Wonder 4 [Nikila] 2478

ഫിലിപ്പ് ആ കാര്യത്തെ പറ്റി കാര്യമായി ചിന്തിച്ചു. ഏറെക്കുറെ ആലോചിക്കേണ്ട ഒരു വിഷയമായിരുന്നു അത്.

 

“അത് പിന്നെ മോനേ, കല്യാണം മുടങ്ങി ആ വരൻ അല്ലെങ്കിൽ വധു വീട്ടിലിരുന്നാൽ പിന്നെ നാട്ടുക്കാരുടെ കളയാക്കലും കുത്തുവാക്കും സഹിച്ചു ജീവിക്കേണ്ടേ. അതു പേടിച്ചാകും”.

 

“അങ്ങനെയാണെങ്കിൽ അങ്കിളേ, ഈ മുൻകൂട്ടി ഉറപ്പിച്ച വധൂവരന്മാര് മാറി അവസാന നിമിഷം മാറ്റക്കല്യാണം നടത്തിയാൽ നാട്ടുകാർ പിന്നെ ഒന്നും മിണ്ടില്ലായിരിക്കുമല്ലേ. കാരണം ഇതൊക്കെ നാട്ടില് ഇതൊക്കെ സർവ്വ സാധാരണമാണല്ലോ ?”

 

ഇത്തവണ ഫിലിപ്പ് ഉത്തരം മുട്ടിയ പോലെയായി. ഇതോടെ അയാൾക്ക് ഒരു കാര്യം മനസിലായി. എന്തുക്കൊണ്ടാണ് ജോസഫിന് ഇപ്പോൾ ഒരുപാട് കൂട്ടുകെട്ട് ഉണ്ടെങ്കിലും അതിൽ ഇവൻ മാത്രം ജോസഫിന് സ്പെഷ്യലായി മാറുന്നതെന്ന്. കട്ടയ്ക്ക് ജോസഫുമായി കൂടെ നിൽക്കും ഈ മിഖിയെന്ന മിഖേൽ. എങ്കിലും അയാൾ എങ്ങനെയോ മറുപടി തപ്പി പിടിച്ചു.

 

“മോനേ, ഇത്തരം കഥകളെഴുതുന്നവർക്ക് നായകനെയും നായികയേയും ഒന്നിപ്പിക്കുന്നതുമായി ഒരു സങ്കല്പമുണ്ട്. അതായത് അവരുടെ കണ്ടുമുട്ടൽ പരസ്പരം മനസിലാക്കാതെ വേണം. പിന്നീട് അവര് ഒന്നിച്ചു ജീവിക്കുമ്പോൾ പരാതികളിലൂടെയും പരിഭവങ്ങളിലൂടെയും വഴക്കുകളിലൂടെയും തെറ്റുദ്ധാരണകളിലൂടെയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി അവസാനം മനസ്സുകൾ കൊണ്ട് അവര് ഒന്നിക്കുന്നതായിരിക്കും ആ എഴുത്തുക്കരുടെ സ്വപ്നം. അവർ ലോജിക്കിനെക്കാൾ കൂടുതൽ നോക്കുന്നത് മാജിക്കാണ്. പക്ഷെ ഇതു റിയൽ ലൈഫിൽ ആകുമ്പോൾ അങ്ങനെയാവണമെന്നില്ല. നീ പറഞ്ഞതു പോലെ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് സാധ്യതകളുണ്ട്. ആ ദാമ്പതികൾ ഒന്നിക്കണമെന്നില്ല. പക്ഷെ നമുക്ക് അവിടെയും ഒരു വണ്ടർ പ്രതീക്ഷിച്ചുക്കൂടെ”.

 

ഇമ്മാതിരി ഡയലോഗടിച്ചു കഴിഞ്ഞപ്പോഴാണ് ഫിലിപ്പിന് ബോധോദയമുണ്ടായത്. താൻ ഈ ദാമ്പത്യത്തെക്കുറിച്ചുള്ള ഫിലോസഫി പറഞ്ഞത് ഒരു പന്ത്രണ്ട് വയസ്സുക്കാരൻ പയ്യനോടാണല്ലോന്ന്. ഫിലിപ്പ് മിഖിയെ നോക്കി. മിഖിയാണെങ്കിൽ പതിവുപോലെ പുഞ്ചിരിയുമായി നിൽക്കുന്നു. ആരിലും സന്തോഷം പരത്താൻ കഴിയുന്ന ഒരു പുഞ്ചിരി.

 

“പക്ഷെ അങ്കിൾ, ജോ ആണെങ്കിൽ ലോജിക്കും മാജിക്കും ഒരുപോലെ നോക്കും. അപ്പോൾ ജോ ക്ക് വേണ്ടി പെണ്ണിനെ തപ്പുമ്പോൾ നമ്മള് ഇതു രണ്ടും പരിഗണിക്കേണ്ടി വരും”

 

ഇനിയും അവനോട് സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഫിലിപ്പിന് മനസിലായി. അതോടെ ഫിലിപ്പ് നൈസ് ആയിട്ട് വിഷയം മാറ്റി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.