Wonder 4 [Nikila] 2478

Views : 96400

“മിഖേലെ…..മോനേ, മിഖേലേ”

 

ഫിലിപ്പ് വീടു മുഴുവൻ മിഖിയെ തേടി നടക്കുകയായിരുന്നു.

 

“മോനേ…. നീയെവിടെയാ”

 

“ഞാനിവിടെയുണ്ട് അങ്കിളേ”

 

ശബ്ദം കേട്ടത് അടുക്കള ഭാഗത്തു നിന്നാണ്. അവിടേക്ക് വന്ന ഫിലിപ്പ് കണ്ടത് ശാരദയുടെ അടുത്ത് കത്തിയും പിടിച്ചു നിൽക്കുന്ന മിഖിയെയാണ്. ശാരദയാണെങ്കിൽ അടുത്ത് പരുങ്ങി നിൽക്കുന്നു.

 

“മോനിവിടെ എന്തു ചെയ്യുവാ ?”

 

“ഒന്നുല്ല അങ്കിൾ, ഈ ആന്റി അടുക്കളയിലേക്ക് കേറാൻ നോക്കി. അതുക്കൊണ്ട് ഞാൻ ആന്റിയെ ഗൺ പോയിന്റിൽ… സോറി…. കത്തി മുനയിൽ നിർത്തിയേക്കുവാ. ദാ കണ്ടില്ലേ എന്റെ കയ്യില് കത്തി”.

 

മിഖി അവന്റെ കയ്യിലെ കത്തി കാണിച്ചു കൊടുത്തു. അടുത്ത് ശാരദ ചമ്മി നിൽക്കുന്നത് കണ്ട് ഫിലിപ്പിന് ചിരി വന്നു.

 

“ശാരൂ, നീയകത്തേക്ക് പോ, ഇവിടത്തെ പണികള് ഞാനും മിഖിയും നോക്കിക്കൊള്ളാം”

 

ഫിലിപ്പ് പറഞ്ഞത് കേട്ടതും ശാരദയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല.

 

“അല്ലെങ്കിലും പെണ്ണുങ്ങളെ അടുക്കളയിൽ കേറാൻ സമ്മതിക്കാത്ത ഒരേയൊരു വീട് ഇതായിരിക്കും” ശാരദ.

 

“നിനക്ക് പണിയെന്തെങ്കിലും ചെയ്യണമെന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ ആ മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയേക്ക്”

 

ഇതു കൂടിയായപ്പോൾ കലി കേറി ശാരദ പുറത്തേക്ക് നടന്നു. ഇതു കണ്ട് ഫിലിപ്പും മിഖിയും ഒരേ പോലെ ചിരിച്ചു.

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com