“ഇതു വലിയ പ്രശ്നമായിട്ട് തോന്നണില്ല. നീ നേരത്തെ പറഞ്ഞ ആദ്യത്തെ കടമ്പ കഴിഞ്ഞാൽ ഇതും ഈസിയായി നടക്കും. ശരി, മൂന്നാമത്തെ പ്രശ്നമെന്താ ?”
“അതാണ് മെയിൻ പ്രശ്നം. അതു ശരിയായാലേ ബാക്കിയെല്ലാം നടക്കുള്ളൂ. ജോക്ക് ഫിലോഫോബിയയാണ്”
“ഫിലോഫോബിയയോ അതെന്തോന്ന് സാധനം ??”
“ഫിലോഫോബിയ എന്നു പറഞ്ഞാൽ പ്രേമത്തോടുള്ള പേടി”
“അതെന്തോന്ന് പേടി ? അങ്ങനെയുമൊരു രോഗമോ ? നീ തെളിച്ചു പറ”
“അങ്കിളേ ഇതൊരു രോഗമല്ല, മാനസികാവസ്ഥയാ. ചില ആളുകൾക്ക് ഇടിമിന്നൽ, ഉയരം, ആൾക്കൂട്ടം ഇങ്ങനെ പലതിനോടും ഒരു പേടി കാണാറില്ലേ. അതുപോലെ തന്നെയാ ഇതും. ഇത്തരക്കാർക്ക് പ്രേമമെന്ന കാര്യത്തോട് തന്നെ ഭയങ്കര പേടിയാ”
“ഓഹ്, ഇപ്പോ മനസിലായി. അതായത് ജോസഫ് മോന് മറ്റുള്ളവരെ പ്രേമിക്കാൻ തന്നെ പേടിയാ. ഇതൊരു ഗുരുതര പ്രശ്നമാണ്. ഇങ്ങനെയാണെങ്കിൽ ജോസഫ് മോന് എങ്ങനെ പെണ്ണ് കിട്ടാനാ?”
മിഖി മറുപടിയൊന്നും പറഞ്ഞില്ല.
“ജോസഫ് മോന് ഈ പ്രശ്നം പണ്ട് തൊട്ടേ ഉണ്ടായിരുന്നോ ?”
“ആദ്യമൊന്നും ഉണ്ടായിരുന്നില്ല. ഈ പേടി ജോയുടെ വീട്ടുക്കാര് കാരണം കിട്ടിയതാവാനേ വഴിയുള്ളൂ. ഏതെങ്കിലും പെണ്ണിനെ പ്രേമിക്കാൻ നിന്നാൽ കൊന്നു കളയുമെന്നായിരുന്നു ജോയുടെ അപ്പന്റെ ഭീഷണി. അതു കൂടാതെ ജോയെ ഏതെങ്കിലും പെണ്ണ് ഇഷ്ടപ്പെടാൻ വന്നാൽ അവിടെ അതു നശിപ്പിച്ചു കയ്യീ കൊടുക്കാൻ ജോയുടെ പെങ്ങള് തന്നെയാണ് മുൻകയ്യെടുക്കാറ്. അല്ലാത്ത ചിലരെ ഭീഷണിപ്പെടുത്തി ഓടിപ്പിക്കാൻ ജോയുടെ ചേട്ടനും കൂടും. പിന്നൊരാളുണ്ട്, ട്രീസ. ആ സാധനമിത്തിരി അപകടകാരിയാ. ജോയുടെ പുറകെ ഏതെങ്കിലും പെണ്ണ് നടന്നെന്നറിഞ്ഞാൽ ഈ ട്രീസ അത് തടയുമെന്ന് മാത്രമല്ല, ആ പെണ്ണിന്റെ ജീവിതം തന്നെ നശിപ്പിച്ചു കളയും”
“ഒരു സംശയം. ഞാൻ മുൻപും കേട്ടിട്ടുണ്ട് ഈ ട്രീസ എന്ന പേര്. ശരിക്കും അവളാരാ ? ആ പെണ്ണിനെ ഞാൻ നേരിട്ടു കണ്ടിട്ടു പോലുമില്ല “
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്