“നീയിവിടെ വാചകമടിച്ച് നിൽക്കാണ്ട് പോയി വല്ലതും പഠിച്ചേ. ഇന്ന് സ്കൂളിൽ പോയില്ലാന്ന് വച്ച് ഉഴപ്പനാണോ വിചാരം. ടീച്ചർമ്മാർക്കൊക്കെ നിന്നെ പറ്റി പരാതി പറയാനേ നേരള്ളൂ. നീയും ജോസഫ് മോനും കണക്കാ. അവൻ നാട്ടില് കുഴപ്പങ്ങളുണ്ടാക്കും. നീ നാട്ടിലും സ്കൂളിലും കുഴപ്പങ്ങളുണ്ടാക്കും”
അതു കേട്ടപ്പോൾ മിഖി നീട്ടിയൊരു ഇളി കൊടുത്തു.
“അങ്കിളേ എനിക്ക് പഠിക്കാനൊരു മൂഡില്ല. ഞാൻ പോയി ഗിറ്റാറൊന്ന് പ്രാക്ടീസ് ചെയ്യട്ടെ”
“ഒരു സംശയം, നിനക്കെവിടുന്നാ ഈ ഗിറ്റാറ് ഭ്രാന്ത് കിട്ടിയേ ?”
“അത് ഒരു മിഖേൽ കാരണമാ”
“അതു നീയല്ലേ?”
“ഞാനല്ല. വേറൊരു മിഖേൽ. ഒരു അനിമേഷൻ സിനിമയിലെ ക്യാരക്ടറാ”
“ഏതു സിനിമയാടാ ?”
“പടത്തിന്റെ പേര് Coco. ഇറങ്ങിയ വർഷം 2017. എന്താ, ആ പടം കണ്ടിട്ടുണ്ടോ ?”
“അയ്യേ, ഞാനീ അനിമേഷൻ പടങ്ങളൊന്നും കാണാറില്ല”
“കാണരുത്, നല്ല പടങ്ങളൊന്നും തന്നെ കാണരുത്. മറ്റേ കല്യാണക്കഥകള് മാത്രം വായിച്ചിരുന്നാൽ മതീട്ടോ” മിഖി പുച്ഛത്തോടെ പറഞ്ഞു.
♫Remember me….
Though I have to say goodbye
Remember me….
Don’t let it make you cry
For ever if I’m far away
I hold you in my heart
I sing a secret song to you
Each night we are apart
Remember me….♫
ഈണത്തിൽ അങ്ങനെയൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് മിഖി അടുക്കളയ്ക്ക് പുറത്തേക്കു കടന്നു. അപ്പോഴാണ് ഫിലിപ്പ് അടുക്കളയിലേക്ക് എത്തി നോക്കി നിൽക്കുന്ന തന്റെ ഭാര്യ ശാരദയെ കാണുന്നത്.
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്