മരങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗമാണെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് കടക്കുവാൻ ടാറിടാത്ത ഒരു റോഡുണ്ട്. ഞാൻ അതു വഴി കാറോടിച്ചു അവസാനം വീടിന്റെ മുൻപിൽ പാർക്ക് ചെയ്തു. കാറിന്റെ ഡോർ തുറന്നു ഞാൻ പുറത്തേക്കിറങ്ങി. ഇപ്പോഴാണ് സൂര്യപ്രകാശം ശരീരത്തിലേക്കൊന്ന് കൊള്ളുന്നത്. ഞാൻ കണ്ണടച്ചൊന്ന് പ്രകൃതിയിലെ ശുദ്ധവായുവൊന്ന് ശ്വസിച്ചു. പിന്നെ കൈ നിവർത്തിപ്പിടിച്ചു മരച്ചില്ലകൾക്കിടയിലൂടെ ഊറി വരുന്ന സൂര്യ രശ്മികളെ സ്വീകരിച്ചു. അതെന്റെ കൈകളിൽ ചെറുചൂടറിയിച്ചപ്പോൾ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. കാരണം ഞാൻ ജീവിതത്തിലെ ഓരോ ചെറു നിമിഷങ്ങളെയും ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു.
“അമ്മച്ചീ…..!”
ആരും സംശയിക്കണ്ട, ഞാനൊന്ന് വീണതാ. കാറിന്റെ സൈഡില് നിന്ന് കയ്യും വിടർത്തി സൂര്യപ്രകാശവും ആസ്വദിച്ചു നിന്നപ്പോൾ നടുപ്പുറത്തു കിട്ടി വണ്ടിയുടെ ഡോറ് കൊണ്ട് നല്ല ചിമിട്ടൻ അടി. മിഖി വണ്ടിയുടെ ഡോറൊന്ന് തുറന്നതായിരുന്നു. കിട്ടിയ അടിയും കൊണ്ട് ഞാൻ നേരെ നിലത്തു കമിഴ്ന്നടിച്ചു വീണു. അങ്ങനെ ഇന്നത്തെ നടയടി കിട്ടി. ഞാൻ നിലത്തു കിടക്കുന്നത് കണ്ടതും പുറത്തിറങ്ങിയ മിഖി ;
“ജോ യെന്താ നിലത്തു കിടക്കുന്നേ ?”
“ഒന്നുല്ലെടാ, സൂര്യനമസ്ക്കാരം ചെയ്തതാ”
“ഇപ്പോഴോ ??”
“ഇതിനങ്ങനെ നേരവും കാലവുമൊന്നുമില്ലെടാ, വണ്ടിയുടെ സൈഡിലൊന്ന് നിന്നാ മാത്രം മതി ?”
“നിലത്തു കിടന്നുരുളാതെ അകത്തേക്ക് വാ ജോസഫ് മോനേ” ഫിലിപ്പ് അങ്കിൾ.
പിന്നെ ഞങ്ങള് വീട്ടിലേക്ക് കേറി. ബെല്ലെ…. ബെല്ലെ… ബെല്ലെ….
വീടിനകത്തു ശാരദാന്റി നിൽക്കുന്നത് കണ്ടു. നോക്കിയപ്പോൾ അവരുടെ മൂക്കില് ബാൻഡ് എയ്ഡുണ്ട്. ഏതാണ്ട് സി ഐ ഡി മൂസയിലെ ഹരിശ്രീ അശോകന്റെ ലുക്ക് പോലെ. കാപ്പി… കാപ്പീയ്….?
“ആന്റീ….”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്