Wonder 4 [Nikila] 2478

Views : 96400

“അതേയ്, എന്താന്നറിയില്ല. എന്റെ കവിളിലൊരു വീക്കം പോലെ”

 

ഞാനടിച്ച ഭാഗത്തു അവൻ കൈ തടവിക്കൊണ്ട് പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്കല്പം പേടി തോന്നി. ഇവനെ അടിച്ചതിനി ഞാനാണെന്ന് അറിഞ്ഞാൽ…..😨.

 

“അത് പിന്നെ….. ഈച്ച കടിച്ചതാവും”

 

“ഇതു ഈച്ച കടിച്ചതല്ല, ആരോ അടിച്ചതാ. നല്ല വേദന”

 

ഇവൻ വിടാൻ ഉദ്ദേശമില്ലെന്ന് തോന്നുന്നു. ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്നു കണ്ട ഞാൻ വേഗം സ്ഥലം വിടാൻ തീരുമാനിച്ചു. ഇവൻ കാരണം ചാവാനുള്ള മൂഡ്‌ പോയി. എനിക്ക് മരിക്കണമെന്നു ആഗ്രഹമുണ്ട്. എന്നുവച്ച് കണ്ടവന്റെ കൈ കൊണ്ടൊന്നും ചാവാൻ തീരെ താൽപ്പര്യമില്ലായിരുന്നു. അതുക്കൊണ്ട് ഞാൻ വേഗം തിരിഞ്ഞു നടന്നു.

 

“അതേയ്” പുറകിൽ നിന്നും അവനെന്നെ വിളിച്ചു. അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നതും അവൻ ഓടിക്കേറി എന്റെ മുൻപിൽ വന്നു നിന്നു.

 

“ഞാൻ വിളിച്ചതു കേട്ടില്ലേ ബ്രോ”

 

“അതേയ്, എന്റെ പേര് ബ്രോ ന്നല്ലേ”

 

“ആണോ, അപ്പൊ ബ്രോയുടെ പേരെന്താ ?”

 

“ജോസഫ് 😴”

 

“ജോസഫ്. ആ പേരിനൊരു ഗുമ്മില്ല. ഞാനതു ചുരുക്കിയിട്ടൊന്ന് ജോ ന്ന് വിളിക്കട്ടെ”.

 

ജോ എന്ന ആ പേര് കേട്ടതും ഞാനൊരു വല്ലാത്ത അവസ്ഥയിലായി. എന്റെ മനസ്സിൽ പഴയ കാലങ്ങൾ ഓർമ്മ വന്നു. ഞാൻ പോലുമറിയാതെ എന്റെ കണ്ണു നിറഞ്ഞു. കാരണം ഒരുപാട് നാളായി ഞാനാ വിളി കേട്ടിട്ട്. എനിക്കു വേണ്ടപ്പെട്ടവർ എന്നെ വിളിച്ചിരുന്നത് ജോ യെന്നായിരുന്നു. ഇപ്പോൾ എന്നെ അങ്ങനെ വിളിക്കാൻ ആരും നിലവിലില്ല.

 

“ബ്രോ യെന്താ മിണ്ടാത്തേ, ഞാൻ ജോ ന്ന് വിളിക്കട്ടെ” അവൻ സംശയത്തോടെ ചോദിച്ചു.

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com