Wonder 4 [Nikila] 2478

“അതിനെ ഞാനും നേരിട്ടു കണ്ടിട്ടില്ല അങ്കിളേ. പിന്നെ ആ സാധനം ജോയുടെ അപ്പന്റെ കൂട്ടുക്കാരന്റെ മോളാ. കാണാൻ അതി സുന്ദരിയാ. അവളുമായിട്ടായിരുന്നു ജോയുടെ കല്യാണം ഉറപ്പിച്ചത്. അതു മുടങ്ങിയതിന്റെ കലിപ്പ് അവൾക്കിപ്പോഴുമുണ്ട്. ശരിക്കും ജോയുടെ കുട്ടിക്കാലം മുതല് തന്നെ അവൾക്ക് ജോയുമായി ഒരു കണക്ഷനുണ്ട്. അത് ഞാൻ പിന്നെ പറയാം. കല്യാണം കഴിച്ചു ജോയെ ഒരു കളിപ്പാവയെപ്പോലെ കൂടെ വയ്ക്കാനായിരുന്നു അവളുടെ പ്ലാൻ. എന്തോ ഒരു വൈരാഗ്യം അതിനു ജോയോടുണ്ട്. മിക്കവാറും അവള് ജോയെ തേടി വരും. പക്ഷെ വന്നാൽ….”

 

“വന്നാൽ ?”

 

“വന്നാൽ അവൾക്ക് ഇപ്പോഴത്തെ ജോയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇനി അങ്ങനെയെങ്ങാനും ശ്രമിച്ചാൽ അവളുടെ കൊ…..”

 

“ടാ, ടാ, വേണ്ട…. വേണ്ടാ….” ബാക്കി പറയും മുൻപ് ഫിലിപ്പ് കേറി ഇടപ്പെട്ടു.

 

“സോറി അങ്കിളെ ഇടയ്ക്കൊക്കെ ഇങ്ങനെ ചിലത് വായില് വരും. എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ഇതു കൈ വിട്ടു പോയ ശീലമാ”

 

“സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം ?. എന്നിട്ട് ബാക്കി പറ”

 

“ബാക്കി എന്തു പറയാൻ. ഇനി അവൾക്ക് ജോയെ ഒരു മൈ…. സോറി…. ഒരു ഗ്രാസ്സും ചെയ്യാൻ പറ്റില്ല. പിന്നെ ജോയെ കഷ്ടപ്പെടുത്തിയ ജോയുടെ വീട്ടുക്കാരെയും അവളെയുമൊക്കെ ഞാൻ ശരിക്കുമൊന്ന് സൽക്കരിക്കുന്നുണ്ട്. അതിനുള്ള ചായയും പരിപ്പുവടയും ഞാൻ കരുതിയിട്ടുണ്ട്”

 

“പരിപ്പുവട വേണമെങ്കിൽ ഞാൻ ശാരുവിനെക്കൊണ്ട് ഉണ്ടാക്കിപ്പിക്കാം. അതു കഴിച്ചാൽ പിന്നെ ആ കള്ളപന്നികള് കക്കൂസിന് വെളിയിലിറങ്ങില്ല. നമുക്ക് ഇപ്പോ ജോയുടെ കാര്യത്തിലേക്ക് കടക്കാം. ആ മറ്റേ ഫിലോഫോബിയ കളയാനായിട്ട് വല്ല വഴിയുമുണ്ടോ ?”

 

“അതിന്റെ കാര്യത്തില് ജോക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്. ആദ്യമൊക്കെ ജോക്ക് റൊമാന്റിക് സിനിമകൾ കണ്ടാലോ അല്ലെങ്കിൽ അങ്ങനത്തെ പാട്ടുകൾ കേട്ടാലോ നല്ല അസ്വസ്ഥത തോന്നുമായിരുന്നു. പെണ്ണുങ്ങളുമായി കൂട്ടു കൂടാനേ ശ്രമിക്കാറില്ലായിരുന്നു. ഇപ്പോ ജോ ആരുമായി വേണമെങ്കിലും കമ്പനിയാവും. പ്രണയസിനിമകൾ കാണും പ്രണയപാട്ടുകൾ കേൾക്കും. അവിടെ വരെ എത്തിയിട്ടുണ്ട്. എന്നാലും ജോക്ക് ഇപ്പോഴും പ്രേമിക്കാൻ മാത്രം പേടിയാ. അത് മാറി വരാൻ ഇനിയും സമയമെടുക്കും”

 

“അപ്പോൾ നമ്മള് കാത്തിരിക്കണമല്ലേ ?”

 

“അത് വേണ്ടി വരും. അല്ലെങ്കിൽ വീണ്ടും ഒരു അത്ഭുതം സംഭവിക്കുന്നതു വരെ കാത്തിരിക്കണം”

 

“അത്ഭുതമോ ?”

 

“അതെ അത്ഭുതം തന്നെ. അതായത് ഒരിക്കലും പറ്റില്ല എന്നു കരുതിയ കല്യാണത്തിൽ നിന്ന് ജോ തലയൂരിയ പോലെ, എന്നെ കളിയാക്കുന്നവരുടെ നാവിനു എരിച്ചിലുണ്ടാവുന്നതു പോലെ, ജോക്ക് മറ്റുള്ളവരുടെ ഫീലിംഗ്സ് റീഡ് ചെയ്യാൻ കഴിയുന്നതു പോലെ. അങ്ങനെ എന്തെങ്കിലും അത്ഭുതം വീണ്ടും സംഭവിച്ചാൽ ഈ തലവര തന്നെ മാറും. വലിയ ആളുകളതിനെ മിറാക്കിൾ എന്നു പറയും. നമ്മളതിനെ ‘വണ്ടർ’ എന്നു വിളിക്കും”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.