എന്നെക്കുറിച്ച് ഇതുവരെ പറഞ്ഞില്ലല്ലോ. എന്റെ പേര് ജോസഫ് സി ജെ. ജന്മനാട് കോട്ടയത്താണ്. പിന്നീട് കൊച്ചിയിലായിരുന്നു. ഇപ്പോൾ താമസം തൃശ്ശൂരാണ്. ഞാനിവിടെ ഒരു പണിയുമില്ലാതെ തേരാ പാരാ നടക്കാണെന്ന് കരുതണ്ട. എനിക്കും മിഖിക്കും അൺ ഒഫീഷ്യലായിട്ട് ഒരുപാട് പണികൾ കിട്ടിയിട്ടുണ്ട് ?. പലതും ഞങ്ങള് ചോദിച്ചു വാങ്ങിയതാണെന്നത് വേറൊരു കാര്യം. എന്നാലും എനിക്ക് ഒഫീഷ്യലായി തൃശ്ശൂർ ടൗണിൽ തന്നെ ഒരു ഷോപ്പുണ്ട്. ഗാർഹിക ഉപകാരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കച്ചവടം ചെയ്യുന്ന ജെ എം ഏജൻസീസ് എന്ന പേരിലൊരു ഷോപ്പ്. ആദ്യം ഇതാരംഭിച്ചത് വളരെ പരിമിതമായ രീതിയില്ലായിരുന്നു. പിന്നീട് ടീവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഇതിനൊക്കെ ആവശ്യക്കാർ കൂടി വന്നതോടെ കച്ചവടം പച്ച പിടിക്കാൻ തുടങ്ങി. അതോടെ ബിസിനസ് മേഖലയും വലുതായി. ഇപ്പോൾ ഫുൾ റിച്ച് സെറ്റപ്പാണ്. പുതിയ ഗാർഹികോപകരണങ്ങളുടെ ഇറക്കുമതിയിലൂടെയും സാധാരണക്കാർക്ക് വരെ താങ്ങാവുന്ന വിലയിലുള്ള നിലവാരമുള്ള പുതിയ ഇലക്ട്രോണിക് ഉപകാരണങ്ങളുടെ പരിചയപ്പെടുത്തലിലൂടെയും ബിസിനസ് സമ്പത്തികമായി മുന്നേറുന്നു. അതുകൂടാതെ എനിക്ക് ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റുമെന്റുമുണ്ട്. ഒരുപാട് നാളായി അതിൽ നിന്നും ലാഭം മാത്രമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ എനിക്ക് ഭാഗ്യം ഇത്തിരി കൂടുതലായിരിക്കും. ചുരുക്കിപറഞ്ഞാൽ എനിക്കു പണത്തിനു യാതൊരു പഞ്ഞവുമില്ല. എന്നാലും മറ്റുള്ളവരെ പോലെ അനാവശ്യമായി പണം ചിലവാക്കാറില്ല. കാശില്ലാതെയൊരു അടിച്ചുപൊളി ജീവിതം, അതാണ് ഞാനും മിഖിയും സ്വപ്നം കണ്ടൊരു കിനാശ്ശേരി. എങ്ങനെയെന്നല്ലേ, ഈ പരിപാടി ഞങ്ങള് പണ്ടേയ്ക്കു പണ്ട് തന്നെ പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്.
ഞാൻ ഇപ്പോൾ സ്വന്തം കുടുംബത്തിന്റെ കൂടെയല്ല. എന്നാലും ഞാൻ എന്റേതായി ഒരു കുടുംബം ഉണ്ടാക്കുന്നുണ്ട്. അതിലെ പ്രധാന അംഗങ്ങളാണ് ശാരദാന്റി, ഫിലിപ്പ് അങ്കിൾ, ഡഗ്ഗ് പിന്നെ എനിക്കു പ്രിയപ്പെട്ട മിഖിയും. ഇതിൽ ശാരദാന്റിയെയും ഫിലിപ്പ് അങ്കിളിനെയും കണ്ടുമുട്ടിയ കഥ പിന്നീട് പറയാം.
പിന്നെ മിഖിയെക്കുറിച്ച്, അത് ഞാൻ ഡീറ്റെയിൽഡായി പറയുന്നില്ല. എന്നാലും ചുരുക്കിപ്പറയാം. എട്ടു വയസ്സുവരെ അച്ഛനും അമ്മയുമാരാണെന്നറിയാതെ അനാഥാലയത്തിൽ ജീവിച്ചു. പിന്നീട് അവിടെ ഒരിക്കൽ അനാഥാലയം മോഷ്ടിക്കാൻ കേറിയ കള്ളന്മാർ അതിനു സാക്ഷിയായ മിഖിയെയും തട്ടിക്കൊണ്ടു പോയി അവരുടെ സംഘത്തിൽ ചേർത്തു. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട മിഖി എന്റെ മുൻപിൽ വന്നു പെട്ടു. ഇപ്പോൾ എന്റെ നിഴൽ പോലെ എന്തിനും ഏതിനും അവൻ കൂടെയുണ്ട്. ഇങ്ങനെയൊരാളെ ഞാൻ കണ്ടുമുട്ടുമെന്ന് മുൻപേ തന്നെ ഒരു മഹാൻ എന്നോട് പ്രവചിച്ചിരുന്നു. അങ്ങനെയൊരാളെ കണ്ടു മുട്ടിയാൽ അവന് കൊടുക്കാനായി ഒരു സമ്മാനം എന്നെ ഏല്പിച്ചിരുന്നു. ആ സമ്മാനം ഒരു മാജിക്കായി അവന്റെ കൂടെ ഇപ്പോഴുമുണ്ട്.
ഇപ്പോൾ ഞാൻ കാറുമെടുത്തുക്കൊണ്ട് പോകുന്നത് എന്റെ പ്രിയ സുഹൃത്ത് റോയ് മാത്യൂസിനെ ഒന്ന് കാണാൻ വേണ്ടിയാണ്. റോയ് മാത്യൂസ് എന്റെ ബാല്യകാല സുഹൃത്താണ്. മിഖി കഴിഞ്ഞാൽ എന്നെപ്പറ്റി നന്നായി അറിയാവുന്നത് അവനും പിന്നെ ജൂലിക്കുമാണ്. ജൂലിയാരാണെന്ന് ഞാൻ പിന്നീട് പറയാം. റോയ് മാത്യൂസ് എന്ന പുള്ളി ഇപ്പോ ഫിനാൻസിങ് കമ്പനി നടത്തിക്കൊണ്ടിരിക്കുകയാണ്. അവന്റെ കമ്പനി വഴിയാണ് എന്റെ ഷെയർ ഇൻവെസ്റ്റ്‌മെന്റ് ഇടപാടുകൾ നടക്കുന്നത്. അതു കൂടാതെ എനിക്ക് ബിസിനസ് ചെയ്യാനുള്ള പണം തന്ന് സപ്പോർട്ടും നൽകി സഹായിച്ചത് റോയ് തന്നെയാണ്. കുറേ നാളായി ആള് സ്ഥലത്തിലായിരുന്നു. ഇന്നാണ് കക്ഷി തൃശ്ശൂര് എത്തിയത്. അപ്പോളൊന്ന് കണ്ടു കളയമെന്ന് കരുതി. പിന്നെ ഇന്നത്തെ ദിവസം എനിക്ക് വേറെ പല ഉദ്ദേശങ്ങളുമുണ്ട്, വെറും ദുരുദ്ദേശങ്ങൾ മാത്രം ?.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്