Wonder 4 [Nikila] 2478

റീന കാര്യം മനസിലാവാതെ അമ്പരന്നു.

 

“എടീ, പറയണത് മുഴുവനും കേൾക്ക്. അങ്ങനെ ജോ എന്നെ തല്ലിയാൽ ഞാൻ കുറച്ചു കൂടി വിഷമത്തിന്റെ എക്സ്പ്രഷനുമിട്ട് തിരിച്ചിങ്ങോട്ട് വരും. അപ്പോൾ ജോ സ്വാഭാവികമായും മാപ്പ് പറയാൻ എന്റെടുത്തേക്ക് വരും. പക്ഷെ ഞാൻ മനഃപൂർവം ജോയെ അവോയ്ഡ് ചെയ്യും. കുറച്ചു ദിവസവും ഇതു ഇങ്ങനെ തന്നെ പോവും. അതിനിടയിൽ അവന് എന്നോട് തോന്നുന്ന കുറ്റബോധം ഞാൻ റൂട്ട് മാറ്റി പ്രേമമാക്കും. അങ്ങനെ ഞാൻ ജോയെ വളച്ചെടുക്കുമെടീ”

 

ജൂവൽ അത് ഗമയോടെ പറഞ്ഞതും റീന അവളെ അമ്പരന്നു നോക്കി.

 

“ഇതൊക്കെ ഏൽക്കുമോടീ ?”

 

“ഏൽക്കുമെടീ”

 

“ഇതും പാളിയാൽ നീ തോൽക്കുമെടീ”

 

അങ്ങനെ ഇവിടെ ജൂവൽ ജോസഫിനെ വരുത്തിയിലാക്കാനുള്ള നാരീതന്ത്രവുമായി കാത്തിരിക്കുകയാണ്.

 

………………………………………………………

 

♫ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ

മിഴിയകന്നു പോയോ

ഒരു കാറ്റു പോലെയെൻ കൂടെ വന്നവൾ

വഴിയകന്നുപോയോ

ഒരു കഥയായ് അവളകലും അവളുടെ

തേൻ ചിന്തകൾ നോവായ് പടരും♫

 

ആഹാ, എന്തു അർത്ഥവത്തായ വരികൾ. ഈ പാട്ടു കേട്ടാൽ പ്രേമിച്ചു തേപ്പു കിട്ടിയവർക്കും ഇനി തേപ്പു കിട്ടാനുള്ളവർക്കും ഇനി തേപ്പു കിട്ടാത്തവരുണ്ടെങ്കിൽ അവർക്കും ഒരേ പോലെ ഫീൽ ചെയ്യും. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് മുഖത്തേക്കടിക്കുന്ന കാറ്റും ആസ്വദിച്ചുക്കൊണ്ട് തന്നെ ഇതു കേൾക്കണം. ഡബിൾ എഫക്ടാണ് (എന്നു വച്ച് ബസ്സിന് പുറത്തേക്ക് തലയിടരുത്). തൽക്കാലം ബസ്സൊന്നും കിട്ടാത്തതുക്കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സിസ്റ്റത്തിൽ കണക്ട് ചെയ്തു ഈ പാട്ടിപ്പോൾ കേട്ടു കൊണ്ടിരിക്കുന്നു.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.