Wonder 4 [Nikila] 2478

“അങ്കിളൊരുപാട് റൊമാന്റിക് നോവലുകള് വായിക്കാറുണ്ടല്ലേ”

 

“ചെറുതായിട്ട് ?”

 

“ഞാനും വായിക്കാറുണ്ട്, പ്രത്യേകിച്ച് unexpected marriage സ്റ്റോറികൾ. ഇങ്ങനത്തെ മിക്ക കഥകളും എനിക്കും ഇഷ്ടമാ. പക്ഷെ റിയൽ ലൈഫില് ഇതൊന്നും ഏൽക്കില്ല. ഒരു കല്യാണം നടക്കുമ്പോൾ ആദ്യം മുൻഗണന കൊടുക്കേണ്ടത് ആ പെണ്ണിനും ചെക്കനും പരസ്പരം ഇഷ്ടമയോന്നാണ്. അതു കഴിഞ്ഞേ ബാക്കി കാര്യങ്ങള് നോക്കാൻ പാടുള്ളൂ”

 

“മോനേ, അത്….”

 

“അങ്കിളേ, റൊമാന്റിക് സ്റ്റോറികളിലാണ് ഈ പറഞ്ഞത് നടക്കുന്നതെങ്കിൽ അതിലവസാനം നായകനും നായികയും ഒന്നിച്ചു ഫീൽ ഗുഡ് ആയി അവസാനിക്കും. റിയൽ ലൈഫിലും ഇതുപോലെ ചിലപ്പോൾ നടന്നേക്കാം. അതായത് ചിലപ്പോൾ മാത്രം. പക്ഷെ അതൊരു സാധ്യത മാത്രമാണ്. ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചതിന്റെ പേരിൽ വിഷാദ രോഗം വന്നവരുടെയും കൊലപാതകവും ആത്മഹത്യയും ചെയ്തവരുടെയും ഡിവോഴ്സ് ആയവരുടെയും ഒരുപാട് കഥകൾ പേപ്പറിൽ വായിച്ചിട്ടില്ലേ. പിന്നതു മാത്രമല്ല ഇതുപോലെ തന്നെ നമ്മളും ചെയ്യാൻ നോക്കിയാൽ ജോയെ പിന്നെ നമുക്ക് പിടിച്ചാ കിട്ടിയെന്ന് വരില്ല . കൈവിട്ടു പോവും. പിന്നെ ഈ കല്യാണമെന്നത് പേന കച്ചവടം പോലെയൊന്നുമല്ലല്ലോ. ഒന്നു പോയാൽ ഉടനെ ചാടിക്കേറി വേറൊരെണ്ണം എടുക്കാനായിട്ട്. നമ്മളെന്തായാലും ജോയുടെ കാര്യത്തില് ഈ പരീക്ഷണം നടത്തില്ല”.

 

ഇതൊക്കെ കേട്ട് ഫിലിപ്പിന് ഒന്നും മിണ്ടാൻ പറ്റാതെയായി. കാരണം അയാളുടെ അറിവിൽ പൊതുവെ പന്ത്രണ്ടു വയസ്സു പ്രായമായ കുട്ടികൾക്ക് ഇങ്ങനെ ചിന്തിക്കാനുള്ള പക്വത പോലുമുണ്ടാവാറില്ല.

 

“മോനേ, നീയെല്ലാം മായ്ച്ചു കള. ഞാൻ ചുമ്മാ പറഞ്ഞതാ”

 

മിഖി മെല്ലെ ദീർഘശ്വാസം വലിച്ചു വിട്ടു.

 

“അങ്കിളേ ജോയ്ക്ക് നല്ലൊരു പെണ്ണിനെ കിട്ടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ജോ ഇനി പ്രേമിച്ചതുകൊണ്ടൊന്നും എന്നെയൊന്നും മറക്കാൻ പോണില്ലാന്ന് എനിക്ക് നന്നായി അറിയാം. വലിയൊരു ട്രാജടി അനുഭവിച്ചിട്ടുള്ളതാണ് ജോ. ഇനിയൊരിക്കലും ജോയ്ക്കങ്ങനെ ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല”

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.