Wonder 4 [Nikila] 2478

“ഇല്ല. പക്ഷെ ഞാൻ ചെറുതായിട്ടൊന്ന് പേടിച്ചു?. അവനെ അങ്ങനെയൊന്നും മെരുക്കിയെടുക്കാൻ പറ്റില്ലെടീ”

 

ജൂവൽ പറഞ്ഞത് കേട്ട് റീന ചെറുതായിട്ടൊന്ന് ചിരിച്ചു.

 

“എനിക്ക് തോന്നി, ഇങ്ങനെയൊക്കെയേ നടക്കൂന്ന്. ഈ ജോ ആളൊരു സ്പെഷ്യൽ ടൈപ്പാ. അങ്ങനെ ആർക്കും അവനെ എളുപ്പത്തിലൊന്നും വരുത്തിയിലാക്കാൻ പറ്റില്ല. അവന്റെ കൂടെയൊരു വാലുണ്ട്. മറ്റേ മിഖേൽ. അതു മുറിച്ചു കളയാണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെടീ”

 

മിഖിയുടെ കാര്യം പറഞ്ഞപ്പോൾ ജൂവൽ അറിയാതെ നാവൊന്ന് കൈ കൊണ്ട് തടവി നോക്കി.

 

“നീ ഞാൻ ചോദിച്ചതിന് മറുപടി പറയെടീ. ജോയിന്ന് വരുമോ ഇല്ലയോ ?” ജൂവൽ 

 

“നിന്റെ ഈ ഐഡിയയും പതിവുപോലെ പാളിയ സ്ഥിതിക്ക് ജോ എന്തായാലും വരും. എനിക്കൊരു സംശയം, നിനക്ക് ശരിക്കും അവനോട് പ്രേമം തന്നെയാണോ ?”

 

“ശരിക്കും പ്രേമമുണ്ട്. എന്നാ അതിന്റെ കൂടെ വേറൊരു ഉദ്ദേശവുമുണ്ട്”

 

“എന്ത് ഉദ്ദേശം ?”

 

“അത് സീക്രെട്ടാ, അങ്ങനെയെല്ലാവരോടും പറയാൻ പറ്റില്ല. എന്തായാലും എനിക്കു കൂടി ഗുണമുള്ള കാര്യമാ”

 

“ശരി, എന്നാ ഞാനിനി നിങ്ങളുടെ കാര്യത്തില് ഇടപെടാനേ വരുന്നില്ല. നീ തന്നെ എന്താന്ന് വച്ചാ ആയിക്കോ”

 

അതു പറഞ്ഞ് വീണ്ടും പണിയിലേർപ്പെടാൻ പോയ റീനയെ ജൂവൽ തടഞ്ഞു.

 

“പിണങ്ങല്ലെടീ, കാര്യം ഞാൻ പറയാം. അതിനു മുൻപ് ഞാൻ ജോയെ ഒന്ന് വളച്ചെടുത്തോട്ടെടീ. ഇത്തവണ ജോയെ പ്രേമിപ്പിക്കാൻ ഞാൻ പുതിയൊരു പ്ലാനിട്ടിട്ടുണ്ട്”

 

“നിന്റേല് ഇനിയും പ്ലാനുണ്ടോടീ ?? അതു കൊള്ളാലോടീ. ആട്ടെ, എന്താ പ്ലാൻ ?”

 

“ഇത്തവണ മൈൻഡ് ഗെയിം ആണ് ഉദ്ദേശിക്കുന്നത്. ജോ ഇവിടെ വന്നാൽ അവന്റെ അടുത്തു ചുറ്റിപറ്റി എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു അവന്റെ കയ്യീന്ന് ഞാനൊരു തല്ല് വേടിക്കും”.

 

“നീയെന്താടീ പറയുന്നേ, നിനക്ക് ഭ്രാന്തായോ ?”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.