ഇതു പറയുമ്പോൾ മിഖിയുടെ കണ്ണ് കലങ്ങുന്നത് ഫിലിപ്പ് ശ്രദ്ധിച്ചിരുന്നു. ഇത്തവണ അവന് കണ്ണീരിനെ ഒളിപ്പിക്കാൻ കഴിഞ്ഞില്ല. ഫിലിപ്പിന് ഒരു കാര്യം അറിയാം, മിഖി എപ്പോഴും ഇമോഷണലാവുന്നുണ്ടെങ്കിൽ അത് ജോസഫിന്റെ കാര്യം വരുമ്പോഴാണ്. ഇതുവരെ അവര് തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് ആർക്കും കൃത്യമായി മനസിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല.
“മോനപ്പോൾ പറയുന്നത് ജോസഫ് മോൻ ഒരിക്കലും പെണ്ണ് കെട്ടില്ലെന്നാണോ” ഫിലിപ്പ്.
“പെണ്ണ് കെട്ടില്ലെന്ന് പറഞ്ഞില്ല. പക്ഷെ അത് ബുദ്ധിമുട്ടാണ്. മൂന്നു പ്രശ്നങ്ങളുണ്ട് ഇവിടെ”
“എന്ത് പ്രശ്നങ്ങൾ ?”
“ഒന്ന് ജോയുടെ കോംപ്ലിക്കേറ്റഡ് മൈൻഡ്. ജോക്ക് മറ്റുള്ളവര് പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കി വച്ചിരിക്കുന്ന ഫീലിംഗ്സ് ഈസിയായി സെൻസ് ചെയ്തെടുക്കാൻ പറ്റും. മറ്റൊരു രീതിയിൽ പറഞ്ഞാൽ മൈൻഡ് റീഡിങ് പോലെ തന്നെ. അതുക്കൊണ്ട് തന്നെ ജോ ഏതു പെണ്ണിനെ പരിചയപ്പെട്ടാലും അവരുടെ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും ജോക്ക് പെട്ടന്ന് മനസിലാവും. സാധാരണ ആളുകള് പ്രേമിക്കുന്ന സമയത്തു അവരുടെ പാർട്ടണറുടെ നെഗറ്റീവ് സൈഡ് പലപ്പോഴും മനസിലാക്കാൻ പറ്റില്ല. പക്ഷെ കല്യാണം കഴിയുമ്പോൾ ഈ നെഗറ്റീവ് സൈഡ് തിരിച്ചറിയാൻ തുടങ്ങും. എന്നാൽ ജോക്ക് ഇതെല്ലാം നേരത്തെ തന്നെ കണ്ടു പിടിക്കാൻ പറ്റും. കുറഞ്ഞ പക്ഷം ആ പെണ്ണിന്റെ പ്രേമം ഒറിജിനലാണോ കുന്നംകുളമാണോ എന്നെങ്കിലും തിരിച്ചറിയാൻ ജോക്ക് പറ്റും. അതുക്കൊണ്ടാണ് ജൂവൽ ചേച്ചി പുറകേ നടന്നിട്ടും ജോ മൈൻഡ് പോലും ചെയ്യാത്തത്”
“അതൊരു പ്രശ്നം തന്നെയാണ്. രണ്ടാമത്തേത് ഏതാ ?”
“അത് ഞാൻ തന്നെയാ”
“എന്ത് ?” ഫിലിപ്പൊന്ന് ഞെട്ടി.
ഫിലിപ്പ് അമ്പരപ്പോടെ മിഖിയെ നോക്കി.
“അങ്കിളിനറിയാവുന്നതല്ലേ ഞാനും ജോയും തമ്മിലുള്ള ബന്ധം. പക്ഷെ ഈ ബന്ധം വേറെ ചിലവളുമാർക്ക് ഇഷ്ടമല്ല. ജോയുടെ പുറകെ നടന്നിട്ടുള്ള ചില പെണ്ണുങ്ങൾക്ക് ഞാൻ ജോയുമായി വല്ലാണ്ട് കമ്പനിയാവുന്നത് ഇഷ്ടമാവാറില്ല. അങ്ങനെ വച്ച് നോക്കുമ്പോൾ ജോ ഇനി പ്രേമത്തിലായാലും ആ പ്രേമിക്കുന്ന പെണ്ണിന് എന്റെ കാര്യത്തിൽ അയിത്തമുണ്ടാവും. എനിക്കു മാറി കൊടുക്കാൻ ഒരു പ്രശ്നവുമില്ല. എന്നാലും ജോ അതിനു സമ്മതിക്കില്ല. പിന്നതു മാത്രമല്ല, വല്ല അവളുമാരെങ്ങാനും ജോയുടെ അടുത്തേക്ക് തരികിട പരിപാടിയുമായിട്ട് വന്നാൽ അവളുമാരെ ഞാൻ ശരിക്കും വെള്ളം കുടിപ്പിക്കും”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്