Wonder 4 [Nikila] 2478

Views : 96400

♫പ്ർ ദേശീ…. പ്ർ ദേശീ…. കനാ നഹീ….

മുജേ ചോട്ത്തേ….ഏയ്…. മുജേ ചോട്ത്തേ♫

 

എന്റെമ്മോ! ഞെട്ടണ്ട. മ്യൂസിക് സിസ്റ്റത്തിലെ പാട്ടൊന്ന് മാറിപ്പോയതാ. അപ്പോൾ തന്നെ എത്തേണ്ട സ്ഥലവുമെത്തി. റോയിയുടെ ഫിനാൻസ് ലിമിറ്റഡ് സ്ഥാപനം. നല്ല ബെസ്റ്റ് ടൈമിംഗ്. ഇനി മ്യൂസിക്ക് സിസ്റ്റം എന്നെ ട്രോളിയാതാണോ. ഞാനീ കമ്പനിയില് കാശിനു വേണ്ടി പിച്ചയെടുക്കേണ്ടി വരുമെന്ന് ഉദ്ദേശിച്ച് കേറി വന്ന പാട്ടാണോ. ഡോണ്ടു.. ഡോണ്ടു.

 

ഞാൻ കാറിനു പുറത്തേക്കിറങ്ങി ചുമ്മാ ഫോണെടുത്തു എന്റെ ഫേസ്ബുക്ക് ഐഡിയൊന്ന് ഓപ്പൺ ചെയ്തു. ചുമ്മാ ഒരു ടൈം പാസ്. എന്റെ എഫ് ബി ഐഡി ഞാനെപ്പോഴും യൂസ് ചെയ്യാറില്ല. കാരണം എന്റെ പഴയ കൂട്ടുക്കാരുടെ മെസ്സേജുകൾ തന്നെ. എല്ലാവർക്കും അറിയേണ്ടത് ഞാനിപ്പോൾ എവിടെയാണെന്നാ. എന്റെ ജീവിതം നായ നക്കിയ ഗതിയിലായപ്പോൾ എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്ത ടീംസാണ് അവരൊക്കെ. എന്നിട്ടിപ്പോ എല്ലാവർക്കും ഇപ്പോ എന്നെ കാണണമെന്ന് പോലും. എന്ത് കാഴ്ച്ച കാണാനാണോ എന്തോ 😪. എന്നാലും ഞാൻ അവരുടെയെല്ലാം പുതിയ വിശേഷങ്ങൾ അറിയാൻ വേണ്ടി സ്വന്തം എഫ് ബി ഐഡി ഉപയോഗിക്കും. ഇപ്പോൾ ഞാൻ ആക്റ്റീവായിട്ടുള്ളത് ഫേക്ക് ഐഡിയിലാണ്.

ഇന്ന് ഒറിജിനൽ എഫ് ബി ഐഡി നോക്കിയപ്പോൾ പതിവില്ലാതെ ഒരുപാട് മെസ്സേജ് നോട്ടിഫിക്കേഷനുകളുടെ പ്രവാഹം. കാരണമറിയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്ന് രാവിലത്തെ പോലീസ് സ്റ്റേഷനിലെ പ്രകടനം തന്നെ. ഇതോടെ ഒരു കാര്യം മനസ്സിലായി. ഞാനിവിടെയാണ് ഉള്ളതെന്ന കാര്യം എന്റെ നാട്ടുക്കാരെല്ലാം അറിഞ്ഞു. ഇനി എല്ലാവരും കൂടി പന്തവും കത്തിച്ചു ഇങ്ങോട്ട് പുറപ്പെട്ടാൽ നേരിടാൻ തയ്യാറാവുക, അത്ര തന്നെ.

 

വേഗം ഫോൺ പോക്കറ്റിലിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും എന്റെ ഫോൺ റിങ് ചെയ്തു. ആരാണെന്നറിയാൻ ഫോണെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് കോള് വന്നിരിക്കുന്നത്. പക്ഷെ ട്രൂ കോളറിൽ ആളുടെ പേര് വ്യക്തമായി കണ്ടു.

 

“ട്രീസ”

 

തുടരും……

Recent Stories

The Author

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു 😍😍😍😍

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ 🧐ഓൾക്ക് പണികൊടുക്കണം 😬
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ 😡.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ 😁

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി 😇. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ🤔 വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം 😎.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ😁

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com