Wonder 4 [Nikila] 2478

Views : 96391

Wonder part – 4

Author : Nikila | Previous Part

ഈ പാർട്ട്‌ ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അതിനു പകരമായി ഈ പാർട്ടിന്റെ ലെങ്ത്ത് ഇത്തിരി കൂട്ടിയിട്ടുണ്ട്. മൈൻഡ് റിലാക്സ് ആകുന്ന നേരത്ത് സമാധാനമായിരുന്ന് ഈ പാർട്ടും വായിക്കുക. കഴിഞ്ഞ പാർട്ടിൽ ചർച്ച ചെയ്തൊരു വിഷയത്തിന്റെ തുടർച്ചയായുള്ള ചെറിയൊരു ഭാഗം ഈ പാർട്ടിലുമുണ്ടാകും. അതുക്കൊണ്ട് ഇത്തവണയും സ്ത്രീ പക്ഷ വാദക്കാരുണ്ടെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. കൂടാതെ ഇവിടെയുള്ള ചിലർ ഈ പാർട്ടോടു കൂടി എന്റെ ശത്രുക്കളാകാൻ സാധ്യതയുണ്ട്. അത് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ അറിയാം. വായിക്കാൻ പോകുന്ന കാര്യങ്ങൾ ഇപ്പോഴേ അറിയിക്കണ്ടല്ലോ 😜.

 

തുടരുന്നു….

 

വർഷം 2017, ജനുവരി 

 

ഏകാന്തത. അതാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. ഇത്രയും നാൾ നരകം പോലെ തോന്നുന്ന വീട്ടിൽ നിന്ന് രക്ഷപെട്ടാൽ മാത്രം മതിയെന്നായിരുന്നു ചിന്ത. അവിടെ നിന്ന് പുറത്തു കടന്നപ്പോൾ സന്തോഷം തോന്നിയെങ്കിലും ഇപ്പോൾ എനിക്ക് യാതൊരു വികാരവും തോന്നുന്നില്ല. ഇപ്പോഴും ഞാൻ ഒറ്റപ്പെടൽ തന്നെയാണ് അനുഭവിക്കുന്നത് അതും പണ്ടത്തേതിനേക്കാൾ കൂടുതൽ ശക്തമായി.

 

അന്നു വീടു വീട്ടിറങ്ങിയ ശേഷം നേരെ തൃശ്ശൂരിലേക്ക് വണ്ടി കയറി. കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക്. കയ്യിൽ അധികം പണമൊന്നുമില്ലായിരുന്നു. പണം മാത്രമല്ല ആവശ്യത്തിനുള്ള വസ്ത്രങ്ങളും തീരെയില്ലായിരുന്നു. രണ്ടു ദിവസം സിറ്റിയിൽ അലഞ്ഞുതിരിഞ്ഞു നടന്നു. ഒടുക്കം ടൗണിലെ ഒരു ഹോട്ടലിൽ ചെറിയൊരു ജോലി കിട്ടി, ഒരു സപ്ലൈയാറായിട്ട്. അതോടെ ഹോട്ടലിനോട് ചേർന്നുള്ള ചെറിയൊരു ക്വാർട്ടേഴ്സിൽ താമസവും ശരിയായി. വലിയൊരു വീട്ടിലാണ് ജീവിച്ചെങ്കിലും ഇങ്ങനെയൊരു അവസ്ഥ വന്നതിൽ എനിക്ക് യാതൊരു വിഷമവുമില്ലായിരുന്നു. വിഷമമെന്നല്ല പ്രത്യേകിച്ചു ഒന്നും തോന്നിയില്ല എന്നു പറയുന്നതാവും ശരി. ഒരുപക്ഷെ ജീവിതകാലം മുഴുവൻ ആ നശിച്ച പെണ്ണിന്റെ കാൽക്കീഴിൽ ബലിയാടായി കഴിയുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് തോന്നി. പകലും രാത്രിയും വിശ്രമമില്ലാത്തൊരു ജോലിയായിരുന്നു എന്റേത്. ഒരുപാട് കസ്റ്റമഴേസ് ആ ഹോട്ടലിൽ വന്നു പോകാറുണ്ട്. അതുക്കൊണ്ട് തന്നെ ഒന്നു നിന്നു തിരിയാൻ പോലും പറ്റാത്ത തരത്തിലുള്ള ജോലിയായിരുന്നു എനിക്കു കിട്ടിയത്. ഒരു കണക്കിന് അതും നല്ലതായി തോന്നി. വെറുതെയിരിക്കുമ്പോൾ മനസ്സിൽ ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം കേറി വരും. വെറുതെയിരിക്കാൻ കഴിയുന്നില്ലെങ്കിൽ അനാവശ്യ ചിന്തകൾക്ക് മനസ്സിൽ സ്ഥാനമുണ്ടാകില്ലല്ലോ. ഒരിക്കൽ ആ ഹോട്ടലിലേക്ക് എന്റെ അപ്പന്റെ പരിചയക്കാർ കേറി വന്നു. അന്ന് ഞാനവരുടെ മുൻപിൽ അറിയാതെ ചെന്നു പെട്ടു. പക്ഷെ ഭാഗ്യത്തിന് അവർക്കെന്നെ മനസിലായില്ല. മനസിലായില്ലെന്നല്ല ശ്രദ്ധിച്ചില്ല എന്നു തന്നെ പറയാം. ഈയൊരു സാഹചര്യത്തിലാണ് അന്ന് രാത്രി എന്നെ രക്ഷിച്ച ആ മനുഷ്യൻ എനിക്ക് തന്ന ഉറപ്പ് വീണ്ടും മനസിലോർത്തത്.

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com