്നു വച്ച് ഇങ്ങനെയൊക്കെ ചെയ്തതുക്കൊണ്ട് വല്ല കാര്യമുണ്ടാ ? ഈ വീഡിയോയുടെ ചൂടൊക്കെ മൂന്നു ദിവസം കഴിയുമ്പോൾ മാറും. അവര് തന്നെ അവിടെ സി ഐ ആയിട്ട് ഇനിയും ഉണ്ടാവും. ഒന്നും മാറാൻ പോണില്ല” ഫിലിപ്പ് അങ്കിൾ.

 

“അയ്യോ, അപ്പോ അങ്കിള് ഒന്നും അറിഞ്ഞില്ലേ ? ആ പോലീസുകാരിക്ക് സസ്‌പെൻഷൻ കിട്ടി”.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.