Wonder 4 [Nikila] 2478

“അങ്കിളെന്താ ഉദ്ദേശിക്കുന്നേ ?”

 

“അതു പറയാം. പ്ലാൻ ഇതാണ്. ജോസഫ് മോനെ ഫ്രണ്ടിന്റെ കല്യാണമുണ്ടെന്നു പറഞ്ഞു ഒരു കല്യാണത്തിന് കൂട്ടിക്കൊണ്ട് പോകുന്നു”

 

“എന്നിട്ട് ?”

 

“പക്ഷെ അവിടെ നടക്കുന്നത് ഫ്രണ്ടിന്റെ കല്യാണമായിരിക്കില്ല. അവന്റെ കല്യാണമായിരിക്കും. പെണ്ണ് നമ്മള് നേരത്തെ തീരുമാനിച്ച ആളാകും. ജോസഫ് മോൻ അവിടെയെത്തുന്ന സമയത്തു കല്യാണപ്പയ്യൻ ഒളിച്ചോടിയെന്ന് പറഞ്ഞിട്ട് നമ്മള് ടെൻഷനടിക്കുന്ന പോലെ നാടകം കളിക്കുന്നു. അങ്ങനെ അവിടെ കല്യാണപ്പയ്യന്റെ കുറവുള്ള പോലെയൊരു ബിൽഡ് അപ്പ് നമ്മളുണ്ടാക്കുന്നു. ആ സമയത്തു നമ്മള് ഏർപ്പാട് ചെയ്ത ഒരാളെക്കൊണ്ട് ജോസഫ് മോൻ കല്യാണപ്പയ്യനാവട്ടെ എന്ന ഐഡിയ പറയിപ്പിക്കുന്നു. പിന്നെ നമ്മളെല്ലാവരും കൂടി മോനെ ഉന്തി തള്ളി വിട്ട് ആ കല്യാണമങ്ങ് നടത്തിക്കുന്നു. എങ്ങനെയുണ്ട് ?”

 

ഫിലിപ്പ് ഇത് ഒറ്റ ശ്വാസത്തില് പറഞ്ഞൊപ്പിച്ചതും മിഖി ഒന്നും പറയാനാവാതെ സ്റ്റാറ്റൂ പോലെ നിൽക്കുകയായിരുന്നു. എന്നാൽ അടുത്ത നിമിഷം തന്നെ മിഖി സ്വബോധം വീണ്ടെടുത്തു. എന്നിട്ട് തല നന്നായൊന്ന് കുടഞ്ഞു.

 

“എന്റെ പൊന്നോ ഒടുക്കത്തെ ഐഡിയ ?‍♂️”മിഖി.

 

“എങ്ങനെയുണ്ട് ? ഇതു കലക്കില്ലേ ?”

 

“കലക്കും. അങ്കിളിന്റെ ഞെഞ്ച് ഞാൻ ഇടിച്ചു കലക്കും ഇതുപോലെന്തെങ്കിലും ചെയ്താൽ”

 

“മോനേ…..”

 

മിഖിയുടെ മറുപടി കേട്ടതും ഫിലിപ്പ് നീട്ടിയൊന്ന് വിളിച്ചു.

 

“അങ്കിളേ, ഞാൻ സത്യമായിട്ടും പറയാണ്. ഇമ്മാതിരി ഏപ്പരാച്ചിത്തരം വല്ലതും കാണിക്കാനാണ് ഭാവമെങ്കിൽ അങ്കിളിന്റെ തല മൊട്ടയടിച്ച് ആ മുടിയൊക്കെ എടുത്ത് ഞാൻ ചകിരിയുണ്ടാക്കാൻ കൊടുക്കും, പറഞ്ഞേക്കാം”.

 

“മോനേ….”

 

ഇത്തവണത്തെ വിളിക്ക് ദയനീയതയുണ്ടായിരുന്നു.

 

“ഞാൻ നിന്റെ അങ്കിളാടാ, നിന്നെക്കാൾ പ്രായത്തിന് മൂത്തത്. അതോർമ്മ വേണം”

 

“ഇക്കാര്യത്തില് അതിനിവിടെ പ്രസക്തിയില്ല”

 

മിഖി കട്ടായം പറഞ്ഞു.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.