Wonder 4 [Nikila] 2478

അടുത്ത ചോദ്യം ഇത്തിരി സംശയത്തോടെ ഞാൻ ചോദിച്ചു. ഇനി ഇവൻ മറ്റേതാണെങ്കിലോ, ആ ടൈം ട്രാവല്ലേ.

 

“നിനക്കെത്ര വയസ്സായി”

 

“ഏതാണ്ട് പത്തായി. ഇതുവരെ വയസ്സറിയിക്കാൻ പറ്റിയിട്ടില്ല?”

 

“ങ്ങേ ?”

 

“സോറി ബ്രോ, ഉറക്കപ്പിച്ചില് പറഞ്ഞു പോയതാ”

 

ഹാവൂ! സമാധാനമായി. ഇത് ടൈം ട്രാവലൊന്നുമല്ല. എന്നെ വണ്ടിയിടിച്ചത് പതിമൂന്നാം വയസ്സിലാണ്. ഇവന് വയസ്സ് പത്ത്.

 

“ഞാനിപ്പോ കണ്ടില്ലായിരുന്നെങ്കിൽ നിനക്കിനി കണ്ണു തുറക്കേണ്ടിയേ വരില്ലായിരുന്നു. റെയിൽവേ ട്രാക്കിലാണോടാ കിടന്നുറങ്ങുന്നത്”

 

“സോറി, സോറി ബ്രോ. രാവിലെ തൊട്ട് നല്ല ഓട്ടമായിരുന്നു. എപ്പോഴാ എന്നെ പോലീസുകാര് പിടിക്കാന്നറിയില്ലായിരുന്നു. ക്ഷീണം കാരണം ഒന്നു മയങ്ങി വീണു. എന്നാ വീണ സ്ഥലം ഏതാന്ന് ശ്രദ്ധിക്കാനും പറ്റിയില്ല”.

 

“പോലീസ് നിന്റെ പുറകെയോ ?. എന്തിന് ?”

 

“പിന്നെല്ലാതെ, കള്ളന്മാരുടെ പുറകെയോടുന്നതല്ലേ പോലീസിന്റെ പണി” അവൻ ഉറക്കക്ഷീണത്തോടെ അതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

 

ഇതു പറയുമ്പോൾ അവന് ഒരു പേടിയുമില്ലായിരുന്നു. എന്നെ കണ്ടപ്പോഴേ അവന് തോന്നിക്കാണും ഞാനൊരു തോല്വിയായിരുന്നെന്ന്.

 

“നീ കള്ളനാണോ ?” ഞാൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

 

“സത്യത്തിൽ അതെ, ഞങ്ങള് മൊത്തം നാല് പേരുണ്ടായിരുന്നു. ഇന്നലെ കഷ്ടകാലത്തിനു മോഷ്ടിക്കാൻ കേറിയ വീട് ഒരു സൈക്കോയുടെയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരേ ആ സൈക്കൊ വെടി വച്ചു കൊന്നു. ബാക്കിയുണ്ടായിരുന്ന ഞാനും വേറൊരു പുള്ളിയും കൂടി കിട്ടിയ ജീവനും കൊണ്ട് രക്ഷപെട്ടു.

 

അതു കേട്ടതും എന്റെ കിളികൾ മുഴുവൻ പറന്നു പോയി. അപ്പോൾ ഇന്നു രാവിലെ പത്രത്തിൽ കണ്ട വാർത്ത ; ‘വീട്ടിൽ അതിക്രമിച്ചു കേറിയ രണ്ടു പേരെ ഗൃഹനാഥൻ ദാരുണമായി കൊന്നു. രണ്ടു പേര് ഇനിയും ഒളിവിലെന്ന് സംശയിക്കപ്പെടുന്നു’. കേസുമായി ബന്ധപ്പെട്ടവൻ തന്നെയാണോ ദൈവമേ ഇവനും.

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.