Wonder 4 [Nikila] 2478

“വണ്ടറോ ? അതിനു അങ്ങനൊരു സാധനമുണ്ടോ ?”

 

ഫിലിപ്പിന്റെ പുച്ഛത്തോടെയുള്ള മറുപടി കേട്ട് മിഖി പുഞ്ചിരിച്ചു.

 

“ഉറപ്പായും ഉണ്ട്. ജോയുടെ ലൈഫിൽ എപ്പോഴും അതുണ്ടായിരുന്നു. നമ്മള് ദൈവത്തിലും ശാസ്ത്രത്തിലും വിശ്വസിക്കുന്നില്ലേ. എന്നാ പിന്നെ അത്ഭുതത്തിലും വിശ്വാസിച്ചാലെന്താ ?”

 

ആ ചോദ്യം ഫിലിപ്പിനെ ശരിക്കും ഒന്ന് ചിന്തിപ്പിച്ചു.

 

“ശരി, നമുക്ക് കാത്തിരിക്കാം അങ്ങനൊരു അത്ഭുതത്തിനായി. നമ്മളിതിനു മുൻപ് ജോയുടെ കാര്യം ഇത്രയങ്ങട് ഡിസ്‌കസ് ചെയ്തട്ടില്ലല്ലോ ?” ഫിലിപ്പ്.

 

“ഇതു ആദ്യത്തെ തവണയാ”

 

“എന്നാലും മിഖേലേ, നിനക്കെവിടുന്നാ ഇത്രയും അറിവ് കിട്ടിയേ ??”

 

“സിമ്പിൾ, സിനിമകള് കണ്ടാൽ മതി”

 

മിഖിയുടെ നിസാരമായ മറുപടി കേട്ട് ഫിലിപ്പ് അവനെ സംശയിച്ചു നോക്കി.

 

“അങ്കിളേ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്”

 

“എന്താ മോനേ ?”

 

“നേരത്തെ ഞാൻ പറഞ്ഞില്ലേ unexpected marriage കേസുകൾ. ആ സ്റ്റോറീസിലെല്ലാം നായകന്റെയോ നായികയുടെയോ കല്യാണം മുടങ്ങിയാൽ വിത്ത്‌ ഇൻ സെക്കന്റ്‌സ്‌ വേറൊരാളെ കൊണ്ട് വന്ന് കെട്ടിക്കും. ഏതാണ്ട് ആ മുഹൂർത്തം കഴിഞ്ഞാൽ ഇനി കല്യാണം നടക്കില്ല എന്ന പോലെയാണ് കാര്യങ്ങൾ. ഒരുമ്മാതിരി ആസ്മയ്ക്കുള്ള വായു ഗുളിക കഴിക്കുന്നതു പോലെ ?. എന്റെ ചോദ്യമിതാണ്. എന്തിനാണ് ആ മുഹൂർത്തത്തിൽ തന്നെ കല്യാണം നടക്കണമെന്ന് വാശി പിടിക്കുന്നത്. അതിനു കാരണം വീട്ടുക്കാരുടെ അന്തവിശ്വാസമാണോ അതോ അഭിമാന പ്രശ്നമോ ? ഒരുപക്ഷെ ആ പുതിയ പയ്യനും പെണ്ണിനും വിശദമായി പരിചയപ്പെടാനുള്ള സാവകാശം കൊടുത്തു സമയമെടുത്തു കല്യാണം നടത്തിയാൽ പോരേ. അതോ എങ്ങനെയെങ്കിലും ഈ കല്യാണം കഴിഞ്ഞു കിട്ടിയാൽ മതി എന്നു വിചാരിച്ചിട്ടാണോ. ഒന്നുമില്ലെങ്കിലും ഇതു രണ്ടു കൂട്ടരുടെയും ജീവിതത്തിൽ ഇടുന്ന ഒരു കെട്ടല്ലേ. ഒരു കടുംകെട്ട്”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.