Wonder 4 [Nikila] 2478

Views : 96400

അങ്ങനെ ഡ്രെസ്സും മാറി ഒരു കറുത്ത ബാഗും എടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് പോയി. അവിടെയപ്പോൾ മിഖി കസേരയിലിരുന്ന് ഫോണില് എന്തോ കൗതുകത്തോടെ നോക്കുന്നു. മിക്കവാറും ടോം ആൻഡ് ജെറിയാവും കാണുന്നേ. എന്തായാലും ഞാനിവിടെയുള്ള കാര്യം അവനറിഞ്ഞിട്ടില്ല.

 

‘ടാ ഞാനൊന്ന് പുറത്തേക്കിറങ്ങുന്നുണ്ട്. നമ്മുടെ ഫ്രണ്ട് റോയിയെ ഒന്ന് കാണണം”

 

“ആ, ജോ പോവണോ ? ഒന്നും കഴിക്കുന്നില്ലേ ?”

 

അതു ചോദിക്കുമ്പോ അവന്റെ കണ്ണിലൊരു കുസൃതി ഞാൻ കണ്ടു. എന്തോ പന്തികേടുണ്ടല്ലോ 🤔.

 

“ഇല്ലെടാ, ഞാൻ പുറത്തുന്ന് കഴിക്കാം”

 

“ജസ്റ്റ്‌ മിസ്സ്‌”

 

“നീയെന്താ പിറുപിറുക്കുന്നേ”

 

“ഒന്നുല്ല, ജോ. ഞാൻ ആന്റിയെ വിളിക്കാം

 

ആന്റീ….”

 

അവനൊന്നു നീട്ടി വിളിച്ചു. അപ്പോ തന്നെ ശാരദാന്റിയും പുറകേ ഫിലിപ്പങ്കിളും വന്നു. രണ്ടു പേരുടെയും അപ്പോഴത്തെ കോലം ഞാനൊന്ന് ശ്രദ്ധിച്ചു.

 

“ഇതെന്തു കോലമാ ആന്റി, വല്ലാണ്ടങ്ങ് വിയർക്കുന്നുണ്ടല്ലോ. വീടിനകത്തു രണ്ടാളും ഓടി കളിക്കായിരുന്നോ ?”

 

“ഒന്നുല്ല മോനെ, ഞാനും ഏട്ടനും കൂടി ഡഗ്ഗിനെ പെടുക്കാൻ നോക്കിയതാ” ആന്റി കിതച്ചുക്കൊണ്ട് പറഞ്ഞു.

 

“എന്തോന്ന് ?”

 

“അല്ല, പിടിക്കാൻ നോക്കിയതാണെന്ന്. അതിനൊരു അനുസരണയുമില്ല മോനെ”

 

“ജീവിയാണെങ്കിലും അതിനും ജീവനിൽ കൊതി കാണില്ലേ” മിഖി

 

“എന്താ മിഖി, നീ പറഞ്ഞേ ?”

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com