“മോനേ എന്റെ കാര്യത്തിലൊരു തീരുമാനമായി. അവള് കളരിയുടെ ആളാ, മിക്കവാറും എന്റെ മർമ്മത്തിനിട്ട് താങ്ങും. പക്ഷെ നീ പേടിക്കണ്ട. നിന്നെയും ജോസഫ് മോനെയും അവള് ഒന്നും ചെയ്യില്ല” ഫിലിപ്പ്.
“അതൊക്കെ അറിയാം അങ്കിളേ. ഞങ്ങൾക്കും അമ്മയുടെ സ്ഥാനത്താ ശാരദാന്റി”
“എന്നാലും നിങ്ങൾക്ക് സ്വന്തമായുള്ള അമ്മയുടെ അത്രയും വരുമോ”
അതു കേട്ടപ്പോൾ മിഖിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി വന്നു. പക്ഷെ ഫിലിപ്പ് നോക്കി നിൽക്കുമ്പോൾ പോലും അവനത് സമർത്ഥമായി ഒളിപ്പിച്ചു വച്ചു. ഈ സമയം അവിടെ മറ്റൊരാള് നിൽക്കുന്നത് മിഖി കണ്ടു. വേറാരുമല്ല, ഡഗ്ഗ്. അവൻ രണ്ടു പേരെയും നിഷ്ക്യു എക്സ്പ്രഷനിട്ട് നോക്കിയിട്ട് വാലാട്ടിക്കൊണ്ടിരിക്കുകയാണ്.
“കുട്ടൻ വിഷമിക്കണ്ട, ആന്റി അടുക്കളേല് കേറില്ല. ഇപ്പോ പൊയ്ക്കോ. പോയി ടീവി കാണ്”
അതും പറഞ്ഞ് മിഖി ഷെൽഫിലുണ്ടായ പാക്കറ്റിൽ നിന്ന് ബിസ്‌ക്കറ്റ് എടുത്തു അതിന് കഴിക്കാൻ കൊടുത്തു. അത് കൊഞ്ചിക്കൊണ്ട് പുറത്തേക്ക് നീങ്ങി. അപ്പോഴാണ് ഫിലിപ്പിന്റെ ഒരു കമെന്റ്.
“മോനേ, നമുക്കിതിന്റെ രോമം വെട്ടിക്കാറായി”
അതു കേട്ടതും ഡഗ്ഗ് റോക്കറ്റ് പോലെ വാലും പൊക്കിക്കൊണ്ട് ഓരോട്ടമായിരുന്നു.
“അതിന്റെ പോക്ക് കണ്ടാൽ തോന്നും നമ്മള് തല വെട്ടണ കാര്യമാ പറഞ്ഞേന്ന്”
മിഖിയും ഫിലിപ്പും ചിരിച്ചു പോയി.
“മോനേ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു”
“എന്താ അങ്കിൾ ?”
“ഇനിയെന്താ മോന്റെ ഉദ്ദേശം ?”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting ❤️❤️
വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്