Wonder 4 [Nikila] 2478

മകൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ജേക്കബിനും മനസ്സിലായി.

 

“പിന്നതു മാത്രമല്ല, നമുക്കെപ്പോഴും ഒരു സംശയമുണ്ടായിരുന്നില്ലേ അന്ന് രാത്രി അവനെ വീട്ടീന്ന് രക്ഷപ്പെടാൻ ആരോ സഹായിച്ചെന്ന്. അങ്ങനെയാരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ ആ സഹായിച്ച ആളും ഇപ്പോ ജോസഫിന്റെ കൂടെയുണ്ടാവാൻ സാധ്യതയുണ്ട്”

 

“നീയെന്താ പറയുന്നേ ?”

 

“അന്ന് രാത്രി എന്തായാലും അവന് ഒറ്റയ്ക്ക് രക്ഷപ്പെടാൻ പറ്റില്ല. ഇഷ്ടമില്ലാത്ത കല്യാണമായതു കൊണ്ട് അവൻ എന്തെങ്കിലും പൊട്ട ബുദ്ധി കാണിക്കുമെന്ന് മുൻകൂട്ടി കണ്ട് നമ്മള് തന്നെ ഒരുപാട് മുൻകരുതലെടുത്തല്ലേ. അവൻ ഓടി രക്ഷപ്പെടാതിരിക്കാൻ വീടിനകത്തും പുറത്തും ഗുണ്ടകളെ കാവൽ നിർത്തി. അതും പോരാഞ്ഞിട്ട് അവന്റെ കിടപ്പുമുറിയടക്കം എല്ലായിടത്തും സി സി ക്യാമറ വരെ വച്ചു. എന്നിട്ട് വല്ല കാര്യമുണ്ടായോ ? ആ സമയത്ത് സി സി ടീവി മുഴുവൻ ക്രാഷായി. ഗുണ്ടകളൊക്കെ ആ സമയത്തു തന്നെ ഉറക്കം തൂങ്ങി. അങ്ങനെ എന്തൊക്കെ പാളീച്ചകളാ ഉണ്ടായേ”

 

“സി സി ക്യാമറയുടെ കാര്യം നീയെന്നെ ഓർമ്മിപ്പിക്കരുത്. അതാണ് നമ്മുടെ കുടുംബത്തെ നാണം കെടുത്തിയെ. ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ വന്നവര് തന്നെ നമുക്കിട്ടു നല്ലൊരു പണി തന്നു”

 

“അതൊക്കെ കൊണ്ടാ ഞാൻ പറഞ്ഞേ, അവനെ രക്ഷിക്കാൻ ആരോ കൂടെയുണ്ടായിരുന്നു. മിക്കവാറും അയാള് നമ്മുടെ ബന്ധുവല്ലാത്ത എന്നാൽ നമ്മുടെ വീടും പരിസരവും നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കണം. അല്ലാതെ ആ കല്യാണം മുടക്കാൻ ആർക്കാ ഇത്രയ്ക്ക് ശുഷ്ക്കാന്തി ?”

 

“അതാരാണെന്ന് അറിയാൻ നമ്മളും കുറേ നോക്കിയതല്ലേ. എന്നിട്ട് ഒരു തുമ്പും കിട്ടിയില്ല. ഇനി വല്ല മായാവിയുമാണോ അവനെ രക്ഷിച്ചത്”

 

“മായാവിയാണോ ലുട്ടാപ്പിയാണോന്ന് നമുക്ക് വഴിയേ കണ്ടുപിടിക്കാം. ആദ്യം നമ്മള് ഇപ്പോ ആരെയും വെറുപ്പിക്കരുത്. കാരണം ജോസഫിപ്പോ പഴയ പോലെയല്ല”

 

മകൻ പറഞ്ഞത് ശരിയാണെന്നു ജേക്കബിനും തോന്നി. അയാൾ എന്നാൽ അങ്ങനെയാകട്ടെയെന്ന് സമ്മതിച്ചു. പെട്ടന്ന് അവരുടെ പുറകില് ഒരു ഫ്ലവർവേസ് താഴെ വീണുടയുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ അവർ ഞെട്ടി.

 

ജേക്കബിന്റെ ഇളയ മകൾ ജോമോളായിരുന്നു അത്. ഇത്രയും നേരം അവർ സംസാരിച്ചതെല്ലാം കേട്ടുക്കൊണ്ട് നിൽക്കുകയായിരുന്നു അവൾ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ക്രമേണ അവൾ നിലവിളിച്ചു കരയാനും തുടങ്ങി. ഇത്രയും നാൾ സ്വന്തം ഏട്ടനെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായി നിന്നു എന്നൊരൊറ്റ കാരണം കൊണ്ട് കുറ്റബോധവും പേറി നടക്കുകയായിരുന്നു അവൾ.

 

………………………………………………………

60 Comments

  1. വിശ്വനാഥ്

    ഇതും കലക്കി

  2. രാവണാസുരൻ(rahul)

    ഞാൻ മിഖി fans ൽ ചേർന്നു ????

    ഒരു രക്ഷേം ഇല്ല
    പിന്നെ രണ്ടിന്റേം combo പൊളി.
    ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
    ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.

    എന്തായാലും അടുത്ത പാർട്ട്‌ കൂടെ വായിക്കട്ടെ ?

    1. മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.

      എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ

  3. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

  4. വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?

    1. പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്

Comments are closed.