Wonder 4 [Nikila] 2478

ഞാൻ മെല്ലെ അതിനടുത്തേക്ക് നീങ്ങി. എന്നിട്ട് ;

 

“കുട്ടാ 

 

ചക്കരയല്ലേ, എന്റെ പഞ്ചാര കുട്ടനല്ലേ, ആ ബുക്കൊന്ന് താടാ”

 

എവിടെ, അത് ബുക്കും കടിച്ചു പിടിക്കൊണ്ട് ഗർജ്ജിച്ചു നിൽക്കാണ്. സിംഹമാണെന്നാ അതിന്റെ വിചാരം. ഇതേൽക്കുമെന്ന് തോന്നുന്നില്ല. ഇനി അടവൊന്ന് മാറ്റാം

 

“ബുക്ക് താഴെയിടടാ,

 

നിന്നോടാ പറഞ്ഞേ ബുക്ക് താഴെയിടാൻ,

 

നിന്റെ അച്ഛൻ…. ഛെ ?…. ഞാനാടാ പറയണേ ബുക്ക്‌ താഴെയിടടാ”

 

“ബ…. ബ…. ബാ…..”

 

ഞാൻ മിഖിയെ നോക്കിയപ്പോൾ അവനെന്നെ മുഖം ചുളിച്ചു നോക്കി ?.

 

“ശരിക്കും ജോ യുടെ മൈൻഡിലെന്താ ?”

 

“ഒന്നൂല്ലാ, ഞാനൊന്ന് സെന്റിയിടാൻ നോക്കിയതാ. പക്ഷെ അതിനിടയ്ക്ക് കിരീടം സിനിമ കേറി വന്നു?”

 

“ഞഞ്ഞായി, ജോയൊന്ന് മാറിയേ”

 

മിഖി എന്നെ തള്ളി മാറ്റി ഡഗ്ഗിന്റെ അടുത്ത് ചെന്ന് ഇരു കയ്യും നീട്ടി “വാ കുട്ടാ” എന്നു വിളിച്ചതും അത് ബുക്ക്‌ താഴെയിട്ട് വാലാട്ടിക്കൊണ്ട് അവന്റെ കയ്യിലേക്ക് ചാടിക്കേറി. എന്നിട്ട് അവന്റെ മുഖത്തൊക്കെ നക്കാൻ തുടങ്ങി. ഛെ! വെറുതെ എന്റെ കുറച്ചു ഡയലോഗ് വേസ്റ്റായി. അല്ലെങ്കിലും ഡഗ്ഗിന് ഏറ്റവും ഇഷ്ടം മിഖിയോടാണ്, പിന്നെ എന്നോടും.

 

“ഇനി ഇങ്ങോട്ട് വാടാ മുത്തേ”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.