Wonder 4 [Nikila] 2478

ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. ആ നടത്തത്തിൽ പിന്നിലേക്കൊന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അവനെന്നെ പുറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു. ഞാനത് മൈൻഡ് ചെയ്തില്ല. എനിക്ക് ആത്മഹത്യ ചെയ്യാനുള്ള മൂഡും പോയി. അവനെയും അവനു ചുറ്റുമുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തെയും വിട്ടകന്ന് ഞാൻ ഇരുട്ടിലേക്ക് തിരിച്ചു നടന്നു. ഇനിയൊരിക്കലും അവനെ കാണേണ്ടി വരില്ലെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ പിന്നീടെനിക്ക് സംഭവിച്ചതൊക്കെ അതിനു നേർ വിപരീതമായിരുന്നു.

 

………………………………………………………

 

“ജോ…… ജോ…..”

 

പഴയ കാര്യങ്ങളൊക്കെ ഓർത്തുക്കൊണ്ടിരുന്ന എന്നെവൻ കുലുക്കി വിളിച്ചു.

 

“എന്താടാ മിഖി, എന്നെയൊന്നു സ്വസ്ഥമായിട്ടിരിക്കാനും നീ വിടില്ലേ”

 

“ജോ കുറേ നേരമായി ചിന്താവിഷ്ടനായ ശ്യാമളനെ പോലെയിരിക്കയിരുന്നു. ഇതിനു മാത്രം ചിന്തിക്കാനെന്താ ഉള്ളേ ജോ ?”

 

ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെടാ. ഞാനവനോട് ഒന്നും മിണ്ടിയില്ല. അതോടെ എന്നെ ശല്യപ്പെടുത്താണ്ടാന്ന് അവനും തീരുമാനിച്ചു.

 

ഞങ്ങൾ വേഷമൊക്കെ മാറിയ ശേഷം വീട്ടിലേക്ക് കാറിൽ യാത്ര ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഫിലിപ്പങ്കിളിന്റെ നെറ്റിയിലെ ബാൻഡ് എയ്ഡ് വീണ്ടും ശ്രദ്ധിച്ചത്.

 

“ഫിലിപ്പങ്കിളെ, എന്താ നെറ്റിയില് ഒരു കുരിശു ചിഹ്നം ? അങ്കിള് മലയാറ്റൂർ മല കേറാൻ പോവുന്നുണ്ടോ ?”

 

“എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. നിങ്ങളുടെയൊക്കെ വളർത്തു നായ ഒപ്പിച്ച പണിയാ?”

 

“കലിപ്പിലാണല്ലോ അങ്കിൾ” മിഖി.

 

“വീട്ടിലെത്തട്ടെ. എന്നിട്ട് രണ്ടിനെയും കാണിച്ചു തരാം”

 

“കാണിച്ചു തരാനായിട്ട് അങ്കിളും ഫാഷൻ ഷോ നടത്താൻ ഉദ്ദേശമുണ്ടോ ?” മിഖി.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.